കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിയായിരിക്കെ, നരിക്കുനി ഗ്രാമപഞ്ചായത്ത് മുഴുവൻ പ്രചാരണത്തിന്റെ ചൂടിലാണ്. എല്ലാ മുന്നണികളും അവസാനഘട്ട പോരാട്ടത്തിനിറങ്ങുമ്പോൾ, ഇന്ന് നടക്കാനിരിക്കുന്ന കൊട്ടിക്കലാശ പരിപാടികൾക്ക് നരിക്കുനി സാക്ഷിയാവും.
“നരിക്കുനിയിൽ ആര്?” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഗ്രാമം മുഴുവൻ ആവേശത്തിലാണ്.
കൊട്ടിക്കലാശത്തിനുള്ള അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ :പാർട്ടികളുടെ പരസ്പര ധാരണയും പോലീസ് നിയന്ത്രണവും പ്രകാരം കൊട്ടിക്കലാശം നടത്താവുന്ന ഔദ്യോഗിക പ്രദേശങ്ങൾ.
UDF – കുമാരസാമി ജംഗ്ഷൻ
LDF – ബസ് സ്റ്റാൻഡ് പരിസരം
NDA – കൊടുവള്ളി റോഡ് ജംഗ്ഷൻ
പരമാവധി സമാധാനപരവുമായ പ്രചാരണത്തിനും കൊട്ടിക്കലാശത്തിനും നിർദ്ദേശം പാലിക്കണമെന്ന് പൊലീസ് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. അതേസമയം ഓരോ മുന്നണികളും വോട്ടർമാരിലേക്കുള്ള അവസാന സന്ദേശങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങൾ മുതൽ വീടുതോറും നടക്കുന്ന നേരിട്ട് സമ്പർക്ക പ്രചാരണങ്ങളുവരെയാണ് പ്രവർത്തനങ്ങൾ വ്യാപിച്ചിരിക്കുന്നത്.




