Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫിഷറീസ് സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ വിമാനയാത്ര; പഠനയാത്ര വേറിട്ട അനുഭവമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ബേപ്പൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ സൗജന്യ വിമാനയാത്ര. പഠനയാത്രയുടെ ഭാഗമായി 11 വിദ്യാർഥികളാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വിമാനത്തിൽ യാത്ര ചെയ്തത്.

കരിപ്പൂരിൽ നിന്ന് വിമാനമാർഗം ബെംഗളൂരുവിലെത്തിയ ശേഷം, സംഘം മൈസൂരുവിലേക്ക് തിരിച്ചു.മൈസൂരു പാലസ്, സെന്റ് ഫിലോമിന ചർച്ച്, വൃന്ദാവൻ ഗാർഡൻ, മൃഗശാല എന്നിവിടങ്ങൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം വിദ്യാർഥികൾ തിരിച്ചെത്തി.​ ഇത് സംഘത്തിലെ മിക്ക വിദ്യാർഥികളുടെയും ആദ്യത്തെ വിമാനയാത്രയായിരുന്നു. പുതിയ അനുഭവം ഏറെ സന്തോഷം നൽകിയതായി വിദ്യാർഥികൾ അറിയിച്ചു.വിദ്യാർഥികൾക്ക് അറിവും ഉല്ലാസവും നൽകിയ ഈ പഠനയാത്ര ഫിഷറീസ് വകുപ്പിന്റെ ഒരു വേറിട്ട കാൽവെപ്പായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix