Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

കോട്ടയം റാഗിങ് കേസ്; പ്രിൻസിപ്പാളിനും അസി. പ്രൊഫസര്‍ക്കും സസ്പെൻഷൻ

കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പിന്റെ കടുത്തനടപടി. സംഭവത്തെത്തുടർന്ന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്‍റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഹോസ്റ്റലിൽ നടന്ന റാഗിങ്, തടയുന്നതിലും ഇടപെടുന്നതിലുമുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും ഇതിനോടകം നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ […]
Read more

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവം; ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ റദ്ദ് ചെയ്ത് ജില്ലാ മോണിറ്ററിങ് കമ്മറ്റി

കോഴിക്കോട്: മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞ സംഭവത്തിൽ ജില്ലയിലെ അടയന്തിര സാഹചര്യം പരിഗണിച്ച്കൊണ്ട് ഒരാഴ്ചത്തേക്ക് എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാന്‍ കോഴിക്കോട് ജില്ലാ മോണിറ്ററിങ് കമ്മറ്റി യോഗത്തില്‍ തീരുമാനമായതായി കോഴിക്കോട് ഫോറസ്റ്റ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിയ്യു. തുടർന്ന് ഫെബ്രുവരി 14 മുതല്‍ ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ എല്ലാ ആന എഴുന്നള്ളിപ്പുകളും റദ്ദ് ചെയ്യാനാണ് തീരുമാനം.ആന എഴുന്നള്ളിപ്പിന് നല്‍കുന്ന അനുമതിയിലുള്ള നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയതിന് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര […]
Read more

എമ്പുരാൻ പ്രമോഷൻ; മോഹൻലാലിന് കോയമ്പത്തൂരിൽ വൻ വരവേൽപ്പ്

മലയാളത്തിലെ അപ്കമിംങ് റിലീസുകളില്‍ പ്രേക്ഷകർ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ, വന്‍ വിജയം നേടിയ ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ജനുവരി 26 ന് കൊച്ചിയില്‍ വച്ച് നടത്തിയ ട്രെയ്‍ലര്‍ ലോഞ്ചോടെ ആയിരുന്നു എമ്പുരാന്‍റെ പ്രൊമോഷന് തുടക്കമായത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാമത്തെ പ്രൊമോഷണല്‍ ഇവന്‍റ് കോയമ്പത്തൂരില്‍ നടന്നിരിക്കുകയാണ്. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളെജില്‍ നടന്ന പരിപാടിയിൽ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വേദിയിലേക്ക് […]
Read more

ചാലക്കുടി ബാങ്ക് കൊള്ള: പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം, അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിലുണ്ടായ മോഷണത്തിലെ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. മോഷ്ടാവ് എറണാകുളം ഭാഗത്തേക്ക് കടന്നെന്നാണ് പൊലീസിന്‍റെ നിഗമനം. അതിനാൽ എറണാകുളം ജില്ലയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അങ്കമാലിയിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യത്തിൽ മോഷ്ടാവെന്ന് സംശയിക്കുന്നയാളാണ് ഉള്ളതെന്നാണ് വിവരം. എറണാകുളം ഭാഗത്തേക്ക് ഇയാള്‍ പോയെന്നാണ് സിസിടിവി ദൃശ്യത്തിൽ നിന്നുള്ള സൂചന.ആലുവ, അങ്കമാലി, എറണാകുളം എന്നീ നഗരപരിധിയിലും അന്വേഷണം ഇതിനോടകം തന്നെ വ്യാപിപ്പിച്ചു കഴിഞ്ഞു. […]
Read more

സപ്ലൈകോ എംഡിയായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു

തിരുവനന്തപുരം: സപ്ലൈകോ മാനേജിംഗ് ഡയറക്ടറായി അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. കോട്ടയം സ്വദേശിയായ അശ്വതി ശ്രീനിവാസ് തിരുവനന്തപുരം സബ് കലക്ടർ, എറണാകുളം ജില്ല ഡെവലപ്മെൻറ് കമ്മീഷണർ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവർ 2022 ഒക്ടോബറിലാണ് തിരുവനന്തപുരം സബ് കള്കടറായി ചുമതലയേറ്റത്. നിതി ആയോഗ് അസിസ്റ്റന്റ് സെക്രട്ടറി, പാലക്കാട് അസിസ്റ്റന്റ് കളക്ടർ എന്നീ പദവികളിലും അശ്വതി ജോലി ചെയ്തിരുന്നു.മെഡിക്കൽ ബിരുദദാരിയായ അശ്വതി, സിവിൽ സർവീസ് പരീക്ഷയിൽ 40-ാം റാങ്ക് സ്വന്തമാക്കി, നാലാമത്തെ ശ്രമത്തിലാണ് അശ്വതി […]
Read more

റാഗിങിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കാൻ സാധിച്ചില്ല, കുറ്റവാളികൾക്കെതിരെയുള്ള നടപടികൾ സസ്പെൻഷനിൽ തീരില്ല – മന്ത്രി വീണാ ജോർജ്

കോട്ടയം: ഗാന്ധിനഗര്‍ നഴ്സിങ് കോളേജ് റാഗിങ് കേസിലെ പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ സസ്‌പെന്‍ഷനില്‍ ഒതുക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തനിക്ക് കണ്ടുനില്‍ക്കാനായില്ലെന്നും മനസാക്ഷിയെ ഞെട്ടിക്കുന്നതും അതിക്രൂരവുമായ സംഭവമാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.നഴ്‌സിങ് കോളേജ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഡിഎംഇയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ റാഗിങ് സംബന്ധിച്ച് പരാതിപ്പെട്ടില്ല എന്ന കോളേജ് അധികൃതരുടെ വിശദീകരണവും അംഗീകരിക്കാനാവില്ല. […]
Read more

പാതിവില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണനിൽ നിന്ന് പണം വാങ്ങിയിട്ടില്ല, റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എം എൽ എ

കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എം എൽ എ. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിക്കുകയും, നിരുപാധികം മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. എന്നാൽ വാർത്ത അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. […]
Read more

ചട്ടങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നളളത്തിന് കൊണ്ടുവന്നത്, കേസ് എടുത്താല്‍ അതിനെ നിയമപരമായി നേരിടും: മണക്കുളങ്ങര ക്ഷേത്രം ഭാരവാഹികൾ

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി വനം മന്ത്രി എകെ ശശീന്ദ്രന്‍. കൂടാതെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ആനയുടെ ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം നൽകാന്‍ നിര്‍ദ്ദേശിച്ചു. മൂന്നുപേരുടെ മരണത്തിനും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ വ്യക്തമായ കൃത്യവിലോപം നടന്നതായാണ് വനം വകുപ്പിന്‍റെ […]
Read more

ലണ്ടൻ ഫിലിം സ്കൂളിലെ പിള്ളേർക്ക് പഠിക്കാൻ ഭ്രമയുഗവും

ഏതൊരാൾക്കും സിനിമ ആസ്വദിക്കുവാൻ കാലവും, ദേശവും, ഭാഷയും ഒരു തടസമേ അല്ല എന്ന തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് തെല്ല് അഹങ്കരിക്കാനും ഒപ്പം അഭിമാനിക്കാനും ഉള്ള വകയുണ്ട് ഇതിൽ. അത് മറ്റൊന്നുമല്ല ഇംഗ്ലണ്ടിലെ ഒരു ഫിലിം സ്കൂളില്‍ മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം മുന്‍നിര്‍ത്തി ഒരു അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വിഡിയോയാണ് . അതാണ് ഇപ്പോൾ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുന്നതും . അലന്‍ സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം […]
Read more

ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ചു

തിരുവനതപുരം: കഴിഞ്ഞ മാസമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് തുക 50 ശതമാനാമായി വെട്ടിക്കുറച്ചത്. ഇപ്പോഴിതാ സ്കോളർഷിപ്പ് ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചത് പുന:സ്ഥാപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. എന്നാൽ, മുന്നാക്ക, ഒബിസി, എസ്‌സി-എസ്ടി സ്കോളർഷിപ്പുകളില്‍ കുറവ് വരുത്തിയിരുന്നില്ല. എന്നാൽ സ്കോളർഷിപ്പ് ഫണ്ട് നിലനിർത്തുന്നതില്‍ ന്യൂനപക്ഷ വകുപ്പ് ജാഗ്രത കാണിച്ചില്ലെന്നും വിമർശനമുയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളോട് കൂടിയാലോചന നടത്തിയതിന് ശേഷമായിരുന്നു ഫണ്ട് വെട്ടികുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.ഇതിനെതിരെ പ്രതിപക്ഷവും […]
Read more

Recent News

Advertisement
WhiteswanTV Footer