Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കണ്ണൂരിലെ അച്ഛന്റെ ക്രൂരത : കുട്ടികളെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദിച്ച് കേസിൽ കുട്ടികളെ ഏറ്റെടുക്കാൻ ഒരുങ്ങി ശിശുക്ഷേമ സമിതി. കൂടാതെ കുട്ടികളെ കൗൺസിലിങ്ങിനും വിധേയമാക്കാനും തീരുമാനമുണ്ട്. നിലവിൽ കുട്ടികൾ അച്ഛന്റെ സഹോദരിയുടെ വീട്ടിലാണ്. അതേസമയം വിഷയത്തിൽ പോലീസിന്റെ ഭാഗത്തെ തെറ്റ് ചൂടികാട്ടി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. പൊലീസ് നടപടികൾ കഴിഞ്ഞാൽ ഉടൻ കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. കൂടാതെ കുട്ടികളെ ഉപദ്രപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് […]
Read more

നാഷണൽ ഹെറാൾഡിന് 25 ലക്ഷം രൂപ നൽകി, അതിൽ തെറ്റൊന്നുമില്ല: ഡി കെ ശിവകുമാർ

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് പത്രത്തിന് 25 ലക്ഷം രൂപ സംഭാവന നൽകിയതായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സഹോദരൻ ഡി കെ സുരേഷും . നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ കുറ്റപത്രത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ശിവകുമാറിന്റെ പരാമർശം. താനും തന്റെ സഹോദരൻ ഡി കെ സുരേഷും 25 ലക്ഷം രൂപയും നൽകിയെന്നും , തങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ് പാർട്ടി നടത്തുന്ന ഒരു പത്രത്തിന് തങ്ങൾ സംഭാവന നൽകിയത്തിൽ എന്താണ് തെറ്റെന്നും […]
Read more

കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; നിരീക്ഷണം ശക്തമാകുമെന്ന് വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് മെയ് മാസത്തിൽ 273 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള കേസുകൾ. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ […]
Read more

ജാർഖണ്ഡിൽ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്സൽ കൊല്ലപ്പെട്ടു; 24 പേർ കീഴടങ്ങി

ജാർഖണ്ഡ്: ജാർഖണ്ഡ് ജൻ മുക്തി പരിഷത്ത് എന്ന നക്സൽ സംഘടനയുടെ തലവനും 10 ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയുമായ പപ്പു ലോഹറ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന മറ്റൊരു മുതിർന്ന നേതാവായ പ്രഭാത് ഗഞ്ചുവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം നിരോധിത സംഘടനയിലെ അംഗമാണെന്ന് സംശയിക്കുന്ന മൂന്നാമത്തെ വ്യക്തിയെ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തു, ഇയാളിൽ നിന്ന് ഒരു റൈഫിൾ കണ്ടെടുത്തു. ജാർഖണ്ഡിലെ ലതേഹാർ […]
Read more

കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം, മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍

കോഴിക്കോട് : കോഴിക്കോട് ഹാർബർ റോഡ് ജംങ്ഷനിലെ ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. കൊല്ലം സ്വദേശിയായ സോളമൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം ഇയാളുടെ മൃതദേഹം കണ്ടെത്തിയ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയായിരുന്നു ഒപ്പം ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ അനീഷിന്റെ കൂടെ ലോഡ്ജ് മുറിയിൽ എത്തിയതായാണ് വിവരം. അതേസമയം പുറത്ത് നിന്ന് പൂട്ടിയ മുറിൽ നിന്ന് ചോര കണ്ടതിനെ തുടർന്നാണ് മുറി തുറന്നത് . അപ്പോഴാണ് മൃതദേഹം […]
Read more

16 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ കാലവർഷം നേരെത്തെ എത്തി

ന്യൂഡൽഹി : ജൂൺ ഒന്നിന് സാധാരണ ആരംഭിക്കുന്ന കാലവർഷം കേരളത്തിൽ എട്ട് ദിവസം മുൻപ് എത്തിയതായി കാലാവസ്ഥാ വകുപ്പ്. 16 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ കാലവർഷം നേരെത്തെ എത്തുന്നത്. 2009 ലും 2001 ലും ആണ് സംസ്ഥാനത്ത് അവസാനമായി മൺസൂൺ ഇത്രയും നേരത്തെ എത്തിയത്. അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൺസൂൺ വൈകിയായിരുന്നു കേരളത്തിൽ എത്തിയിരുന്നത്. കഴിഞ്ഞ വർഷം മെയ് 30 നും, 2023 ജൂൺ 8 നും, 2022 മെയ് 29 നും, 2021 ജൂൺ […]
Read more

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ

ന്യൂഡൽഹി: കാശ്മീർ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരാക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാഹുലിന്റെ സന്ദർശനം. അതേസമയം പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ കുടുംബങ്ങളെ കാണാനാകും രാഹുൽ ഗാന്ധി എത്തുക. എക്ക്സിലൂടെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവായ ജയറാം രമേശാണ് ഈ കാര്യം പങ്കുവെച്ചത്. അതേസമയം ഏപ്രിൽ 25 ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം ശ്രീനഗറിലെത്തി സന്ദർശിച്ചിരുന്നു അതേസമയം പൂഞ്ച്, രജൗരി എന്നീ അതിർത്തി ജില്ലകളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ […]
Read more

ഗോവയിൽ റെഡ് അലേർട്ട്; മുംബൈയിലും ഡൽഹിയിലും ഇന്ന് കനത്ത മഴ; രാജ്യത്ത് പരക്കെ മഴ

ന്യൂഡൽഹി : കനത്തമഴയെ തുടർന്ന് ഗോവയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് . അതേസമയം ഡൽഹിയിൽ ഇടിമിന്നലുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും മുംബൈയിൽ ഓറഞ്ച് അലേർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ പ്രീ മൺസൂണിന്റെ ഭാഗമായി, ഇന്ന് ഡൽഹിയിൽ ഭാഗികമായി മേഘാവൃതമായ ആകാശം കാണപ്പെടുമെന്നും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു . ഡൽഹി , മുംബൈ എന്നീ സ്ഥലങ്ങളെ കൂടാതെ ആസാം , മേഘാലയ , തീരദേശ കർണാടക, കേരളം , മാഹി, മധ്യ […]
Read more

‘പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ല’ : വ്യക്തമാക്കി പയ്യന്നൂർ ഡിവൈഎസ്പി

കണ്ണൂർ : ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ അരിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്ത വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടപടി എടുക്കാത്ത പൊലീസിന് നേരെ വ്യാപക വിമർശനങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നു ഉയർന്നത് . ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചിരിച്ചതോടെ ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു ഇതെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത് ഇതേതുടർന്ന് പോലീസ് നടപടി വൈകിപ്പിച്ചിരുന്നു . എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ പോലീസ് കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോഴിതാ സാമൂഹ്യ മാധ്യമത്തിൽ […]
Read more

മൂന്നുവയസ്സുക്കാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം: കുട്ടിയുടെ അമ്മയെ പിതൃസഹോദരനൊപ്പം ചോദ്യചെയ്യാൻ പൊലീസ്

കൊച്ചി : തിരുവാങ്കുളത്ത് മൂന്നുവയസ്സുക്കാരിയെ പുഴയിലെന്നറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. ഇന്നാക്കും ചോദ്യം ചെയ്യലുണ്ടാകുക. കുട്ടി കൊല്ലപ്പെടും മുൻപും പീഡനത്തിനിരയായെന്ന റിപ്പോർട്ടുകൾ കണ്ടെത്തിയിരുന്നു. കൂടതെ കഴിഞ്ഞ ഒരു വ‍ർഷമായി പിതാവിൻറെ സഹോദരൻ, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. എന്നാൽ ഇതേ കുറിച്ച് തനിക്ക് അറിവിലായിരുന്നെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇതേ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix