Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവരെ അയ്യപ്പന്‍ തിരിച്ചറിയും; പി എസ് പ്രശാന്ത്

ശബരിമല സ്‌പോട്ട് ബുക്കിങ് വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവരെ അയ്യപ്പന്‍ തിരിച്ചറിയുമെന്നാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവര്‍ക്ക് പ്രതിപക്ഷ നേതാവ് ഇന്ധനം പകരരുതെന്നും പി എസ് പ്രശാന്ത് വിമര്‍ശിച്ചു. വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ടുപോകുമെന്നും ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ അട്ടിമറിച്ച് വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് രാഷ്ട്രീയ താല്‍പര്യമാണ്. താന്‍ വിശ്വാസിയായ […]
Read more

ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

കൊച്ചി: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടനാട് സെന്റ് മേരീസിലെ അധ്യാപകന്‍ രഞ്ജിത്ത് ഭാര്യ രശ്മി മക്കളായ ആദി, ആദിയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും ശബ്ദം കേള്‍ക്കാത്തതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. നാല് പേരുടേയും മൃതദേഹം മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് വിട്ടു നല്‍കണമെന്ന് എഴുതിയ കുറിപ്പ് സ്ഥലത്ത് നിന്നും കണ്ടെത്തി.രശ്മി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ […]
Read more

മ​ദ്​​റ​സ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് മ​ന്ത്രി കെ.​ബി ഗ​ണേ​ഷ്കു​മാ​ര്‍

പ​ത്ത​നാ​പു​രം : മദ്രസകൾ നിർത്തലാക്കമെന്നും മദ്രസ ബോർഡുകൾക്ക് സഹായം നൽകരുതെന്നുമുളള ദേശീയ ബാലാവകാശ കമ്മീഷൻറെ നിർദ്ദേശത്തിന് പിന്നാലെ ച​ര്‍ച്ചകൾ സജീവമാകുകയാണ്. മ​ദ്​​റ​സ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ പറഞ്ഞു. പ​ത്ത​നാ​പു​ര​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ത​പ​ഠ​ന​ക്ലാ​സു​ക​ള്‍ അ​ല്ല, വേ​ണ്ട​ത് ആ​ത്മീ​യ​ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ​ഠ​ന​മാ​ണ്. സ​ൺ​ഡേ സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത് ക്രി​സ്തു​മ​തം അ​ല്ല, ബൈ​ബി​ളാ​ണ്. മ​ത​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു​കാ​ണാ​ന​ല്ല മ​ദ്​​റ​സ​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഖു​ര്‍ആ​ന്റെ അ​റി​വ് ന​ൽ​കു​ന്ന​താ​ണ് മ​ദ്​​റ​സ​ക​ൾ. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിച്ചു

കൊല്ലം : കേരളത്തെ വിട്ടൊഴിയാതെ അമീബിക് മസ്തിഷ്‍ക ജ്വരം. കൊല്ലം ജില്ലയിലെ പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലയിൽ ആദ്യമായാണ് അമീബിക് മസ്തിഷ്‍ക ജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Read more

വെള്ളാപ്പള്ളി കാരണവർ സ്ഥാനത്ത് ; പി.വി അൻവർ

ചേർത്തല : ഡി.എം.കെയുടെ ജില്ല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എത്തിയ അൻവർ ചേർത്തലയിലെ വസതിയിലെത്തി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ കൂടിക്കാഴ്ചയാണെന്നും കാരണവർ സ്ഥാനത്താണ് വെള്ളാപ്പള്ളിയെ കാണുന്നതെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഓരോരുത്തർക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. രാഷ്ട്രീയവും സൗഹൃദവും രണ്ടാണ്. അൻവറിന്‍റെ രാ‍ഷ്ട്രീയം സംബന്ധിച്ച തന്‍റെ അഭിപ്രായം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. അൻവറിന്‍റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് […]
Read more

ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം; കരാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തില്‍ റെയില്‍വേ കരാര്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ടി എസ് അനില്‍കുമാറാണ് അറസ്റ്റിലായത്. കൊച്ചുവേളിക്കുള്ള പൂജാ സ്‌പെഷ്യല്‍ ട്രെയിനില്‍ നിന്ന് കഴിഞ്ഞദിവസമാണ് തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണ ഗോപി എന്ന ആകാശ് (27) വീണ് മരിച്ചത്. ടിക്കറ്റ് ഇല്ലാതെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അനില്‍കുമാറിനെതിരെനരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ശരവണന്‍ എസി കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പ്ലാറ്റ്ഫോമിനും കമ്പാര്‍ട്മെന്റിനുമിടയില്‍ വീഴുകയായിരുന്നു. […]
Read more

ബാബാ സിദ്ധിഖിയുടെ കൊലപാതകം; മൂന്നാം പ്രതി അറസ്റ്റില്‍

എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ മൂന്നാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തു. പൂനെയില്‍ വെച്ചാണ് ഒളിവിലായിരുന്ന പ്രതി പ്രവീണ്‍ ലോങ്കറിനെ മുംബെെ പൊലീസ് അറസ്റ്റ് ചെയതത്. കൊലപാതകത്തിന്റെ പ്രധാന ഗൂഢാലോചനക്കാരിലൊരാളാണ് പ്രവീണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ നാലാം പ്രതിയുടെ പേര് പുറത്തുവന്നു. മുഹമ്മദ് സീഷാന്‍ അക്തറാണ് നാലാം പ്രതി. ശനിയാഴ്ച രാത്രിയായിരുന്നു സിദ്ദിഖി വെടിയേറ്റ് മരിച്ചത്. കാറിലേക്ക് കയറുന്നതിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയി ഗുണ്ട […]
Read more

അജിത് കുമാര്‍ പരാജിതകുമാര്‍ ; സര്‍ക്കാരിനു പരിഹാസവുമായിവീണ്ടും ജനയുഗം പത്രം

കോഴിക്കോട് : സര്‍ക്കാരിനു പരിഹാസവുമായി വീണ്ടും ജനയുഗം പത്രം. ശബരിമലയില സെ്‌പോട്ട് ബുക്കിംഗ് വിവാദം ശത്രുക്കള്‍ക്ക് ആയുധംകൊടുക്കുകയാണെന്നാണ് പത്രത്തിന്‍റെ ലേഖനത്തിലെ വിമര്‍ശനം. ദർശനത്തിന് സ്പോട്ട് ബുക്കിങ്ങിന് അവസരം നൽകണമെന്നും ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുതെന്നും ലേഖനത്തിൽ പറയുന്നു. വൈകാരിക വിഷയങ്ങളിൽ കടുംപിടിത്തം പാടില്ലെന്നും ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്…’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിമർശനമുന്നയിക്കുന്നു. “ദുശ്ശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധമാകരുത്. പ്രത്യേകിച്ചും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടിത്തം നമ്മെ ആപത്തിൽ കൊണ്ടുചാടിക്കുകയേയുള്ളൂ. ശബരിമലയിലെ […]
Read more

പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ; ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു

പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമര്‍ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാഷണല്‍ കോണ്‍ഫറന്‍സ് നിയമസഭാ കക്ഷി യോഗത്തിലാണ് ഒമര്‍ അബ്ദുളളയെ മുഖ്യമന്ത്രിയാക്കാനുളള തീരുമാനം. 10 വര്‍ഷം മുമ്പ് 2014 ല്‍ ആണ് ജമ്മു കശ്മീരില്‍ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു […]
Read more

നടിയെ ആക്രമിച്ച കേസ് ; അതിജീവിത നൽകിയ ഉപഹ​ര​ജി​ ഹൈകോടതി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെ​മ്മ​റി കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം അ​ന്വേ​ഷി​ച്ച പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യു​ടെ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ന​ൽ​കി​യ ഉപഹ​ര​ജി​ ഹൈകോടതി തള്ളി. മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഉപഹരജിയാണ് ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് തള്ളിയത്. കോ​ട​തി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി അ​ന്വേ​ഷി​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix