കോയമ്പത്തൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി കാർത്തിക്കും സുഹൃത്ത് മോഹൻരാജും പൊലീസ് പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ച പലചരക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരമായിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സുലൂരിലെ ഒരു കുളത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അയൽവാസിയായ […]
Read more

