Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

സ്ഥിര ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍

ഹൈദരാബാദ്: പുഷ്‍പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട കേസില്‍ സ്ഥിരം ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍. നമ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി നൽകാൻ കോടതി നിർദേശിച്ചു. നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ ഈ മാസം 13 ന് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച നാലാഴ്ചത്തെ ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു.
Read more

അണ്ണാ യൂണിവേഴ്‌സിറ്റി കേസ്: സ്വയം ചാട്ടവാറിനടിച്ച് ബി ജെ പി നേതാവ്

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തതിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ സർക്കാരിന് അനാസ്ഥയാണെന്ന വിമർശനത്തിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ തുറന്നടിച്ച് തമിഴ്നാട് ഭാരതീയ ജനതാ പാർട്ടി യൂണിറ്റ് മേധാവി കെ അണ്ണാമലൈ. യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടു. തമിഴ്‌നാട് സർക്കാരിനെതിരെ തന്റെ ദേഹത്ത് സ്വയം ചാട്ടവാറിനടിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഡിഎംകെ സർക്കാരും പോലീസും ഇരയുടെ വ്യക്തിവിവരങ്ങൾ ചോർത്തി. അവരുടെ അന്തസ്സ് ഹനിക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ ഭരണത്തിന്റെ കഴിവുകേടാണ് എന്ന് അണ്ണാമലൈ […]
Read more

പൂര്‍ത്തിയാകും മുൻപ് നിരോധിക്കപ്പെട്ട ഒരു സിനിമ

പല കാരണങ്ങൾ കൊണ്ട് സിനിമ നിരോധിക്കപെടുന്നത് ഇന്നെത്തെക്കാലത്ത് ഒരു പുതുമയുള്ള കാഴ്ചയല്ല . എന്നാലും തിയേറ്ററിൽ നിന്ന് നിരോധിക്കുന്ന സിനിമാല മറ്റും മറ്റു പ്ലാറ്റുഫോമുകളിൽ റിലീസ് ചെയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാറുമുണ്ട്. കൂടാതെ പൂർത്തിയാകുന്നതിന് മുൻപ് തന്നെ നിരോധിക്കപ്പെട്ട സിനിമകൾ ലോകസിനിമയുടെ ചരിത്രത്തിൽ ചരിത്രത്തിൽ ഉണ്ട് അത്തരത്തിൽ ഒരു ചിത്രമാണ് ആന്ദ്രെജ് സുലാവ്സ്കി സംവിധാനം ചെയ്ത ഓണ്‍ ദി സില്‍വർ എന്ന ചിത്രം. സുലാവ്സ്കിയുടെ മുത്തച്ഛൻ ജേർസി ഉസുലാവ്സ്കി എഴുതിയ നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് […]
Read more

ഇവർ 2024 ലെ വനിതാ താരങ്ങൾ

2024ൽ ശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീകളും സ്ത്രീകളുടെ നേതൃമികവിലൂടെ ആർജിച്ചെടുക്കപ്പെട്ട നേട്ടങ്ങളും നിരവധിയാണ്. പോരാട്ടങ്ങളിലൂടെയും ഉറച്ച രാഷ്ട്രീയ നിലപാടുകളിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും കരുത്തുകാട്ടിയ ഒട്ടേറെ വനിതകൾ 2024ന്റെ പ്രതീകങ്ങൾ ആയിട്ടുണ്ട്. വിനേഷ് ഫോഗട്ട് വിനേഷ് ഫോഗട്ട് പോരാളിയും ഗുസ്തിതാരവും ഒരേപോലെ ഇന്ത്യക്കാർക്ക് സുപരിചിതമാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന താരമായിരുന്നു അവർ. രാജ്യാന്തര ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു. സംഭവത്തിന് ശേഷം […]
Read more

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു വിരാട് കോലിക്ക് പിഴ ശിക്ഷ

മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്ക് പിഴ .വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു.എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരമായ കോൺസ്റ്റാസിനെ പ്രകോപിപ്പിച്ചു. താരം കോലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഓസ്‌ട്രേലിയൻ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍പ്പൻ പ്രകടനമാണ് 19കാരനായ കോണ്‍സ്റ്റാസ് കാഴ്‌ചവെച്ചത്.മെല്‍ബണില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ക്കായി ഏകദിന ശൈലിയില്‍ […]
Read more

ക്ഷേമപെൻഷൻ തട്ടിപ്പ്:കൂടുതല്‍ നടപടിയുമായി സർക്കാർ

ക്ഷേമപെൻഷൻ തട്ടിപ്പില്‍ കൂടുതൽ നടപടിയുമായി സർക്കാർ . സർവ്വേ വകുപ്പില്‍ നിന്ന് 38 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ സസ്പെൻഡ് ചെയ്തത് .ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. ഈ ലിസ്റ്റില്‍ 5000 മുതല്‍ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌. വിവിധ വകുപ്പുകളിലായി 1458 ജീവനക്കാരാണ് പെൻഷൻ വാങ്ങിയതെന്ന് ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയതാണ്.സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ […]
Read more

സുനാമി ഓർമകളുടെ 20 വർഷങ്ങൾ

ഇരുപത് വർഷം മുമ്പ്, 2004 ഡിസംബർ 26 ന് ഇന്തോനേഷ്യയുടെ കടൽത്തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്തോനേഷ്യയിലെ സുമാത്രയുടെ തീരത്ത് നിന്ന് ഏകദേശം 241 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അതുവരെ പരിചിതമല്ലാതിരുന്ന സുനാമി എന്ന പേരിന് ജനനശ്രദ്ധ ലഭിക്കാൻ തുടങ്ങുന്നത് അവിടെ നിന്നാണ്. ഏഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ, 21-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തിന്റെ ഫലമായി സമുദ്രങ്ങൾ പൊട്ടിത്തെറിച്ചു. വലിയ തിരമാലകൾ സമുദ്രം വിട്ടുവന്ന് ജനവാസ മേഖലകളിലേക്ക് ആഞ്ഞടിച്ചു കയറി. […]
Read more

യാത്രക്കാരെ വീണ്ടും വലച്ച്‌ റെയില്‍വേ പണിമുടക്കി ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി

വീണ്ടും പണിമുടക്കി യാത്രക്കാരെ വലച്ച് ഇന്ത്യൻ റെയില്‍വേയുടെ ഓണ്‍ലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി . ഇതോടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായി യാത്രക്കാർ.ടിക്കറ്റ് ബുക്കുചെയ്യാനായി സൈറ്റോ ആപ്പോ തുറന്നാല്‍ ‘മെയിന്റനൻസ് കാരണം ഇ ടിക്കറ്റിംഗ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക’ എന്ന അറിയിപ്പാണ് ലഭിക്കുക. ഇതുകാരണം ഏറെ ബുദ്ധിമുട്ടിലാക്കുന്നത് തല്‍ക്കാല്‍ ബുക്കിംഗുകാരെയാണ്. കൂടാതെ ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർ കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്യണമെന്ന നിർദ്ദേശവും ഉണ്ട്. […]
Read more

കേരളീയ സമൂഹത്തില്‍ ഇടതുപക്ഷസാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു എംടി: എം.വി ഗോവിന്ദൻ

എംടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.കേരളീയ സമൂഹത്തില്‍ ഇടതുപക്ഷസാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു എം.ടി യെന്ന് എം.വി ഗോവിന്ദൻ തളിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.സി.പി.എം വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കാലങ്ങളില്‍ പക്വതയാർന്ന പ്രതികരണങ്ങളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. കേരളത്തില്‍ സി.പി.എം ഇല്ലാതിരുന്നെങ്കില്‍ എന്താകും അവസ്ഥയെന്ന് ചിന്തിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. തൻ്റെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും സിനിമയിലുടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ സാഹിത്യകാരനായിരുന്നു അദ്ദേഹം.മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എം ടി വാസുദേവൻ നായരെന്ന് […]
Read more

കാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; പ്രതിഷേധം ശക്തം

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത സംഭവത്തെ അപലപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളും ഡിഎംകെ സഖ്യകക്ഷികളും. സംഭവത്തിൽ ത്വരിത നടപടി സ്വീകരിക്കണമെന്ന് ആവശ്യം. സംഭവത്തിൽ കാമ്പസിലെ സുരക്ഷാ നടപടികളെ ചോദ്യം ചെയ്ത് ജീവനക്കാരും വിദ്യാർത്ഥികളും രംഗത്ത് വന്നു. കാമ്പസിൽ നിരവധി സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടെന്നും എന്നാൽ ശരിയായ നിരീക്ഷണ സംവിധാനം ഇല്ലാതെ അവ ഫലപ്രദമല്ലെന്ന് ഒരു വിഭാഗം പറഞ്ഞു. ടി.വി.കെ പ്രസിഡന്റ് വിജയ്, സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, എ.എം.എം.കെ ജനറൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix