Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുന്ദമംഗലം സുന്നി ജുമാ മസ്ജിദ് ഭരണസമിതി തെരഞ്ഞെടുപ്പ്; സുന്നി എ.പി വിഭാഗത്തിന് ഏകപക്ഷീയ ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് :കുന്ദമംഗലം മഹല്ല് സുന്നി ജുമാ മസ്ജിദ് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സുന്നി എ.പി വിഭാഗം വീണ്ടും പരമ്പര ജയം നേടി. ആകെ 15 അംഗങ്ങളുള്ള ഭരണസമിതിയിലേക്കുള്ള മത്സരത്തിൽ സുന്നി വിഭാഗത്തിലെ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു കൊണ്ട് നഷ്ടമായ ഭൂരിപക്ഷം ഉറപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു അംഗത്തിൻറെ ഭൂരിപക്ഷത്തിലാണ് ഈ വിഭാഗം ഭരണം കൈവശപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ വാശിയേറിയ പ്രചാരണ സാഹചര്യങ്ങളിൽ എതിർപക്ഷത്തിലെ എല്ലാ സ്ഥാനാർത്ഥികളും പരാജയപ്പെട്ടുവെന്നത് ശ്രദ്ധേയമായ സംഭവമായി.

നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനോടനുബന്ധിച്ച് ഇരു വിഭാഗങ്ങളും ചേർന്ന് ഭരണം നടത്തുന്നതിനായുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. മധ്യസ്ഥർ മുഖേനയും രണ്ട് സംഘടനകളുടെയും ജില്ലാ ഭാരവാഹികൾ തമ്മിലും നിരവധി ചർച്ചകൾ നടന്നെങ്കിലും യോജിപ്പിലേക്കെത്താൻ സാധിച്ചില്ല. ഒടുവിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടാതെ വന്നതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യമുണ്ടായി.

പ്രചാരണ കാര്യങ്ങളിൽ ഇരു സുന്നി വിഭാഗങ്ങളും സമാനമായ തീവ്രതയാണ് കാട്ടിയത്. വീടുകളിൽ നേരിട്ടുള്ള സന്ദർശനങ്ങളും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ പ്രചാരണവും വോട്ടർമാരുടെ പിന്തുണ നേടി പിടിക്കാനായി നിർണായകമായി. രാവിലെ എട്ടുമണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് നടപടികൾ രാത്രി വരെ നീണ്ടുനിന്നു. അഡ്വ. സലാഹുദ്ധീൻ റിട്ടേണിംഗ് ഓഫീസറായി ചുമതലയേറ്റപ്പോളൊരു വലിയ പോലീസ് സംഘവും കുന്നമംഗലം എസ് എച്ച് കിരൺ നേതൃത്വത്തിൽ സ്ഥലത്ത് സുരക്ഷ ഉറപ്പിക്കാൻ ക്യാമ്പ് ചെയ്തിരുന്നു.

എ.എം.എൽ.പി സ്കൂളിലാണ് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ നടന്നത്. സമാധാനപരമായി പ്രക്രിയകൾ പൂർത്തിയായതിനെ തുടർന്ന് ഫലം പ്രഖ്യാപിക്കുമ്പോൾ സുന്നി എ.പി വിഭാഗം നേടിയ ഏകപക്ഷീയ വിജയം മഹല്ലിൽ വലിയ ചര്‍ച്ചയായിട്ടുണ്ട്. പുതിയ ഭരണസമിതി അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ ഭാവി പ്രവർത്തനങ്ങൾ ഏത് ദിശയിൽ നീങ്ങും എന്നതാണ് ഇപ്പോൾ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രം.

Tags :

Recent News

Advertisement
WhiteswanTV Footer