Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

പൂളപ്പാറ വേളംകോട് റോഡിൽ കുടിവെള്ളം പാഴാകുന്നു

കോഴിക്കോട് : മൂന്നു മാസത്തിൽ അധികമായി കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പൂളപ്പാറ വേളംകോട് റോഡിൽ ചാലി പടിയിലാണ് സംഭവം. വലിയകൊല്ലി പൊട്ടൻകോട് ഭാഗത്തുള്ള ടാങ്കിൽ നിന്ന് വരുന്ന വെള്ളമാണ് പാഴാകുന്നത്. ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഒഴുകി പോകുന്നത്. പലതവണ ജനങ്ങൾ പരാതിപ്പെട്ടെങ്കിലും കഴിഞ്ഞ മൂന്നു മാസത്തിൽ അധികമായി കുടിവെള്ളം പാഴാകുകയാണ്. ഇതുമൂലം പല ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളം എത്തുന്നില്ല.
Read more

ദേശീയ കടുവ കണക്കെടുപ്പ് ഇന്ന് അവസാനിക്കും

കാസർഗോഡ്: ഡിസംബർ ഒന്ന് മുതൽ ജില്ലയിൽ ആരംഭിച്ച ദേശീയ കടുവ കണക്കെടുപ്പിന് ഇന്ന് സമാപനം. കേരളത്തിലെ വനമേഖലയിൽ 684 ബ്ലോക്കുകളിലായിട്ടാണ് കണക്കെടുപ്പ് നടത്തുന്നത്. ജില്ലയിൽ ആറു ബ്ലോക്കുകളിലായി എട്ട് – ദിന പ്രോട്ടോകോൾ കണക്കെടുപ്പ് നടത്തി. ഒന്നാംദിവസം മുതൽ മൂന്നാം ദിവസം വരെ നിർദ്ദിഷ്ട ബ്ലോക്കുകളിൽ സസ്യഭുക്കുകളുടേയും, മാംസ ഭുക്കുകളുടെയും സാന്നിദ്ധ്യവും അവയുടെ കാൽപാടുകളും വിസർജ്ജ്യവും ചുരണ്ടൽ അടയാളങ്ങളും ഗന്ധങ്ങൾ, മരങ്ങളിലുള്ള നഖ പാടുകൾ മരങ്ങളിൽ മൃഗങ്ങൾ ഉരസിയ പാടുകൾ, ശബ്ദസൂചനകൾ, നേരിട്ടുള്ള നീരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് […]
Read more

ഖേലോ ഇന്ത്യ വോളിബോൾ ജേതാക്കൾക്ക് കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസിൽ പുരുഷ വിഭാഗം വോളിബോളിൽ സ്വർണമെഡൽ നേടിയ കോഴിക്കോട് സർവകലാശാലാ ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. സർവകലാശാലയുടെ അഭിമാനമായി മാറിയ താരങ്ങളെ കാണാനും അഭിനന്ദിക്കാനും നിരവധി പേരാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഒഴുകിയെത്തിയത്. കോട്ട രഘുറാം സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫൈനൽ മത്സരത്തിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് കോഴിക്കോട് സർവകലാശാല ചരിത്രത്തിൽ ആദ്യമായി ഖേലോ ഇന്ത്യയുടെ അഞ്ചാമത് എഡിഷനിൽ സ്വർണകിരീടം […]
Read more

കോൺഗ്രസ് സ്ഥാനാർഥിയുടെ പണപ്പിരിവ് വിവാദത്തിൽ; ഭാര്യയുടെ അക്കൗണ്ട് വഴി 15 ലക്ഷം സമാഹരിക്കുന്നുവെന്ന് പരാതി

​കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് പ്രമുഖൻ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതായി പരാതി. വാട്ട്‌സ്ആപ്പ് വഴിയാണ് സ്ഥാനാർഥി ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി പണം സമാഹരിക്കുന്നത്. തിരഞ്ഞെടുപ്പിന് 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഇദ്ദേഹം പാർട്ടി അനുഭാവികളോടും മറ്റും സഹായം അഭ്യർത്ഥിക്കുന്നത്. ഇലക്ഷന് വലിയ സാമ്പത്തിക ചെലവ് വരും. ഏകദേശം 15 ലക്ഷം. സാമ്പത്തികമായി എന്നെ ഒന്ന് സഹായിക്കോ. കടുത്ത മത്സരമാണ് നേരിൽ വന്നു കാണാൻ ആവാത്തതുകൊണ്ടാണ്. വൈഫിന്റെ […]
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ 14 ഓപ്പറേഷൻ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.എസ്.വൈ ബ്ലോക്കിലെ ഓപ്പറേഷൻ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങും. ഏതാനും മാസങ്ങളായി അടച്ചിട്ടിരുന്ന 14 തിയറ്ററുകളാണ് ഇപ്പോൾ തുറക്കുന്നത്. ഈ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിൽനിന്നും പിന്നീട് ആറാം നിലയിലെ പതിനഞ്ചാം നമ്പർ തിയറ്ററിൽനിന്നും തീയും പുകയും ഉയർന്നതിനെ തുടർന്നാണ് വിദഗ്‌ധ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി ഈ തിയറ്ററുകൾ അടച്ചിട്ടത്. ആകെയുള്ള 19 തിയറ്ററുകളിൽ അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ട 5 തിയറ്ററുകൾ വളരെ വേഗം തന്നെ തുറന്നിരുന്നു. ശേഷിക്കുന്ന 14 […]
Read more

ജലമോഷണം തടയാൻ കർശന നടപടി; ആന്റി തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ച് വാട്ടർ അതോറിറ്റി

കോഴിക്കോട്: കേരള ജല അതോറിറ്റി (KWA) ലൈനുകളിൽ നിന്നുള്ള ജലമോഷണം തടയുന്നതിനായി ജല അതോറിറ്റി ആൻ്റി-തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചു. വടകര ഡിവിഷൻ്റെ കീഴിലുള്ള വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നീ സബ് ഡിവിഷനുകളിലെ അനധികൃത ജലഉപയോഗം തടയുകയാണ് ഈ സ്ക്വാഡിൻ്റെ പ്രാഥമിക ലക്ഷ്യം മീറ്റർ ഘടിപ്പിക്കാതെ ലൈനിൽ നിന്ന് നേരിട്ട് വെള്ളം ഉപയോഗിക്കുക, മീറ്ററിന് മുമ്പായി പൈപ്പ് ലൈൻ സ്ഥാപിക്കുക, മീറ്ററിൽ കൃത്രിമം കാണിക്കുക, വിച്ഛേദിച്ച കണക്ഷനിൽ നിന്ന് അനധികൃതമായി വെള്ളം എടുക്കുക, അതുപോലെ അനുമതിയില്ലാതെ മീറ്റർ മാറ്റി […]
Read more

മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; കോഴിക്കോട് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് നാളെ

കോഴിക്കോട് : മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേക്കുള്ള ടീം സെലക്ഷൻ ട്രയൽസ് നാളെ കോഴിക്കോട്ട് നടക്കും. ദേവഗിരി കോളേജ് ഗ്രൗണ്ടിൽ വെച്ച് ഞായറാഴ്ച രാവിലെ 10 മണിക്കാണ് ട്രയൽസ് ആരംഭിക്കുക. ഈ സെലക്ഷൻ ട്രയൽസിൽ 30 വയസ്സിനും അതിൽ കൂടുതലുമുള്ള സ്ത്രീ-പുരുഷ കായികതാരങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. നിശ്ചിത പ്രായപരിധിയിലുള്ള എല്ലാ കായികതാരങ്ങളും ഈ അവസരം വിനിയോഗിക്കണമെന്ന് അസോസിയേഷൻ അറിയിച്ചു.
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ വോട്ടിങ് യന്ത്രങ്ങളുടെ കമീഷനിംഗ് ആരംഭിച്ചു

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (EVM) കമീഷനിങ് പ്രവർത്തനങ്ങൾ ആരംഭിച്ചു.​ആദ്യഘട്ടത്തിൽ പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂർ, കൊടുവള്ളി ബ്ലോക്കുകളിലെയും കൊയിലാണ്ടി, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലെയും വോട്ടിങ് യന്ത്രങ്ങളുടെ കമീഷനിങ് പ്രക്രിയയാണ് തുടങ്ങിയിട്ടുള്ളത്. ​പേരാമ്പ്ര ബ്ലോക്കിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതും വിതരണം ചെയ്യുന്നതുമായ പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിലെ കമീഷനിങ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ […]
Read more

വെള്ളിമാടുകുന്നിലെ ജെഡിടി കോളേജിൽ സൺഷേഡ് ഇടിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആർട്സ് കോളേജിൽ നടന്ന അപകടം വിദ്യാർത്ഥി സമൂഹത്തെയും രക്ഷിതാക്കളെയും ആശങ്കയിൽ ആഴ്ത്തുന്ന തരത്തിലായിരുന്നു. കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് മുകളിലുള്ള സൺഷേഡ് ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞ് തകർന്നുവീണതാണ് സംഭവത്തിന് കാരണമായത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് കെട്ടിടത്തിന് താഴെ വിദ്യാർത്ഥികൾ അൽപ നിമിഷങ്ങൾ മുമ്പ് വരെ ഉണ്ടായിരുന്നതായും പറയുന്നു . ഇതോടെ വലിയൊരു ദുരന്തം അത്ഭുതകരമായി ഒഴിവായി. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാൾക്ക് തലയിൽ […]
Read more

രജിസ്റ്റർ രജിസ്ട്രാർ ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടന്നു പോകുമ്പോൾ കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിനുതാഴെ ഫുട്പാത്തിൽ വെച്ച് തെരുവുനായ ചാടി വീഴുകയും കാലിൽ കടിച്ചു വലിയ മുറിവേൽപ്പിൽക്കുകയും ചെയ്തു. ഉടൻ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും പ്രഥമ ശുശ്രൂഷക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോടഞ്ചേരിയിലെ മത്സ്യ മാംസ്യ കടകളെ ചുറ്റി പറ്റി കഴിയുന്ന തെരുവുനായകൾ പൊതുജനങ്ങൾക്കും, കുട്ടികൾ അടക്കം വിവിധ സ്കൂളുകളിലേക്ക് വന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix