Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ഇനി കാഴ്ചയുടെ പൊടിപൂരം ; അറിയാം ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ!

പ്രേക്ഷകർ ഒരിക്കൽ കണ്ടതും ഇനി കാണാൻ ആഗ്രഹിക്കുന്നതുമായ ഒരുപിടി ചിത്രങ്ങൾ ഉണ്ടാകും. ഇപ്പോഴിതാ അവയിൽ ചില ചിത്രങ്ങൾ ഈ ആഴ്ച റിലീസിനായി എത്തുകയാണ്. വിവിധ ഒടിടി പ്ലാറ്റുഫോമുകളിലായി എത്തുന്ന ഈ ചിത്രങ്ങൾ ഏതൊക്കെയാണെന്നും അവ എപ്പോൾ എവിടെ കാണാം എന്നും നോക്കാം. സമീപകാലത്തായി മലയാളികൾ ഏറെ ആകാംഷയോടെയും ആവേശത്തോടെയും ഏറ്റെടുത്ത മോഹൻലാൽ തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തുടരും. മോഹൻലാൽ എന്ന നടന്റെ തിരിച്ചുവരവ് ആണ് തുടരും എന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം പറഞ്ഞത് . മോഹൻലാലിനെയും […]
Read more

ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ആദ്യ സിൽവർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ

ന്യൂഡൽഹി : ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ആദ്യ സിൽവർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ . വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന മുൻ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥൻ ശുഭം ഷോകീന്റെ ആഗോള സ്വത്തുക്കൾ കണ്ടെത്താനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയിലാണ് ഇന്റർപോൾ ആദ്യത്തെ സിൽവർ നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം ഷോകീന്റെ ഒളിത്താവളം കണ്ടെത്തുന്നതിനായി സിബിഐ നേരത്തെ ഒരു ബ്ലൂ നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള അനധികൃത സ്വത്തുക്കളുടെ നീക്കം നിരീക്ഷിക്കുന്നതിനായി ഈ വർഷം ജനുവരിയിൽ ഇന്റർപോൾ അവതരിപ്പിച്ച കളർ കോഡുള്ള നോട്ടീസാണ് സിൽവർ […]
Read more

‘ തന്നെ തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തു’; യുഡിഎഫിനെതിരെ തുറന്നടിച്ച് പിവി അൻവര്‍

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യൂഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ യൂഡിഎഫിനെതിരെ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവർ . വാർത്താസമ്മേളനത്തിലായിരുന്നു യൂഡിഎഫിനെതിരെ പി വി അൻവർ പരസ്യ വിമർശനം നടത്തിയത്. തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ പ്രതികരിച്ചു. പേരെടുത്ത് പറയാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആയിരുന്നു അൻവറിന്റെ പരാമർശം. അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും പി […]
Read more

കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; വിസ ഇന്റർവ്യൂകൾ താൽക്കാലികമായി നിർത്തിവെച്ചു

അമേരിക്ക : വിദ്യാര്‍ത്ഥി വിസയിൽ കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നോ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുമെന്നോ ഉള്ള അവകാശവാദങ്ങളുടെ പേരിൽ അമേരിക്കൻ സ്കൂളുകളിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമാണിതെന്ന് കരുതപ്പെടുന്നു. ആദ്യഘട്ടത്തിൽ ഹാർവാർഡ് സർവകലാശാല, കൊളംബിയ സർവകലാശാല തുടങ്ങിയ ഉന്നത സ്കൂളുകളെ കേന്ദ്രീകരിച്ചായിരുന്നു ഇത്. അതിനാൽ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഇന്റർവ്യൂകൾ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു . അതേസമയം യുഎസിലുടനീളമുള്ള നിരവധി […]
Read more

ഇതിൽ കൂടുതൽ എന്ത് തെളിവാണ് നമുക്ക് നൽകാൻ കഴിയുക?’: പാകിസ്ഥാനെതിരെ തുറന്നടിച്ച് അഭിഷേക് ബാനർജി

സിംഗപ്പൂർ: പാകിസ്ഥാനെതിരെ സിംഗപ്പൂരിൽ തുറന്നടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. ഓപ്പറേഷൻ സിന്ദൂറിന്റെ ആഗോള പ്രചാരണത്തിനായി സഞ്ജയ് കുമാർ ഝാ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ അഭിഷേക് ബാനർജി തെളിവുകൾ നിരത്തിയാണ് പാകിസ്ഥാനെതിരെ രംഗത്തെത്തിയത്ത്. ഒരു സൈനിക ഉദ്യോഗസ്ഥന് എങ്ങനെ നിയുക്ത തീവ്രവാദികളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയുമെന്ന് അദ്ദേഹം സിംഗപ്പൂരിലെ ഇന്ത്യൻ പ്രവാസികളോട് ചോദിക്കുകയും ചെയ്തു. പാകിസ്ഥാന്റെ ഭീകര ബന്ധം സ്ഥാപിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ദേശീയ സുരക്ഷയിലും […]
Read more

സംസ്ഥാനത്തുടനീളം വ്യാപകമായി നാശനഷ്ടങ്ങൾ; രക്ഷാ പ്രവർത്തനത്തിനിറങ്ങണമെന്ന് സിപിഎം

തിരുവനന്തപുരം:​ കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സിപിഎം പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും രംഗത്തിറങ്ങണമെന്ന അഭ്യർത്ഥനയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ . വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴ ഉണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചിട്ടുള്ളത്‌. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി മഴക്കെടുതികൾ ഉണ്ടെങ്കിലും വടക്കൻ കേരളത്തിലാണ്‌ ഇപ്പോൾ മഴക്കെടുതികൾ രൂക്ഷമായിട്ടുള്ളത്‌. അപ്രതീക്ഷിതമായി വരുന്ന കാറ്റും അതിതീവ്ര മഴയും ചില മേഖലകളിൽ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയാണ്‌ കാണുന്നത്‌. കൂടാതെ മലയോരമേഖലകളിലും കടൽതീരത്തും കൂടുതൽ ശ്രദ്ധ […]
Read more

വ്യോമസേന ആസ്ഥാനങ്ങളുടെ ഫോട്ടോകളും വിഡിയോയും പാകിസ്ഥാന്‍ യുവതിക്ക് ചോര്‍ത്തി; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന , അതിർത്തി സുരക്ഷാ സേന എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ചതിന് ഗുജറാത്തിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് .കച്ച് നിവാസിയും ആരോഗ്യ പ്രവർത്തകനുമായ സഹ്ദേവ് സിംഗ് ഗോഹില്‍ എന്നയാളെയാണ് ചാരവൃത്തിയ്ക്ക് പോലീസ് പിടികൂടിയത്. 2023 സമയത്താണ് വാട്ട്‌സ്ആപ്പ് വഴി 28 കാരിയായ അദിതി ഭരദ്വാജ് എന്ന ഏജന്റുമായി ഇയാൾ ബന്ധം സ്ഥാപിക്കുന്നത്. അതേസമയം ഇയാൾ നിര്‍മാണത്തിലിരിക്കുന്നതും പുതിയതുമായ വ്യോമസേനയുടേയും ബിഎസ്എഫ് സൈറ്റുകളുടേയും ഫോട്ടോകളും വിഡിയോകളും ഏജന്റിന് […]
Read more

തൃശൂരില്‍ ശക്തമായ കാറ്റില്‍ വീണ്ടും കൂറ്റന്‍ ബോര്‍ഡ് വീണു; കോര്‍പ്പറേഷനില്‍ പ്രതിഷേധം

തൃശൂർ : കനത്ത മഴയെ തുടർന്ന് തൃശ്ശൂരിൽ ഇന്നലെ എംഒ റോഡില്‍ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര പറന്നു വീണതിന് പിന്നാലെ തൃശൂര്‍ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഷോപ്പില്‍ നിന്ന് വലിയ ബോര്‍ഡ് കാറ്റത്ത് വീണു. അതേസമയം മേല്‍ക്കൂര പറന്നുവീണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഉപരോധിച്ചു. ഉത്തരവാദികളായ ഉദോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ ഉപരോധം. എന്നാൽ 24 മണിക്കൂറിനുള്ളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും എന്ന ഉറപ്പിന് മേൽ ആണ് ഉപരോധം […]
Read more

ഒരു ലക്ഷ്യവും അസാധ്യമല്ല, വികസിത് ഭാരത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണ്; നരേന്ദ്ര മോദി

ന്യൂഡൽഹി : കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ടീം ഇന്ത്യ പോലെ ഒരുമിച്ച് പ്രവർത്തിച്ചാൽ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കൂടാതെ വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ പത്താമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ മോദി അധ്യക്ഷത വഹിക്കെയായിരുന്നു മോദി ഈ കാര്യം വ്യക്തമാക്കിയത്. “ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യം വിക്ഷിത് ഭാരതമാണ്. ഓരോ സംസ്ഥാനവും വിക്ഷിത് ആകുമ്പോൾ, ഭാരതം വിക്ഷിത് ആയിരിക്കും. ഇതാണ് അവിടുത്തെ 140 കോടി പൗരന്മാരുടെയും […]
Read more

‘ ഇത് വേദനാജനകം’: ദേശീയതലത്തിൽ വിഷയം ഉന്നയിക്കും: ജമ്മു കാശ്മീർ സദർശനത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി : ഷെല്ലാക്രമണം അഗാധമായ വേദനയാണ് സൃഷ്ട്ടിച്ചെതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ന് ജമ്മു കാശ്മീരിൽ സന്ദർശനം നടത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധി ഈക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ദേശീയ തലത്തിൽ അവരുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഇന്ന് ജമ്മു ലാശ്മിർ സന്ദർശിച്ച രാഹുൽ ഗാന്ധി ഒരു മണിക്കൂറിലധികം ഷെല്ലാക്രമണത്തിൽ അംഗങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങളോട് സംസാരിച്ചു. ഇതൊരു വലിയ ദുരന്തമാണ്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു, പാകിസ്ഥാൻ സൈന്യം സിവിലിയൻ ലക്ഷ്യങ്ങളിൽ നേരിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix