Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി മേഖലയില്‍ കനത്ത പോളിംങ്ങ്. എല്ലാ ബൂത്തുകളിലും സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ചുരുക്കം ചില സ്ഥലങ്ങളില്‍ വോട്ടിംങ്ങ് മെഷിന്‍ തകരാറിലായെങ്കിലും കേടുപാടുകള്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചിരുന്നെങ്കിലും  നോര്‍ത്ത് ചാലക്കുടി പള്ളിയിലെ നഗരസഭ വാര്‍ഡ് 11 ല്‍ മെഷിന്‍ പല തവണ തകരാറിലായത് അവിടെ വലിയ തിരക്കിന് കാരണമായി. ചാലക്കുടി ബോയ്‌സ് ഹൈസ്‌ക്കുളിലെ വാര്‍ഡ് 25 പോളിംങ്ങ് സ്റ്റേഷന്‍ വളരെ പതുക്കെ വോട്ടെടുപ്പ് നടന്നത് മുലം വോട്ട് ചെയാതെ പല ആളുകള്‍ പോയതായി പറയുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചയാണെന്നാണ് പറയപ്പെടുന്നത്. നഗരസഭ പരിധിയിലെ മറ്റൊരു പോളിംങ്ങ് ബൂത്തിലും ഇത്രയധികം പതുകെ പോളിംങ്ങ് നടന്നിരുന്നില്ല. സ്‌കൂളില്‍ തന്നെയുള്ള മറ്റൊരു വാര്‍ഡിലെ പോളിംങ്ങ് നല്ല വേഗതയില്‍ തന്നെ നടന്നിരുന്നു. ഇത് വലിയ പരാതിക്ക് കാരണമായി. ശക്തമായ മത്സരം നടക്കുന്ന വാര്‍ഡുകള്‍ 60 ശതമാനവും 70 ശതമാനവും വോട്ടുകള്‍ ഉച്ചയോടെ രേഖപ്പെടുത്തി കഴിഞ്ഞു. മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ വളരെ ശാന്തമായിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോലീസിന്റെ കനത്ത സുരക്ഷയാണ് എല്ലാ പോളിംങ്ങ് സ്റ്റേഷനുകളിലും ഏര്‍പ്പെടുത്തിയിരിന്നു

കൊരട്ടി ഖന്നാനഗര്‍ വാര്‍ഡിന്റെ വോട്ടെടുപ്പ് നടന്ന കൊരട്ടി ലത്തീന്‍ പള്ളി സ്‌കൂളില്‍ മെഷീന്‍ തകരാര്‍ മൂലം അര മണിക്കൂര്‍ വോട്ടെടുപ്പ് തടസപ്പെട്ടു. കാടുകുറ്റി പഞ്ചായത്തിലെ വാളൂര്‍ സ്‌കൂളില്‍ മെഷീന്‍ തകരാറിലായി ഒന്നര മണിക്കൂര്‍ വോട്ടെടുപ്പ് തടസപ്പെട്ടിരുന്നു. തികഞ്ഞ ആത്മ വിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് ഇരു മുന്നണികളും എന്‍ഡിഎയും.

Recent News

Advertisement
WhiteswanTV Footer