Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

റിപ്പോർട്ടർ ടീവിക്കെതിരെ നിയമനടപടിക്കൊരുങ്ങി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ

എറണാകുളം: പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ അനന്തു കൃഷ്ണനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന രീതിയില്‍ വ്യാജവാര്‍ത്ത നൽകിയതിൽ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടി ആരംഭിച്ച് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍. താന്‍ പണം വാങ്ങിയെന്ന് അനന്തു മൊഴി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ലഭിച്ചതായി ചാനലിനെ അറിയിച്ചിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ തയാറായില്ലെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.സത്യവിരുദ്ധമായ വാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചാനല്‍ ശ്രമിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകള്‍ പൊതുജനമധ്യത്തില്‍ തന്നെ […]
Read more

റാഗിങ്: പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെയും തുടര്‍പഠനം തടയും

കോട്ടയം: ഗവണ്മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്‌സിങ് കൗണ്‍സില്‍ അടിയന്തര യോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച കോളജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും. പണം നല്‍കാത്തിന്റെ വൈരാഗ്യം തീര്‍ക്കാനാണ് വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തിപ്പലിക്കേല്‍പ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതുമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കൂടാതെ കോളേജിലെ അധ്യാപകരില്‍ നിന്നും മറ്റു വിദ്യാര്‍ഥികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. ഹോസ്റ്റൽ അധിക്കരിക്കളുടെ അഭാവത്തിൽ ഹോസ്റ്റലിന്റെ പൂര്‍ണ നിയന്ത്രണം […]
Read more

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു: തലമാരിഴക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികൾ

സംസ്ഥാനത്ത് വീണ്ടും കാട്ടാനാക്രമണം. ഇടുക്കി ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു. വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ലണ്ടനില്‍ നിന്നും മൂന്നാര്‍ കാണാനെത്തിയ വിദേശസഞ്ചാരികള്‍ ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി പാഞ്ഞെടുത്ത കാട്ടാനെയെ കണ്ട് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വാഹനം കുത്തിമറിച്ചിടുകയായിരുന്നു. മറിച്ചിട്ട ശേഷം വാഹനത്തില്‍ ആന ചവിട്ടുകയും ചെയ്തു. പിന്നീട് ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് കാറിനകത്തുണ്ടായിരുന്ന തങ്ങളെ പുറത്തെടുത്തതെന്നും ഡ്രൈവര്‍ പറഞ്ഞു. വിചാരിക്കാത്ത ഒരാക്രമണമാതിനാല്‍ സഞ്ചാരികള്‍ ഭയപ്പെട്ടുപോയെന്നും ഡ്രൈവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ […]
Read more

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ല: തരൂരിന്റെ ലേഖനം തള്ളി വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയിലെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല എന്നും വി ഡി സതീശൻ. കേരളം മാറ്റത്തിന്റെ പാതയിലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍‘ എന്ന […]
Read more

പിണറായി സർക്കാരിനെ അഭിനന്ദിച്ച് ശശി തരൂർ എം പി

ന്യൂഡൽഹി : സംസ്ഥാനത്ത് വ്യവസായ രംഗത്ത് മികച്ച മാറ്റങ്ങളാണ് ഉണ്ടായിരുന്നതെന്നും , കേരളം മാറ്റത്തിന്റെ പാതയിലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍‘ എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ അദേഹം തുറന്നുകാട്ടിയിരിക്കുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെയും തരൂര്‍ പ്രശംസിച്ചു . വിദേശരാജ്യങ്ങളിൽ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് […]
Read more

മോദിയെയും സംഘപരിവാറിനെയും വിറപ്പിച്ച മലയാളി; മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ ടെലിഗ്രാഫില്‍ നിന്നും രാജിവെച്ചു

ന്യൂഡൽഹി : സംഘപരിവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിശിതമായി വിമര്‍ശിക്കുന്ന തലക്കെട്ടുകള്‍ നല്‍കി , ധീരമായ ,ഉറച്ച നിലപാടുകളാക്കിലൂടെയും , ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ മാധ്യമപ്രവർത്തകൻ ആര്‍ രാജഗോപാല്‍ ഇംഗ്ലീഷ് പത്രമായ ‘ദ ടെലിഗ്രാഫി’ല്‍ നിന്നും രാജിവെച്ചു. പത്രത്തിന്റെ ‘എഡിറ്റര്‍ അറ്റ് ലാര്‍ജ്’ സ്ഥാനമാണ് അദേഹം രാജിവെച്ചിരിക്കുന്നത്. ആര്‍ രാജഗോപാല്‍ പത്രാധിപരായതിന് ശേഷമാണ് ഭരണകൂടത്തെ തുറന്നു കാട്ടുന്ന തലക്കെട്ടുകള്‍ ടെലഗ്രാഫില്‍ കൂടുതലായും പ്രതക്ഷപ്പെട്ടു തുടങ്ങിയത്. മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിപ്പിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ 79 ദിവസത്തിന് ശേഷം മണിപ്പൂരിനെക്കുറിച്ച് […]
Read more

ചേന്ദമംഗലം കൂട്ടകൊലപാതകം: പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഒന്നുമില്ല ,പാരഹൈ ലഹരിക്ക് അടിമ

എറണാകുളം : ചേന്ദമംഗലം ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത് മുൻ വൈരാഗ്യത്തോടെയെന്ന് കുറ്റപത്രം. പ്രതിയായ ഋതുവിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും ,ഇയാൾ ലഹരിക്ക് അടിമയാണെന്നും 1000 പേജുള്ള കുറ്റപത്രത്തിലുണ്ട്.കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കൻ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. 112 സാക്ഷികളാണുള്ളത് കേസിലുള്ളത്. കൊലപാതകത്തിന് ശേഷം ‘പക തീർത്തു’ എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. കൂടാതെ 60 തെളിവുകളും ശേഖരിച്ചു. കഴിഞ്ഞമാസമാണ് വടക്കൻ പറവൂരിലെ അയല്പക്കമായ ഒരു കുടുംബത്തിലെ 3 […]
Read more

2026ൽ കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിനീഷ് കോടിയേരി…?

രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും അധികം ശക്തിയുള്ള പ്രദേശമാണ് കണ്ണൂർ. ഒരുപക്ഷേ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും നിർണായകമായ സ്ഥലം കണ്ണൂർ തന്നെയെന്ന് വേണമെങ്കിൽ പറയാം. ഇന്ന് സർക്കാരിനെയും പാർട്ടിയെയും നയിക്കുന്നത് കണ്ണൂരിലെ സിപിഎം നേതൃത്വം തന്നെയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തേക്കും സർക്കാരിന്റെ നേതൃസ്ഥാനത്തേക്കും കണ്ണൂരിലെ സഖാക്കളെത്തിയത് ഒരുപാട് പോരാട്ടങ്ങൾ നടത്തിയായിരുന്നു. സ്വന്തം പാർട്ടിയിലെ പലരെയും വെട്ടി വീഴ്ത്തിയാണ് കണ്ണൂർ ലോബി സിപിഎമ്മിന്റെ നേതൃസ്ഥാനങ്ങൾ കയ്യടക്കിയത്. ശക്തമായ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഒരുപക്ഷേ ഭരണം പോലും […]
Read more

ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരുമായി രണ്ട് വിമാനം പുറപ്പെട്ടു

ന്യൂഡൽഹി: ട്രംപ് മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അനധികൃത കുടിയേറ്റക്കാരുമായി രണ്ട് വിമാനം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഇത്തവണയും അമേരിക്കൻ സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് എന്നാണ് സൂചന. ഫെബ്രുവരി 15, 16 ദിവസങ്ങളിലായി രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.തിരിച്ചയക്കുന്നവരിൽ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സംഘത്തിൽ പഞ്ചാബിൽ നിന്ന് മാത്രം 67 പേർ ആണ് ഉള്ളത്. കൂടാതെ ഹരിയാനയിൽ നിന്നുള്ള 33 പേരും സംഘത്തിൽ ഉണ്ട്. ഉത്തർ പ്രദേശിൽ നിന്ന് […]
Read more

മലപ്പുറത്ത് പിഞ്ചുകുഞ്ഞിനെയടക്കം 7 പേരെ തെരുവ് നായ കടിച്ചു

മലപ്പുറം: പുത്തനങ്ങാടിയിൽ പിഞ്ചു കുഞ്ഞിനയടക്കം 7 പേരെ തെരുവ് നായ ആക്രമിച്ചു. അമ്മയുടെ തോളിൽ കിടന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെയാണു നായ ചാടി കടിച്ചത്. കുഞ്ഞിനെയുൾപ്പെടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. ആദ്യം കുട്ടിയെ കടിച്ച നായ പിന്നീട് ആളുകൾക്കിടയിലേക്ക് ഓടിനടന്ന് പലരെയും കടിക്കുകയായിരുന്നു. പലരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണു പുറത്ത് വരുന്ന വിവരം. അതെസമയം നായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer