Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

രാമനാട്ടുകരയിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് ഇരട്ട വോട്ട്; നടപടി ആവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകി

കോഴിക്കോട്: രാമനാട്ടുകര നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികളായ രണ്ടുപേർക്ക് ഇരട്ട വോട്ട് ഉണ്ടെന്ന് പരാതി. വൈദ്യരങ്ങാടി സൗത്ത് 14-ാം ഡിവിഷനിലെ സ്ഥാനാർഥി വി.ടി. റംല, ഹെൽത്ത് സെന്റർ 16-ാം ഡിവിഷനിലെ സ്ഥാനാർഥി കെ.പി. അബ്ദുൽ നാസർ എന്നിവർക്കെതിരെയാണ് എൽഡിഎഫ് പരാതി നൽകിയിരിക്കുന്നത്. ഇരുവരും മുസ്ലീംലീഗ് സ്ഥാനാർഥികളാണ്. സ്ഥാനാർഥിയായി പത്രിക സമർപ്പിക്കുമ്പോൾ നൽകുന്ന സത്യപ്രസ്താവനയ്ക്കും നിലവിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും വിരുദ്ധമായി ഇരുവരും വിവരങ്ങൾ മറച്ചുവെച്ചു എന്നാണ് എൽഡിഎഫിന്റെ ആരോപണം. ഈ സാഹചര്യത്തിൽ, സ്ഥാനാർഥികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പതിനാലാം […]
Read more

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും

കോഴിക്കോട്: വയനാട് താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗതം തടസപ്പെടും. താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു. മരത്തടികൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിൽ ഗതാഗതം തടസപ്പെടും. എയർപോർട്ട്, റയിൽവേ സ്റ്റേഷൻ, പരിക്ഷകൾ, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവർ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു
Read more

യുഡിഎഫിന്റെ വ്യാജപ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി എൽഡിഎഫ് സ്ഥാനാർഥി

കോഴിക്കോട് : ഇരട്ട വോട്ടിന്റെ പേരിൽ തനിക്കെതിരെ യുഡിഎഫ് നടത്തുന്ന നുണപ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ശീതു ശിവേഷ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. വാർഡ് 20-ലെ എൽഡിഎഫ് സ്ഥാനാർഥിയാണ് ശീതു ശിവേഷ്.​ വാർഡ് 20-ലെ ഒന്നാം ബൂത്തിലെ 977 ക്രമനമ്പർ പ്രകാരമാണ് ശീതു ശിവേഷ് നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ, സ്ഥാനാർഥിക്ക് രണ്ടാം ബൂത്തിലും വോട്ടുണ്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് വാർത്താസമ്മേളനം നടത്തി വ്യക്തിഅധിക്ഷേപം നടത്തി പ്രചാരണം ആരംഭിച്ചത്. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ പ്രസിദ്ധീകരിച്ച കരട് […]
Read more

ലോക ഭിന്നശേഷി ദിനാചരണം; ‘ഭിന്നശേഷി സൗഹൃദം: എന്ത് എന്തിന്’ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി

കോഴിക്കോട്: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിൽ ‘ഭിന്നശേഷി സൗഹൃദം: എന്ത് എന്തിന്’ എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സൗഹൃദപരമായ അന്തരീക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചചെയ്യുന്ന പരിപാടി ശ്രദ്ധേയമായി.​ അസിസ്റ്റന്റ് കലക്ടർ ഡോ. എസ് മോഹനപ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷാ മിഷൻ റീജണൽ ഡയറക്ടർ ഡോ. പി സി സൗമ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ചെണ്ടവാദ്യത്തിൽ വിജയിയായ മുഹമ്മദ് നിയാസ്, സാമൂഹിക പ്രവർത്തകൻ […]
Read more

കുമരകത്ത് നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം; കർഷകരെ ദുരിതത്തിലാക്കി അധികൃതർ ‘താര’ ആവശ്യപ്പെടുന്നു

കോട്ടയം: കുമരകം പഞ്ചായത്തിലെ 5-ാം വാർഡായ കൊല്ലകേരി പാടത്തെ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. കർഷകർക്ക് വൻ നഷ്ടമുണ്ടാകുന്ന തരത്തിൽ ഉയർന്ന ‘താര’ (കിഴിവ്) ആവശ്യപ്പെട്ടാണ് കാർഷിക വകുപ്പ് കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് കാലത്തുപോലും കർഷകരെ സഹായിക്കാൻ ഒരു സംവിധാനവുമില്ലാത്ത അധികൃതരുടെ ദുരവസ്ഥക്കെതിരെ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് ബിജു തൈത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ജെ. സാബു കന്നിട്ട, എ.വി. തോമസ് അര്യപ്പള്ളി, അഡ്വ. അലൻ കുര്യാക്കോസ് […]
Read more

കുമരകത്ത് യാത്രാ ദുരിതം; പ്രധാന ബൈപ്പാസ് പാത മുന്നറിയിപ്പില്ലാതെ കുത്തിപ്പൊളിച്ചു

കോട്ടയം : കോണത്താറ്റ് പാലത്തിലെ ടാറിംഗ് ജോലികൾ കാരണം ഗതാഗത നിയന്ത്രണം നിലനിൽക്കെ, കുമരകത്തെ പ്രധാന ബൈപ്പാസ് പാത യാതൊരു മുന്നറിയിപ്പുമില്ലാതെ കുത്തിപ്പൊളിച്ചത് വലിയ യാത്രാക്കുരുക്കിന് കാരണമായി. ഇന്ന് രാവിലെ മുതലാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ കോൺക്രീറ്റ് റോഡ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു തുടങ്ങിയത്. വലിയ കോൺക്രീറ്റ് പാളികളാക്കി കുണ്ടും കുഴിയുമായി റോഡ് മാറിയതോടെ മണിക്കൂറുകളോളം നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. കോണത്താറ്റ് പാലത്തിലൂടെയുള്ള യാത്ര തടസ്സപ്പെട്ടതോടെ, കുമരകത്തേക്കും തിരിച്ചുമുള്ള യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് ഈ […]
Read more

നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങി. നാദാപുരം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട കാലിക്കൊളുമ്പിലാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. രാവിലെ ഒമ്പത് മണിയോടെയാണ് കൂട്ടായിനാണു എന്നയാളുടെ വീട്ടുപറമ്പിൽ കാട്ടുപോത്തുകൾ എത്തിയത്.  പല കൃഷിയിടങ്ങളിൽ കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നു കൊണ്ടിരുന്ന പറമ്പിലൂടെ ഓടി. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി.  കണ്ണൂർ ജില്ലയിലെ […]
Read more

ട്രാക്കിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ ഒന്നിലധികം ദിവസങ്ങളിൽ നടത്തുന്നതിന് ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തൽ, ഭാഗികമായി റദ്ദാക്കൽ എന്നീ ക്രമീകരണങ്ങൾ നടത്തി. ഡിസംബർ 21, 27 തീയതികളിൽ കോയമ്പത്തൂർ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജംഗ്ഷൻ- ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജംഗ്ഷൻ അവസാനിപ്പിക്കും. ഈ ട്രെയിൻ സർവീസ് പാലക്കാട് ജംഗ്ഷനും ഷൊർണൂർ ജംഗ്ഷനുമിടയിൽ ഭാഗികമായി റദ്ദാക്കും. ഡിസംബർ 10, 17 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന […]
Read more

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60 വയസ്സുകാരനെതിരെ കേസ്

കാസർഗോഡ് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 60 കാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോപ്രകാരം കേസെടുത്തു. ക്ലായിക്കോട് സ്വദേശി അബ്‌ദുൽ റസാക്ക് (60) നെതിരെയാണ് കേസ്. മദ്രസയിലേക്ക് പോകുന്ന വഴിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മിട്ടായി തരാം എന്നു പറഞ്ഞു കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി മദ്രസ അധ്യാപകനോട് കാര്യം പറയുകയും തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ പോലീസ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപദ്രവിക്കൽ പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം […]
Read more

കിണർ കുഴിക്കാനും കുടിവെള്ളത്തിന്റെ ഉപയോഗത്തിനും ഇനി സർക്കാർ അനുമതി വേണം; കടുത്ത നിയന്ത്രണങ്ങൾ വരുന്നു

കോഴിക്കോട് : സ്വന്തം പുരയിടത്തിലെ ഭൂഗർഭജലം (നിലത്തെ വെള്ളം) ഇനി സർക്കാരിന്റെ ഉടമസ്ഥതയിലാകും. ജലത്തിന്റെ അശാസ്ത്രീയമായ ഉപയോഗം തടയുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ തയ്യാറാക്കിയ കരട് സംസ്ഥാന ജലനയം 2025 സാധാരണക്കാർക്ക് കടുത്ത സാമ്പത്തിക ബാധ്യതയും നിയന്ത്രണങ്ങളും വരുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കിണർ കുഴിക്കുന്നതിന് വലിയ നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന സാഹചര്യമാണ് ഇനി മാറുക. കിണർ കുഴിക്കുന്നതിന് ഇനിമുതൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഈ പുതിയ നിയമം നടപ്പിലാകുന്നതോടെ കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിന്മേൽ ഉണ്ടായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer