Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

കണ്ണൂർ: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം. നിലത്തിട്ട് ചവിട്ടുകയും ഇടതു കൈ ചവിട്ടി ഒടിക്കുകയും ചെയ്തു. കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് മർദനമേറ്റത്. അഞ്ച് പ്ലസ് ടു വിദ്യാർഥികളാണ് മർദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. ഇന്നലെയാണ് സംഭവം ഉണ്ടായത്. റാഗിങ് നടത്തിയ വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ പരാതി നൽകി. മര്‍ദനമേറ്റ വിദ്യാര്‍ത്ഥി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്, വിദ്യാർത്ഥിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളം കുടിക്കാന്‍ പോയപ്പോള്‍ നോട്ടം ശരിയല്ലെന്ന് പറഞ്ഞാണ് […]
Read more

അമ്മയുടെ ഒത്താശയോടെ 13 കാരിയെ ബലാത്സംഗം ചെയ്ത കേസ്; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ പോയ അമ്മയെയും ആൺ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്. ഒരു കൊലപാതക കേസിലെ പ്രതികൂടിയാണ് ഇയാൾ. 2024 സെപ്റ്റംബറിലാണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ എത്തിച്ചാണ് അമ്മയുടെ മുൻപിൽ വെച്ച് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പൊലീസ് കേസെടുത്തത്. ഈ കുടുംബം താമസിച്ചിരുന്നത് തിരുവനന്തപുരത്താണ്. കേസ് […]
Read more

കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ്; കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ.

തിരുവനന്തപുരം: കോട്ടയം ഗവണ്‍മെന്റ് നേഴ്‌സിങ് കോളേജില്‍ വിദ്യാര്‍ഥി ക്രൂരമായ റാഗിങ്ങിന് ഇരയായ സംഭവത്തില്‍ കുറ്റക്കാരായ പ്രതികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ. റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും നിയമപോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിനു വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീയും സെക്രട്ടറി പി.എം.ആര്‍ഷോയും അറിയിച്ചു. അതിക്രൂരമായ റാഗിങ്ങിന് നേതൃത്വം നല്‍കി വിദ്യാര്‍ഥികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരും പോലീസും കടുത്ത നടപടി സ്വീകരിക്കാന്‍ തയാറാവണമെന്നും എസ്.എഫ്.ഐ. പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. എസ്.എഫ്.ഐയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് […]
Read more

പ്രഭാസിന്റെ അടുത്ത ചിത്രം സീതാ രാമം സംവിധായകനൊപ്പം; ‘പ്രഭാസ്- ഹനു’ , ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിരി നായകൻമാരിലൊരാളും പ്രേക്ഷകരുടെ പ്രിയങ്കരനായ താരവുമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. അടുത്തതായി പ്രഭാസ് നായകനായി വരുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്. സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ താത്കാലിക പേര് ‘പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നത് പ്രഭാസും നിലവില്‍ ചിത്രീകരണത്തില്‍ […]
Read more

പണപ്പിരിവ് മദ്യപാനത്തിന്, മറ്റുലഹരി ഉപയോഗമുണ്ടോയെന്ന് പരിശോധിക്കും:കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്

കോട്ടയം ഗവ. നഴ്‌സിങ് കോളേജിൽ നിന്ന് മനസാക്ഷിയെ ഞെട്ടിച്ച റാഗിങ് ദൃശ്യങ്ങളാണ് ഇന്ന് പുറത്ത് വന്നത്.സംഭവത്തിൽ പരാതിക്കാരനല്ലാതെ കൂടുതല്‍ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കൂടുതല്‍ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. കൂടാതെ പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകര്‍ത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കയ്യിലും കാലിലും കോമ്പസ് കൊണ്ട് കുത്തുന്നതും ,കൂടാതെ മുറിവുള്ള ഭാഗങ്ങളിൽ ലോഷൻ ഒഴിക്കുന്നതും […]
Read more

എംപുരാന്റെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷത്തിൽ സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് മനസിലാവുന്നില്ല: സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ

സംസ്ഥാനത്ത് ജൂൺ ഒന്ന് മുതൽ സിനിമാ സമരം എന്ന നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രഖ്യാപനം ഞെട്ടലോടെയാണ് സിനിമ ലികവും സാംസ്കാരിക കേരളവും കേട്ടത്. കൂടാതെ വാർത്താസമ്മേളനത്തിൽ മലയാള സിനിമ വൻ പ്രതിസന്ധിയിലാണെന്ന് ജി സുരേഷ് കുമാർ അറിയിച്ചിരുന്നു. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാറിന്‍റെ പ്രഖ്യാപനം. എന്നാൽ ഇപ്പോൾ സുരേഷ് കുമാറിനെതിരെ വിമർശങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അന്തോണി പെരുമ്പാവൂർ.എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നും സംഘടനയെ പ്രതിനിധീകരിച്ച് […]
Read more

സ്വാഭാവിക മരണമോ …കൊലപാതകമോ ? ചേർത്തലയിൽ മരിച്ച വീട്ടമ്മയുടെ പോസ്റ്മോടോം റിപ്പോർട്ട് ഇങ്ങനെ

ചേർത്തലയിൽ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തലയോട്ടിയിൽ പൊട്ടലുകൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ ചേർത്തല മുട്ടം സ്വദേശിയായ വി സി സജിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്. മകളുടെ പരാതിയിലാണ് ഇപ്പോൾ സംസ്‌കരിച്ച മൃതശരീരം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തത്. മരിച്ച സജിക്ക് ഭർത്താവ് സോണിയിൽ നിന്ന് […]
Read more

വിദ്യാർത്ഥികളോ.. ക്രിമിനലുകളോ ? കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിലെ ഞെട്ടിക്കുന്ന റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്

കോട്ടയം സർക്കാർ നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാരനെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുറിവേറ്റ ഭാഗങ്ങളിൽ ലോഷൻ ഒഴിക്കുന്നതായും വിഡിയോയിൽ കാണാം.വിദ്യാർത്ഥി അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്നലെ പുലർച്ചെയാണ് ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയിൽ അഞ്ച് വിദ്യാർത്ഥികളെയാണ് ഹോസ്റ്റലിൽ നിന്ന് ഗാന്ധി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സാമുവൽ ജോൺസൺ, എൻഎസ് ജീവ, ക പി […]
Read more

സഭയില്‍ സംസാരിക്കാനുള്ളത് തന്റെ അവകാശം, ആരുടേയും ഔദാര്യമല്ല : ക്ഷുഭിതമായി വി ഡി സതീശൻ

സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ വാക്‌പോര്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രേമേയ നോട്ടീസിൽ സംസാരിക്കുന്നതിനിടെയാണ് സ്പീക്കര്‍ ഇടപെട്ടതോടെയാണ് വിഡി സതീശന്‍ ക്ഷുഭിതനായത്. എസ് സി-എസ്ടി വിഭാഗങ്ങളുടെ 512 കോടിയുടെ പദ്ധതികള്‍ ഈ ജനുവരിയില്‍ 390 കോടിയായി വെട്ടിച്ചുരുക്കിയെന്ന് കുറ്റപ്പെടുത്തി. അതേസമയം പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ സമയം കൂടുതലായെന്ന് പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടു. ഇതേത്തുടര്‍ന്നാണ് വിഡി സതീശനും സ്പീക്കറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. സഭയില്‍ സംസാരിക്കാനുള്ളത് തന്റെ അവകാശമാണെന്നും, ആരുടെയും […]
Read more

സ്വർണവില വീണ്ടും ഉയരുന്നു; പവന് 63,840 രൂപ

സ്വർണ വില വീണ്ടും ഉയർന്നു. രണ്ട്‌ ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്വര്‍ണ വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയും പവന് 320 രൂപ ഉയര്‍ന്ന് 63,840 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,580 രൂപയിലെത്തി. അതെസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപയിലാണ് വ്യാപാരം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 63,840 രൂപയാണെങ്കിലും മനസിനിണങ്ങിയ […]
Read more

Recent News

Advertisement
WhiteswanTV Footer