കോട്ടയം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് (2025 ഡിസംബർ 10) എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ, ലീഗൽ സർവീസ് അതോറിറ്റി കോട്ടയം, നാട്ടകം പോളി ടെക്നിക് നാഷണൽ സർവീസ് സ്കീം എന്നിവയുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “മയക്കുമരുന്ന് രഹിത നവകേരളം പ്രതിരോധവും, പ്രതീക്ഷകളും” എന്നതായിരുന്നു സെമിനാറിന്റെ വിഷയം.
നാട്ടകം പോളിടെക്നിക്കിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ആശ എൻ.ഡി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എം.കെ. പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. വിമുക്തി, ഡി അഡിക്ഷൻ സെൻ്റർ പാലായിലെ കൗൺസിലർ ആശ മരിയ പോൾ, വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. ലീഗൽ സർവീസ് അതോറിറ്റി പാര ലീഗൽ വോളണ്ടിയർ സതീഷ് കെ.ജി., വിമുക്തി മിഷൻ കോർഡിനേറ്റർ അനീഷ കെ.എസ്., വർക്ക് ഷോപ്പ് സൂപ്രണ്ട് അനിൽകുമാർ വി. എന്നിവർ സെമിനാറിൽ സംസാരിച്ചു.




