ഗണ്‍മാന്‍മാര്‍ക്കെതിരെ തുടരന്വേഷണം; കോടതിവിധി സര്‍ക്കാരിന് പ്രഹരം
പോലീസിനും സര്‍ക്കാരിനും മുഖമടച്ച് കിട്ടിയ പ്രഹരമാണ് നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് -കെഎസ് യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതിവിധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായിരുന്നിട്ട് പോലും അവര്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പോലീസിനെ എങ്ങനെ രാഷ്ട്രീയവത്കരിച്ചു എന്നതിന് തെളിവാണ് ഈ കേസ്. നിയമവാഴ്ചയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണ് ആലപ്പുഴ ഫസ്റ്റ് […]
Read more