Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കെഎസ്ഇബി സബ് എൻജിനിയർ പുഴയിൽ മരിച്ച നിലയിൽ

ആലപ്പുഴ : കെ എസ് ഇ ബി സബ് എൻജിനിയറായ വണ്ടാനം ആറ്റുപുറം രഘുനാഥൻ (56 ) നിരീറ്റുപുറം മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നവബർ 30 ന് ജോലിയിൽ നിന്ന് വിആർഎസ് എടുത്തിരുന്ന രഘുനാഥിനെ ഏതാനും ദിവസങ്ങളായി വീട്ടിൽ നിന്ന് കാണാതായിരുന്നു. പോലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത് രഘുനാഥ് ഉപയോഗിച്ചിരുന്ന മുബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു. രാവിലെ 9:30 ഓടെ മൃതദേഹം ഒഴുകി നടക്കുന്നത് […]
Read more

മനുഷ്യാവകാശ ദിനത്തിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് (2025 ഡിസംബർ 10) എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ, ലീഗൽ സർവീസ് അതോറിറ്റി കോട്ടയം, നാട്ടകം പോളി ടെക്നിക് നാഷണൽ സർവീസ് സ്കീം എന്നിവയുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “മയക്കുമരുന്ന് രഹിത നവകേരളം പ്രതിരോധവും, പ്രതീക്ഷകളും” എന്നതായിരുന്നു സെമിനാറിന്റെ വിഷയം. നാട്ടകം പോളിടെക്നിക്കിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ആശ എൻ.ഡി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എം.കെ. പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. വിമുക്തി, ഡി അഡിക്ഷൻ […]
Read more

തദ്ദേശ പോര് അവസാനിച്ചു; വടക്കൻ മേഖലയിലെ തിരഞ്ഞെടുപ്പിന് സമാപനം

കോഴിക്കോട് : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വടക്കൻ മേഖലയിലെ തിരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയായി. കനത്ത പോരാട്ടത്തിന് സാക്ഷ്യം വഹിച്ച തദ്ദേശ തിരഞ്ഞെടുപ്പിനാണ് ഇതോടെ സമാപനമായത്. വടക്കൻ ജില്ലകളിലെ വിവിധ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് അവസാനിച്ചത്. കനത്ത പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ വോട്ടർമാർ തങ്ങളുടെ വിധി രേഖപ്പെടുത്തി.​ ഇതോടെ, സംസ്ഥാനത്തുടനീളമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. ഇനി മുഴുവൻ രാഷ്ട്രീയ പാർട്ടികളും ആകാംഷയോടെ കാത്തിരിക്കുന്നത് ഫലപ്രഖ്യാപന ദിവസമാണ്.
Read more

കോഴിക്കോട് നഗരമധ്യത്തിൽ കഞ്ചാവ് കൃഷി; ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 17 ചെടികൾ പിടികൂടി എക്സൈസ്

കോഴിക്കോട്: നഗരമധ്യത്തിലെ ആളൊഴിഞ്ഞ പറമ്പിൽ നട്ടുപിടിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടിച്ചെടുത്തു. കുതിരവട്ടത്ത് നിന്നും അരയിടത്തുപാലത്തേക്ക് പോകുന്ന റോഡിന് സമീപം സ്ഥിതി ചെയ്യുന്ന വിജനമായ പറമ്പിലായിരുന്നു ഇവ വളർത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ പൂർണ്ണ വളർച്ചയെത്തിയ 17 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത ചെടികൾ പിന്നീട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. സംഭവത്തിൽ എക്സൈസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിന് തൊട്ടടുത്തുള്ള ഈ പ്രദേശത്ത് […]
Read more

കൊടിയത്തൂരിൽ ഇലക്ഷൻ പ്രവചന മത്സരത്തിന് തുടക്കം; കൂപ്പൺ ബോക്സ് വെറൈറ്റി സ്റ്റോറിൽ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊടിയത്തുർ പഞ്ചായത്തിൽ നടക്കുന്ന ഇലക്ഷൻ പ്രവചന മൽസരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. പ്രവചന കൂപ്പണുകൾ നിക്ഷേപിക്കുന്നതിന് വെറൈറ്റി സ്റ്റോറിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ബോക്‌സിന്റെ ഉദ്‌ഘാടനം മുതിർന്ന വ്യാപാരി വി.കെ. ആലികുട്ടി നിർവഹിച്ചു. നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്ന ലളിതമായ ചടങ്ങ് തിരഞ്ഞെടുപ്പ് ആവേശത്തെ കൂടുതൽ ഉയർത്തിയതായി സംഘാടകർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ശരീഫ് അമ്പലക്കണ്ടി, സി.പി. മുഹമ്മദ്, സമദ് കണ്ണാട്ടിൽ, മോയിൻ മാഷ്, എം.എ. അബ്ദുസലാം മാഷ്, ഇ.എ. നാസർ, ദാസൻ കൊടിയത്തുർ […]
Read more

ഏറ്റുമാനൂരിൽ വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം; സ്കൂളിന് അവധി പ്രഖ്യാപിച്ചു

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്ന് വിദ്യാർഥികൾക്കും ഒരധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. പോളിങ് ബൂത്തായി ഉപയോഗിച്ചിരുന്ന ക്ലാസ് മുറിയിൽ ഇരുന്നവർക്കാണ് ചൊറിച്ചിലും ശ്വാസതടസ്സവും അടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ വിദ്യാർഥികളെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഈ ക്ലാസ് മുറിയിൽ കയറിയ മറ്റ് ചില അധ്യാപകർക്കും സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, മുൻകരുതൽ നടപടിയുടെ ഭാഗമായി അധികൃതർ സ്കൂളിന് ഇന്ന് അവധി […]
Read more

ഫറോക്കിലെ കൊട്ടിക്കലാശം; സംഘർഷമുണ്ടാക്കാനുള്ള യുഡിഎഫിന്റെ ശ്രമം പാളി

കോഴിക്കോട് : തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ മറവിൽ ഫറോക്ക് ടൗണിൽ സംഘർഷമുണ്ടാക്കാനുള്ള കോൺഗ്രസ് നേതാവും എം.പി.യുമായ ഷാഫി പറമ്പിലിന്റെ ശ്രമം പരാജയപ്പെട്ടു. എൽ.ഡി.എഫ്. നേതാക്കളും പ്രവർത്തകരും സംയമനം പാലിച്ചതിനെ തുടർന്നാണ് കുഴപ്പങ്ങൾ ഒഴിവായത്. പോലീസുമായി നേരത്തേ ഉണ്ടാക്കിയ ധാരണപ്രകാരം ഫറോക്ക് നഗരത്തിൽ കൊട്ടിക്കലാശത്തിനായി മുന്നണികൾക്ക് പ്രത്യേകം സ്ഥലം നിശ്ചയിച്ചിരുന്നു. എൽ.ഡി.എഫ്. പ്രവർത്തകർക്ക് അനുവദിച്ച സ്ഥലത്ത് വൈകിട്ട് നാല് മണിമുതൽ പരിപാടികൾ നടന്നു. പരിപാടി അവസാനിക്കാൻ വെറും അഞ്ച് മിനുട്ട് മാത്രം ബാക്കിനിൽക്കെ, യു.ഡി.എഫിന് നിശ്ചയിച്ച റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് […]
Read more

ആവേശമായി ബേപ്പൂരിൽ റോഡ് ഷോ; ജനമനസ്സു കീഴടക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച ബേപ്പൂർ മണ്ഡലത്തിൽ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് റോഡ് ഷോ നടന്നു. നാടും നഗരവും കീഴടക്കി ആവേശം അലതല്ലിയ റോഡ് ഷോ, നാടിന്റെ മുഖച്ഛായ മാറ്റിയ ജനപക്ഷ സർക്കാരിന്റെ കരുത്തിൽ എൽഡിഎഫ് വിജയം ഉറപ്പിക്കുന്ന കാഴ്ചയായി. ഫറോക്ക് ഇ.കെ. നായനാർ സ്മാരക മിനി സ്റ്റേഡിയം പരിസരത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. വർണ്ണ ബലൂണുകളും പാർട്ടി […]
Read more

കോഴിക്കോട് തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഇന്ന് ആരംഭിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (EVM) വിതരണം ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. വിതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ​ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റും അടങ്ങുന്ന സെറ്റാണ് വിതരണം ചെയ്യുക. അതോടൊപ്പം ആവശ്യമായ പോളിങ് സാമഗ്രികളും നൽകും.​ നഗരസഭകളിലേക്കും കോർപ്പറേഷനിലേക്കുമുള്ള വിതരണത്തിൽ ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും പോളിങ് സാമഗ്രികളുമാണ് ഉൾപ്പെടുന്നത്. കോർപ്പറേഷൻ, […]
Read more

ബേപ്പൂർ മണ്ഡലം എൽഡിഎഫ് റോഡ് ഷോ ഇന്ന്; മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയിക്കും

കോഴിക്കോട് : മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ബേപ്പൂർ മണ്ഡലം റോഡ് ഷോ ഇന്ന് നടക്കും. രാവിലെ കൃത്യം 8.30-ന് ഫറോക്ക് നല്ലൂർ മിനി സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. 8.50-ന് ഫറോക്ക് റെയിൽവേ സ്റ്റേഷൻ മുൻവശത്തും, ഒമ്പതിന് കരുവൻതിരുത്തി മഠത്തിൽ പാടത്തും എത്തും. തുടർന്ന് 9.20-ന് കോതാർ തോട്, 9.30-ന് ചാലിയം അമാന ജങ്ഷൻ, 9.40-ന് വട്ടപ്പറമ്പ്, 9.45-ന് കടലുണ്ടി റെയിൽവെ ഗേയ്‌റ്റ്, 9.50-ന് ഇടച്ചിറ എന്നിവിടങ്ങളിലൂടെ കടന്നുപോകും. 10 മണിയോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix