Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; 26.82 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

​കോഴിക്കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 26,82,682 വോട്ടർമാർ ഇത്തവണ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 12,66,375 പുരുഷന്മാരും, 14,16,275 സ്ത്രീകളും, 32 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. ജില്ലയിൽ ആകെ 3097 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവയിൽ പഞ്ചായത്തുകളിൽ 2411, മുനിസിപ്പാലിറ്റികളിൽ 290, കോർപ്പറേഷനിൽ 396 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 731 പോളിംഗ് സ്റ്റേഷനുകൾ സെൻസിറ്റീവ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറ്റി പരിധിയിൽ 117-ഉം, റൂറൽ മേഖലയിൽ 614-ഉം […]
Read more

കോട്ടയത്ത് 5000 ക്രിസ്മസ് പാപ്പാമാർ അണിനിരക്കും; ‘ബോൺ നത്താലേ’ വിളംബര റാലി ഡിസംബർ 11-ന്

കോട്ടയം: അക്ഷരനഗരിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോട്ടയം സിറ്റിസൺസ് ഫോറത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ക്രിസ്മസ് പാപ്പാ വിളംബര റാലി (ബോൺ നത്താലേ സീസൺ-5) ഡിസംബർ 11-ന് നടക്കും. ഈ വർഷം 5,000 പാപ്പാമാരാണ് റാലിയിൽ അണിചേരുന്നത്. വൈകുന്നേരം അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നിശ്ചലദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെൻട്രൽ ജംഗ്ഷൻ, കെ.കെ. റോഡ് വഴി റാലി മാമ്മൻ […]
Read more

ഫ്ലക്സ് ബോർഡുകൾകൊണ്ടു നിറഞ്ഞ് നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര പൊതുയിടങ്ങളിൽ സർക്കാർ ഫ്ലക്സ് ബോർഡുകൾ നിരോധിച്ചത് ബാധകമല്ലാത്തതുപോലെയാണ് നെയ്യാറ്റിൻകര സിവിൽ സ്‌റ്റേഷൻ പരിസരം. സർവീസ് സംഘടനകളുടെ വിവിധ പരിപാടികളുടെ ഫ്ലക്സ് ബോർഡുകൾകൊണ്ടു നിറഞ്ഞിരിക്കുകയാണ് സിവിൽ സ്‌റ്റേഷൻ പരിസരം. ചില ബോർഡുകൾ സർക്കാർ ഓഫീസുകളുടെ ബോർഡുകളെ മറച്ചുകൊണ്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ വിവിധ സംഘടനകളുടെ സമരങ്ങളും സമ്മേളനങ്ങളും അറിയിച്ചുകൊണ്ടുള്ള ഫ്ലക്സുകളാണ് അധികവും. ഇവയുടെ തീയതി കഴിഞ്ഞിട്ടും പല ബോർഡുകളും നീക്കാതെ തത്‌സ്ഥാനത്ത് തുടരുകയാണ്. നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ 38 സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. താലൂക്ക് സപ്ലൈ […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ല വോട്ടെടുപ്പിന് സജ്ജം; സുരക്ഷ ശക്തമാക്കി

കോഴിക്കോട്: വ്യാഴാഴ്ച നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ല നാടും നഗരവും സജ്ജമായി. പോളിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ ആകെ 4283 കൺട്രോൾ യൂണിറ്റുകളും 11020 ബാലറ്റ് യൂണിറ്റുകളുമാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 3940 കൺട്രോൾ യൂണിറ്റുകളും 10060 ബാലറ്റ് യൂണിറ്റുകളും വിതരണം ചെയ്‌തു. സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ജില്ലയിൽ വൻ പോലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നഗര പരിധിയിൽ 2100 പോലീസുകാർ ഉൾപ്പെടെ 3000 […]
Read more

യുവതിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു : രണ്ട് ഓട്ടോഡ്രൈവർമാർ അറസ്റ്റിൽ

കാസർഗോഡ് : ദളിത് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന കേസിൽ ഓട്ടോ ഡ്രൈവർമാരായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമനടി ടൗണിലെ ഓട്ടോ ഡ്രൈവർ പലേരിത്തട്ടിലെ പി പ്രവീൺ എന്ന ധനേഷ് (36), മാങ്ങോട്ടെ ഓട്ടോ ഡ്രൈവർ ചെന്നടുക്കം ജീരകപ്പിറയിലെ എം കെ രാഹുൽ (29) എന്നിവരെയാണ്‌ അറസ്റ്റ് ചെയ്തത്.ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ട‌ർ എ അനിൽകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. […]
Read more

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ റോഡ് താഴുന്നു; കെട്ടിടങ്ങൾക്കും വിള്ളൽ

കോഴിക്കോട്: ദേശീയപാത രാമനാട്ടുകര-വെങ്ങളം റീച്ചിൽ പന്തീരാങ്കാവിൽ നിർമിച്ച ടോൾ പ്ലാസയിൽ റോഡ് താഴുന്നതായി റിപ്പോർട്ട്. ദേശീയപാതയിൽ പന്തീരാങ്കാവ് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ടോൾ പ്ലാസയിലെ ഒന്നാം ട്രാക്കിലാണ് പ്രധാനമായും റോഡ് താഴ്ന്നത്. വലിയ കനത്തിൽ കോൺക്രീറ്റ് ചെയ്ത ഭാഗമാണിത്. റോഡ് താഴ്ന്നതിനെത്തുടർന്ന് ടോൾ പ്ലാസ കമാനത്തിലെ സ്റ്റീൽ ബീമുകൾ വളഞ്ഞിട്ടുണ്ട്. കൂടാതെ, ഈ ഭാഗത്ത് നിർമാണം പൂർത്തിയാക്കിയ ശുചിമുറി കെട്ടിടവും പവർഹൗസും ചരിഞ്ഞ അവസ്ഥയിലാണ്. ഈ കെട്ടിടങ്ങളുടെ ചുവരുകളിൽ വിള്ളലുകൾ വീണിട്ടുണ്ട്. വാഹനങ്ങളുടെ തൂക്കം എടുക്കുന്ന ‘വെയ് […]
Read more

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം; വീടിന്റെ അടുക്കള പൂർണ്ണമായി തകർന്നു

കോഴിക്കോട്: പൂർണ്ണമായി തകർന്നു​നടുവണ്ണൂർ കൂട്ടാലിട റോഡ് ജംഗ്ഷനടുത്തുള്ള മുള്ളമ്പത്ത് പ്രകാശന്റെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ നാശനഷ്ടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ അടുക്കളഭാഗം പൂർണ്ണമായും തകർന്നു. അടുക്കളയുടെ ഒരുവശത്തെ ചുവര് പാടെ തകരുകയും മേൽക്കൂരയിലിട്ട ഷീറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കൂടാതെ, സ്റ്റൗ വെച്ചിരുന്ന തിണ്ണ, കിച്ചൺ കപ്ബോർഡ്, വർക്ക് ഏരിയയുടെ വരാന്തയിലെ ടൈൽസുകൾ, അലക്കുകല്ല്, അടുക്കളയിലുണ്ടായിരുന്ന വാഷിങ് മെഷീൻ എന്നിവയും തകരാറിലായി. സ്ഫോടനസമയത്ത് ഗ്യാസുള്ള സിലിണ്ടറിനടുത്ത് ഗ്യാസില്ലാത്ത ഒരു […]
Read more

പന്ത്രണ്ട്കാരനെ പീഡിപ്പിച്ചു; പോക്സോ കേസ് പ്രതി മലപ്പുറത്ത് പിടിയിൽ

​കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മാങ്കാവ് പാറക്കുളം മണ്ണാറക്കൽ വീട്ടിൽ എം. സതീശൻ (60) ആണ് അറസ്റ്റിലായത്. ഒക്ടോബർ 12 ന് മാങ്കാവ് പോത്തഞ്ചേരി താഴം പേരാച്ചികുന്നിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകന്റെ വിവാഹമുറപ്പിക്കൽ ചടങ്ങ് നടന്ന ദിവസം, 12 വയസ്സുള്ള കുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കി എന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇൻസ്പെക്ടർ പി ജെ ജിമ്മിയുടെ നേതൃത്വത്തിലുള്ള […]
Read more

സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവം; തൃക്കരിപ്പൂരിൽ സ്വകാര്യ ബസ് ഇന്ന് പണിമുടക്ക്

കാസർഗോഡ് : സ്വകാര്യ ബസ്സിലെ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിലും പ്രതികളെ ഹർത്ത് ചെയ്യാത്തതിലും പ്രതിഷേധിച്ച് തൃക്കരിപ്പൂർ റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക് നടത്തുമെന്ന് ജീവനക്കാർ അറിയിച്ചു. കഴിഞ്ഞദിവസം പയ്യന്നൂർ -ചെറുവത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബാവാസ് ബസ്സിലെ ഡ്രൈവർ പെരുമ്പട്ട സ്വദേശി റുവൈസിനും കണ്ടക്ടർ തടിയൻകൊവ്വൽ സ്വദേശി അഭിനന്ദിനും മർദ്ദനമേറ്റിരുന്നു. ശനിയാഴ്‌ച രാത്രി തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് സംഭവം. കാറിലെത്തിയ സംഘം ബസ്സിന് കുറുകെയിട്ട് ജീവനക്കാരെ ബസ്സിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു എന്നാണ് കേസ്. ബീരിച്ചേരി റെയിൽവേ […]
Read more

കുന്ദമംഗലം സുന്നി ജുമാ മസ്ജിദ് ഭരണസമിതി തെരഞ്ഞെടുപ്പ്; സുന്നി എ.പി വിഭാഗത്തിന് ഏകപക്ഷീയ ജയം

കോഴിക്കോട് :കുന്ദമംഗലം മഹല്ല് സുന്നി ജുമാ മസ്ജിദ് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സുന്നി എ.പി വിഭാഗം വീണ്ടും പരമ്പര ജയം നേടി. ആകെ 15 അംഗങ്ങളുള്ള ഭരണസമിതിയിലേക്കുള്ള മത്സരത്തിൽ സുന്നി വിഭാഗത്തിലെ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു കൊണ്ട് നഷ്ടമായ ഭൂരിപക്ഷം ഉറപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു അംഗത്തിൻറെ ഭൂരിപക്ഷത്തിലാണ് ഈ വിഭാഗം ഭരണം കൈവശപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ വാശിയേറിയ പ്രചാരണ സാഹചര്യങ്ങളിൽ എതിർപക്ഷത്തിലെ എല്ലാ സ്ഥാനാർത്ഥികളും പരാജയപ്പെട്ടുവെന്നത് ശ്രദ്ധേയമായ സംഭവമായി. നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനോടനുബന്ധിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix