Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എമ്പുരാൻ പ്രമോഷൻ; മോഹൻലാലിന് കോയമ്പത്തൂരിൽ വൻ വരവേൽപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിലെ അപ്കമിംങ് റിലീസുകളില്‍ പ്രേക്ഷകർ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാന്‍’. പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ, വന്‍ വിജയം നേടിയ ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ജനുവരി 26 ന് കൊച്ചിയില്‍ വച്ച് നടത്തിയ ട്രെയ്‍ലര്‍ ലോഞ്ചോടെ ആയിരുന്നു എമ്പുരാന്‍റെ പ്രൊമോഷന് തുടക്കമായത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാമത്തെ പ്രൊമോഷണല്‍ ഇവന്‍റ് കോയമ്പത്തൂരില്‍ നടന്നിരിക്കുകയാണ്. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാന്‍ കോളെജില്‍ നടന്ന പരിപാടിയിൽ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഇവിടെനിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വേദിയിലേക്ക് എത്തുന്ന മോഹന്‍ലാലിനെ വന്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിക്കുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം തുടങ്ങിയത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്‍റെ രണ്ട് ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ വീതം അണിയറ പ്രവർത്തകർ ഓരോ ദിവസവും അവതരിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങളെക്കുറിച്ചും ചിത്രത്തെക്കുറിച്ചും അഭിനേതാക്കള്‍ വിശദീകരിക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് ക്യാരക്റ്റര്‍ പോസ്റ്ററും അവതരിപ്പിക്കുന്നത്. എമ്പുരാന്‍ മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തും.

Recent News

Advertisement
WhiteswanTV Footer