Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ. ടിവികെയുടെയും വിജയുടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് ‘വൈ’ കാറ്റഗറി സുരക്ഷ നൽകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. വിജയുടെ ചെന്നൈയിൽ നടക്കാനിരിക്കുന്ന റോഡ്ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ചിലർ അടുത്തിടെ എക്‌സിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നുവെന്നും തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട് .

കമാൻഡോമാർ ഉൾപ്പെടെ 11 സിആർപിഎഫ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതലയുള്ളത്, ഇത് സംബന്ധിച്ച ഉത്തരവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ശ്രമങ്ങൾക്ക് സമാനമായി സംസ്ഥാനവ്യാപകമായി ഒരു റോഡ് ഷോ നടത്താനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇത്തീ സംബന്ധിച്ച തിയതിയും വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix