തൃശ്ശൂർ: സ്വതന്ത്ര സ്ഥാനാർത്ഥി വിദേശമദ്യവുമായി പിടിയിലായിൽ. കൊടകര പറപ്പൂക്കര പഞ്ചായത്ത്, എട്ടാം വാർഡിൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയായ നെല്ലായി , പന്തല്ലൂർ സ്വദേശി ചേന്ദമംഗലത്ത് വീട്ടിൽ പോൾസൺ (41) എന്നയാളെയാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത് . തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച രാവിലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 17 ½ ലിറ്ററോളം വിദേശമദ്യം പിടികൂടിയത്.
പ്രതിയെ അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദാസ് പി കെ, എസ് ഐ കൃഷ്ണ പ്രസാദ് എം ആർ, ജിഎഎസ്ഐ ഷീബ, ജി എസ് സി പി ഒ മാരായ അജി, സജീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.




