Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രഭാസിന്റെ അടുത്ത ചിത്രം സീതാ രാമം സംവിധായകനൊപ്പം; ‘പ്രഭാസ്- ഹനു’ , ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിരി നായകൻമാരിലൊരാളും പ്രേക്ഷകരുടെ പ്രിയങ്കരനായ താരവുമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. അടുത്തതായി പ്രഭാസ് നായകനായി വരുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്.

സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ താത്കാലിക പേര് ‘പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി.

1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നത് പ്രഭാസും നിലവില്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ജയിലില്‍ നിന്നുള്ള രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അനുപം ഖേറും എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇമാൻവിയാണ് ചിത്രത്തിലെ നായിക.

നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മിഥുൻ ചക്രവർത്തിയും ജയപ്രദയും എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചിത്രത്തിനറെ വിഎഫ്എക്സ് ആർ സി കമല കണ്ണൻ. സംഗീതം വിശാൽ ചന്ദ്രശേഖർ, പ്രൊഡക്ഷൻ ഡിസൈൻ രാമകൃഷ്‍ണ-മോണിക്ക, പബ്ലിസിറ്റി ഡിസൈനർമാർ അനിൽ-ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ,വസ്ത്രാലങ്കാരം ശീതൾ ഇഖ്ബാൽ ശർമ, പിആർഒ ശബരി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി ചിത്രം പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 1200 കോടി രൂപയിലധികം ആഗോളതലത്തില്‍ കല്‍ക്കി നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമായും കല്‍ക്കി ആകെ കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കിയ ചിത്രത്തിൽ പ്രഭാസിന് പുറമെ ദീപിക പദുക്കോണും കമല്‍ഹാസനും അമിതാഭ് ബച്ചനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer