Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാതിവില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണനിൽ നിന്ന് പണം വാങ്ങിയിട്ടില്ല, റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എം എൽ എ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എം എൽ എ. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിക്കുകയും, നിരുപാധികം മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്.

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. എന്നാൽ വാർത്ത അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്.

ഒരാഴ്ചയ്ക്കകം ഇതിനെതിരെനടപടി ഉണ്ടായില്ലെങ്കിൽ, സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ വ്യക്തമാക്കി.അതെസമയം മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix