Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഇന്ത്യന്‍ വനിതാ ടീമിലെ ‘കെ എല്‍ രാഹുല്‍’; സ്മ്യതി മന്ദാനയെ ട്രോളി സോഷ്യല്‍ മീഡിയ

വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതോടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ ട്രോളി സോഷ്യല്‍ മീഡിയ. മന്ദാന ഇന്ത്യന്‍ വനിതാ ടീമിലെ ‘കെ എല്‍ രാഹുലെ’ന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം. ലോകകപ്പ് പോലുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം മന്ദാനയുടെയും കെ എല്‍ രാഹുലിന്റെയും ഇന്നിങ്സുകളാണ്. ഇരുവരും വിജയിക്കണമെന്ന ഉദ്ദേശത്തോടെയല്ല കളിക്കുന്നതെന്നുമെല്ലാമാണ് ചിലര്‍ ആരോപിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ ഒന്‍പത് റണ്‍സ് പരാജയം വഴങ്ങിയ മത്സരത്തില്‍ ഓപ്പണറായി ക്രീസിലെത്തിയ മന്ദാന […]
Read more

ആംബുലന്‍സ് ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. മോട്ടോര്‍ വാഹനവകുപ്പും സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. പൂരം നടക്കുന്നയിടത്തുണ്ടായ സംഘര്‍ഷത്തിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയ സംഭവത്തിലാണ് അന്വേഷണം. സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതി. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. പൂരം അലങ്കോലമായതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ […]
Read more

അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്

അത്തോളി : സ്വകാര്യബസ്സുകളുടെ അമിതവേഗതമൂലം കോഴിക്കോട് ജില്ലയിലെ അത്തോളിക്കടത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്ക്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അത്തോളിയിലെ കോളിയോട്ട് താഴെയാണ് അപകടമുണ്ടായത്.
Read more

ഷാങ്ഹായ് ഉച്ചക്കോടി; പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന് ഉറച്ച് ഇന്ത്യ

ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഉറച്ച തീരുമാനവുമായി ഇന്ത്യ. ഇസ്ലാമാബാദ് യോഗത്തില്‍ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഭീകരവാദത്തിന് എതിരായ നിലപാട് ഉച്ചകോടിയിലും ആവര്‍ത്തിക്കാനാണ് തീരുമാനം. അംഗ രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായാണ് പാകിസ്താനിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 15, 16 തീയതികളിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി യോഗത്തിന് വേണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി […]
Read more

വയനാട് ദുരന്തമുഖത്ത് പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നു; ടി സിദ്ദിഖ് എംഎല്‍എ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്‍എ. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിന് ഉടന്‍ സ്ഥലം ഏറ്റെടുക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തില്‍ തുടക്കത്തില്‍ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവില്‍ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തില്‍ പെട്ടവരുടെ കടങ്ങള്‍ […]
Read more

വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല: രാഹുല്‍ ഗാന്ധിക്ക് കത്തുമായി ഒരു കൂട്ടം വോട്ടര്‍മാര്‍

ഹൈദരാബാദ്: രാഹുല്‍ ഗാന്ധി എംപിക്ക് കത്തെഴുതി തെലങ്കാനയിലെ ഒരു കൂട്ടം വോട്ടര്‍മാര്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ടര്‍മാര്‍ കത്തെഴുത്തുന്നത്. അദിലാബാദ് ജില്ലയിലെ വോട്ടര്‍മാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അധികാരമേറ്റു 100 ദിവസത്തിനുള്ളില്‍ ആറ് ഗ്യാരണ്ടികള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനം പാഴ് വാക്കായെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ച് രംഗത്തെത്തിയത്. 500 രൂപയ്ക്കു പചക വാതക സിലിണ്ടര്‍, സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2500 രൂപയുടെ ധനസഹായം തുടങ്ങിയവ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇവ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് […]
Read more

എന്റെ കണ്ണില്‍ നിന്നും വീണ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കും; ബാല

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ബാല പ്രതികരണവുമായി രംഗത്ത്. എന്റെ കണ്ണില്‍ നിന്നും വീണ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കുമെന്നും ഇനി പ്രതികരിക്കുമെന്നും ബാല പറഞ്ഞു. വൈദ്യപരിശോധനക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി പ്രതികരിക്കില്ലെന്ന് മൂന്നാഴ്ച മുമ്പ് വാക്ക് പറഞ്ഞതാണെന്നും അത് താന്‍ പാലിച്ചെന്നും നടന്‍ ബാല. ഇപ്പോള്‍ ആരാണ് കളിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ബാല പറഞ്ഞു. മുന്‍ ഭാര്യയുടെ പരാതിയില്‍ ബാലയെ […]
Read more

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്‌നെ അവഹേളിച്ചു; മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

കൊച്ചി: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അവഹേളിച്ചെന്നാരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഐഎം വഞ്ചിച്ചെന്ന് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. ബാരിക്കേട് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും ബാരിക്കേഡിന് മുകളില്‍ കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടന്റെ ഓഫീസിലും ഡിവൈഎഫ്ഐ ബാനര്‍ ഉയര്‍ത്തി. ഡിവൈഎഫ്ഐ കെട്ടിയ രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ബാനര്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഴിച്ചു മാറ്റി. മാത്യു കുഴല്‍നാടന്‍ പുഷ്പനെ അവഹേളിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് […]
Read more

വയനാട്ടിലെ ദുരന്തഭൂമിയിൽ ചി​ല​യി​ട​ങ്ങ​ൾ വാ​സ​യോ​ഗ്യ​മെന്ന് റി​പ്പോ​ർ​ട്ട്

ക​ൽ​പ​റ്റ : ഉരുളെടുത്ത ചൂരൽമല മുണ്ടക്കൈ ഭാഗങ്ങളിൽ ചി​ല​യി​ട​ങ്ങ​ൾ വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജോ​ണ്‍ മ​ത്താ​യി സ​മി​തി റി​പ്പോ​ർ​ട്ട്. പു​ന്ന​പ്പു​ഴ​ക്ക് ഇ​രു​ക​ര​യി​ലും പു​ഞ്ചി​രി​മ​ട്ട​ത്തി​ന് മു​ക​ളി​ലേ​ക്ക് 50 മീ​റ്റ​ര്‍ ദൂ​ര​ത്തി​ന് അ​പ്പു​റ​വും പു​ഞ്ചി​രി​മ​ട്ട​ത്തി​ന് താ​ഴെ ഭാ​ഗം 30 മീ​റ്റ​റി​ന് അ​പ്പു​റ​വും വാ​സ​യോ​ഗ്യ​മാ​ണെ​ന്നാ​ണ് പു​തി​യ റി​പ്പോ​ര്‍ട്ട്. എ​ന്നാ​ൽ, ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ 107.5 ഹെ​ക്ട​ര്‍ സ്ഥ​ലം സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഇ​വി​ടെ ആ​ളു​ക​ളെ താ​മ​സി​പ്പി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു സ​മി​തി​യു​ടെ ക​ഴി​ഞ്ഞ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഉ​രു​ള്‍ ദു​ര​ന്ത​ത്തി​നു മു​മ്പ് 15 മു​ത​ല്‍ 30 മീ​റ്റ​ര്‍ വ​രെ വീ​തി​യു​ണ്ടാ​യി​രു​ന്ന പു​ഴ അ​തി​നു […]
Read more

വിജയദശമി ദിനത്തിൽ പൊലീസ് വാഹനത്തിന് പൂജ നടത്തി കടന്നപ്പള്ളി രാമചചന്ദ്രൻ

കണ്ണൂർ : വിജയദശമി ദിനത്തിൽ ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനും പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചചന്ദ്രൻ. കണ്ണൂരിലെ വസതിയിൽ വെച്ചായിരുന്നു മന്ത്രിയുടെ പൂജ. പൂജ നടത്തിയത് വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. എല്ലാ വർഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങൾ പൂജിക്കുന്ന കൂട്ടത്തിൽ പൊലീസിന്‍റെ അകമ്പടി വാഹനവും പൂജിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix