Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്നാണ് വത്തിക്കാനിലെ ആശുപത്രിയിൽ ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്നും പതിവുപോലെ ഫ്രാൻസിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Read more

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേർ മരിച്ച സംഭവം; ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോർട്ട്

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേർ മരിച്ച സംഭവത്തിൽ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോർട്ട്. അന്തരിച്ച ലീലയുടെ മരണകാരണമായത് ആനയുടെ ചവിട്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആനയുടെ ചവിട്ടേറ്റതിനെ തുടർന്ന് ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് ലീലയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആനകളെ എഴുന്നള്ളത്തിന് നിര്‍ത്തിയിരുന്നതിന് തൊട്ടടുത്ത് വന്‍ശബ്ദത്തോടെ പടക്കം പൊട്ടിച്ചതാണ് ആനകള്‍ വിരണ്ടോടാൻ കാരണമായത്. പിന്നീട് വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റും തിരിക്കുംതിരക്കിലും കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി […]
Read more

ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍ക്ക് ലക്കി ഡ്രോ അവതരിപ്പിച്ച് മുത്തൂറ്റ് മിനി

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കള്‍ക്കായി ലക്കി ഡ്രോ നടത്തുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2025 മാര്‍ച്ച് 31 വരെയുള്ള ലക്കി ഡ്രോയിലൂടെ ഉപഭോക്താവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പെട്ടെന്ന് പണം ആവശ്യമുള്ളവര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെറുകിട വ്യവസായികള്‍, ദിവസവേതനക്കാര്‍, സംരംഭകര്‍ എന്നിവര്‍ക്ക് സാമ്പത്തിക ആവശ്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ചെറിയ തുകയുടെ ഗോള്‍ഡ് […]
Read more

ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ് എടുക്കും; എകെ ശശീന്ദ്രന്‍

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ഷേക്ത്രത്തിൽ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസ് എടുക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശം. നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവന്നെ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താനും ശിക്ഷനടപടികള്‍ സ്വീകരിക്കാനും ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു. കൂടാതെ ആനകളുടെ കാലില്‍ ചങ്ങല ഇല്ലായിരുന്നുവെന്നും വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കാനാണ് നിര്‍ദേശം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആനകളായ […]
Read more

ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ കത്തിക്കുത്ത്

പാലക്കാട്: സംസ്ഥാത്തെ ഞെട്ടിച്ച് മറ്റൊരു സംഘർഷം കൂടി. പാലക്കാട് ഒറ്റപ്പാലത്ത് പ്ലസ് ടു വിദ്യാർഥിക്കൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ വിദ്യാർഥിയെ സഹപാഠി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് സ്വദേശി അഫ്‌സറിനാണ് കുത്തേറ്റത്. കൂടാതെ വാരിയെല്ലിന് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം എന്ന പോലീസ് പറഞ്ഞു. ഇരുവരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
Read more

വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ

നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ. ടിവികെയുടെയും വിജയുടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് ‘വൈ’ കാറ്റഗറി സുരക്ഷ നൽകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. വിജയുടെ ചെന്നൈയിൽ നടക്കാനിരിക്കുന്ന റോഡ്ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ചിലർ അടുത്തിടെ എക്‌സിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നുവെന്നും തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട് . കമാൻഡോമാർ ഉൾപ്പെടെ 11 സിആർപിഎഫ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതലയുള്ളത്, ഇത് സംബന്ധിച്ച […]
Read more

റാണ മുതല്‍ എഫ്-35 വരെ; മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇതൊക്കെ

ഇന്ന് പുലർച്ചെയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയത്.മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് കൂടിക്കാഴ്ച വേളയിൽ മോദി വ്യക്തമാക്കിയത് . ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങളായ വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായി . 2030 ആകുമ്പോഴേക്കും […]
Read more

പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ: ക്ലർക്കിനെതിരെ കുടുംബം

കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെതിരെ കുടുംബം. കുട്ടിയുടെ മരണത്തിന് കാരണം ക്ലർക്കിന്റെ മാനസികമായ പീഡനമാണെന്ന് കുടുംബം ആരോപിച്ചു. കൂടാതെ സംഭവത്തിൽ ക്ലാർക്കിനെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആരോപിച്ചു.പ്ലസ് വൺ വിദ്യാർത്ഥിയായ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്കൂളിൽ […]
Read more

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്: ഹോസ്റ്റൽ അധികൃതരുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്

കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ റാഗിങ് കേസിൽ ഹോസ്റ്റൽ അധികൃതരുടെ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുക്കാതെ പൊലീസ്. മൂന്നുമാസമായി തുടർന്ന പീഡനം അധികൃതർ അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് പൊലീസ് നിഗമനം. പ്രതികൾ ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസ്.ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ നിയോഗിച്ച സംഘവും കോളേജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും. നഴ്സിങ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. ഇന്നലെയായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച റാഗിങ് ദൃശ്യങ്ങൾ പുറത്ത് വന്നത്.സീനിയർ വിദ്യാർത്ഥികളുടെ ഭീഷണി […]
Read more

പുല്‍വാമ ദിനം; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

പുൽവാമ ഭീകരാക്രമണത്തിന് 6 വയസ്. രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ സേനാംഗങ്ങൾക്കായി ഇന്നു ഡൽഹിയിലുൾപ്പെടെ വിവിധയിടങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടക്കും. പുൽവാമയിലെ സ്മാരകത്തിൽ സിആർപിഎഫ് പ്രണാമമർപ്പിക്കും. 2019 ഫെബ്രുവരി 14-ന് ഇതേ പ്രണയ ദിനത്തിലാണ് ജമ്മു– ശ്രീനഗർ ദേശീയപാതയിലെ ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ചത്. സൈനികർ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു യാത്രചെയ്യുമ്പോൾ വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തിയപ്പോള്‍ 100 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ വാന്‍ ചാവേര്‍ ഭീകരന്‍ സൈനികരുടെ വാഹനത്തിത്തിനിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. മലയാളി സൈനികന്‍ വി […]
Read more

Recent News

Advertisement
WhiteswanTV Footer