Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബേപ്പൂർ മണ്ഡലം എൽഡിഎഫ് റോഡ് ഷോ ഇന്ന്; മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ബേപ്പൂർ മണ്ഡലം റോഡ് ഷോ ഇന്ന് നടക്കും. രാവിലെ കൃത്യം 8.30-ന് ഫറോക്ക് നല്ലൂർ മിനി സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. 8.50-ന് ഫറോക്ക് റെയിൽവേ സ്റ്റേഷൻ മുൻവശത്തും, ഒമ്പതിന് കരുവൻതിരുത്തി മഠത്തിൽ പാടത്തും എത്തും. തുടർന്ന് 9.20-ന് കോതാർ തോട്, 9.30-ന് ചാലിയം അമാന ജങ്ഷൻ, 9.40-ന് വട്ടപ്പറമ്പ്, 9.45-ന് കടലുണ്ടി റെയിൽവെ ഗേയ്‌റ്റ്, 9.50-ന് ഇടച്ചിറ എന്നിവിടങ്ങളിലൂടെ കടന്നുപോകും. 10 മണിയോടെ കോട്ടക്കടവിലും 10.15-ന് പ്രബോധിനിയിലും എത്തുന്ന റോഡ് ഷോ 10.20-ന് പൂച്ചേരിക്കുന്ന്, 10.30-ന് മണ്ണൂർ വളവ്, 10.40-ന് കല്ലമ്പാറ, 10.50-ന് പെരുമുഖം അങ്ങാടി എന്നിവിടങ്ങൾ പിന്നിടും.

രാവിലെ 11 മണിക്ക് രാമനാട്ടുകരയിൽ എത്തിയശേഷം 11.05-ന് തോട്ടുങ്ങൽ, 11.10-ന് രാമനാട്ടുകര ഫ്ലൈ ഓവറിന് താഴെ, 11.15-ന് ഫാറൂഖ് കോളേജ് റോഡ് ജങ്ഷൻ എന്നിവിടങ്ങളിലെത്തും. 11.20-ന് കുറ്റൂളങ്ങാടി, 11.25-ന് എവൺ പ്രസ്സ്, 11.30-ന് അടിവാരം, 11.35-ന് ഫാറൂഖ് കോളേജ്, 11.40-ന് പരുത്തിപ്പാറ, 11.45-ന് കള്ളിവളവ്, 11.50-ന് ചുങ്കം, 11.55-ന് ചന്തക്കടവ് എന്നിവിടങ്ങളിൽ റോഡ് ഷോയ്ക്ക് സ്വീകരണം നൽകും. ഉച്ചയ്ക്ക് 12 മണിക്ക് ചെറുവണ്ണൂർ, 12.05-ന് കുണ്ടായിത്തോട്, 12.10-ന് ശാരദാ മന്ദിരം, 12.15-ന് റഹ്മാൻ ബസാർ, 12.20-ന് മോഡേൺ, 12.25-ന് നല്ലളം ബസാർ എന്നിവിടങ്ങൾ പിന്നിട്ട് 12.30-ന് നല്ലളം ബസാറിൽ റോഡ് ഷോ സമാപിക്കും. അതത് വാർഡ്/ഡിവിഷൻ സ്ഥാനാർഥികളും മന്ത്രിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും.

Tags :

Recent News

Advertisement
WhiteswanTV Footer