Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

നവകേരള സദസ്സ് നിർ‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവാദിച്ച നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നവകേരസദസ്സിൽ ജനങ്ങൾ ആവശ്യപ്പെട്ട വിവിധ വികസന പ്രവർത്തനങ്ങൾക്കാണ് ഈ തുക. കൂടാതെ പദ്ധതി നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചിരുന്നു. നവകേരളസദസ്സിൽ ജനങ്ങൾ ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും മുൻഗണന അനുസരിച്ച് അനുമതി നൽകാൻ കമ്മിറ്റിയെയും നിയോഗിച്ചു. കൂടാതെ സാങ്കേതികമോ മറ്റ് […]
Read more

ഓസ്കാർ പുരസ്കാര ജേതാവായ പ്രെസ്ലി ച്വെനിയാഗെ അന്തരിച്ചു

ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ 2005 ലെ സോത്സി എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ അന്താരാഷ്ട്ര അംഗീകാരം നേടിയ ദക്ഷിണാഫ്രിക്കൻ നടൻ പ്രെസ്ലി ച്വെനിയാഗെ അന്തരിച്ചു. 40 വയസ്സായിരുന്നു അദ്ദേഹത്തിന് മരിക്കുമ്പോൾ ഉണ്ടായിരുന്നത്. അതേസമയം മരണകാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നാടകകൃത്ത് ആതോൾ ഫുഗാർഡിന്റെ 1961-ലെ നോവലിനെ ആസ്പദമാക്കി ഗാവിൻ ഹുഡ് സംവിധാനം ചെയ്ത സോത്സിയിലെ അദ്ദേഹത്തിന്റെ അവാർഡ് നേടിയ പ്രകടനം അദ്ദേഹത്തെ അന്താരാഷ്ട്ര താരപദവിയിലേക്ക് ഉയർത്തിയത്. കൂടാതെ […]
Read more

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി

ആലപ്പുഴ : ആറാട്ടുപുഴയിൽ ഡോൾഫിന്റെ ജഡം കണ്ടെത്തി . മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്‌നർ അടിഞ്ഞ തറയിൽക്കടവിൽ നിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിന് സമീപം ഡോൾഫിന്റെ ജഡം കണ്ടെത്തിയത് . ടികെഎംഎം കോളേജിലെ സുവോളജി വിഭാഗം മേധാവിയായ എസ് ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ ഇവിടെ കണ്ടെത്തിയത്. പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. അതിനാൽ തന്നെ പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ഡോൾഫിൻ ചാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പഞ്ഞിത്തുണി നിറച്ച കണ്ടയ്‌നർ തീരത്ത് അടിഞ്ഞതിനെ […]
Read more

പണി തുടങ്ങി എഐ; 8000 ജോലിക്കാരെ പിരിച്ചുവിട്ടു ഐബിഎം

അമേരിക്ക : അമേരിക്കൻ ടെക് ഭീമാരായ ഐബിഎം 8000 ജോലിക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഓട്ടോമേഷൻ നീക്കത്തിന്റെ ഭാഗമായി ഐബിഎം 200 എച്ച്ആർ റോളുകൾ എഐ ഏജന്റുമാരെ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചതായി റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.ജീവനക്കാരുടെ അഭ്യര്‍ഥനകള്‍ക്ക് മറുപടി നല്‍കുക, പേപ്പര്‍‌വര്‍ക്കുകള്‍ ചെയ്യുക, എച്ച്ആര്‍ ഡാറ്റകള്‍ ക്രോഡീകരിക്കുക തുടങ്ങിയ ജോലികളാണ് എഐ ചെയ്യുന്നത്. കൂടാതെ ഐബിഎമ്മിലെ കൂടുതല്‍ റോളുകളിലേക്ക് എഐ സംയോജിപ്പിക്കുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തന മൂലധനത്തില്‍ വലിയ കുറവുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.ഐബിഎമ്മിന്റെ സിഇഒ അരവിന്ദ് കൃഷ്ണ അടുത്തിടെ […]
Read more

കോണ്‍ഗ്രസില്‍ അന്‍വറിനെച്ചൊല്ലി പൊട്ടിത്തെറി; സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് സുധാകരന്‍

തിരുവനന്തപുരം : പി വി അൻവറിനെ ചൊല്ലി കോൺഗ്രസ്സിലുണ്ടായ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. അതേസമയം അൻവറിനെ മുന്നണിയില്‍ വേണ്ടെന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒറ്റക്ക് തീരുമാനിക്കേണ്ടതില്ലെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു . നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നും അൻവറിന്റെ കൈയിലുള്ള വോട്ട് യൂഡിഎഫിന് കിട്ടിയില്ലെങ്കിൽ അത് തിരിച്ചടിയാകും എന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം അൻവറിന്റെ വിഷയത്തിൽ ഉയര്‍ന്ന നേതാക്കള്‍ കൂട്ടായിരുന്ന് ഒരു ചര്‍ച്ച ഇതേവരെ നടത്തിയിട്ടില്ല. പുതിയ […]
Read more

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക്ക് ഡ്രിൽ

ന്യൂഡൽഹി : ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നി പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ വീണ്ടും ആരംഭിക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഓപ്പറേഷൻ അഭ്യാസിന്റെ ഭാഗമായി രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാ സൈനിക നടപടികളും വെടിവയ്പ്പുകളും നിർത്തലാക്കാൻ ഇരു രാജ്യങ്ങളും ഉഭയകക്ഷി ധാരണയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ നടത്തുന്നത്. അതേസമയം യുദ്ധകാല സാഹചര്യങ്ങളുമായി സാമ്യമുള്ള അടിയന്തര […]
Read more

കന്നഡ വിവാദം: കമൽ ഹസനെതിരെ ഒന്നിച്ച് കോൺഗ്രസ്സും ബിജെപിയും

കന്നഡ ഭാഷ വിവാദത്തിൽ നടൻ കമൽ ഹസനെതിരെ ഒന്നിച്ച് കോൺഗ്രസ്സും ബിജെപിയും. തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രോമോഷനിടെയാണ് താരം കന്നഡ തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് അവകാശപ്പെട്ടത് . ഇതാണ് പിന്നീട് വിവാദങ്ങൾക്ക് വഴി വെച്ചത്.കമലിന്റ ഈ പ്രസ്താവനയ്ക്ക് പിന്നാലെ തന്നെ ബിജെപി നേതാവ് ആർ അശോക കമൽ ഹസ്സനെ “മാനസിക രോഗി” എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും കന്നഡ ഭാഷയുടെ സാംസ്കാരിക സ്വത്വത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചു. കൂടാതെ കർണാടകയിൽ കമൽഹാസന്റെ എല്ലാ സിനിമകളും […]
Read more

ആദ്യം അൻവർ പാർട്ടിക്കും ആര്യാടൻ ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ’; രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടത്തിയ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുൻ എംഎൽഎ പി വി അൻവർ വാർത്ത സമ്മേളം നടത്തിയിരുന്നു. യൂഡിഎഫ് പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഇദ്ദേഹം വാർത്ത സമ്മേളനത്തിൽ നടത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉൾപ്പടെ വാർത്ത സമ്മേളനത്തിൽ ഇദ്ദേഹം വിമർശിച്ചിരുന്നു. ഇപ്പോഴിതാ അൻവറിന്റെ വിമർശനത്തിന് പിന്നാലെ ഇദ്ദേഹത്തിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരൻ . പി വി അൻവർ യുഡിഎഫിനും ആര്യാടൻ ഷൗക്കത്തിനും പിന്തുണ […]
Read more

ആഗോള ഫാഷൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഷിഫ ബാദുഷയ്ക്ക് സ്വീകരണം നൽകുന്നു

കൊച്ചി : വിയറ്റ്നാമിൽ നടക്കുന്ന ആഗോള ഫാഷൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ഷിഫ ബാദുഷയ്ക്ക് ഇന്ന് സ്വീകരണം നൽകുന്നു. അന്താരാഷ്ട്ര കൗമാര സൗന്ദര്യ മത്സരമായ “മിസ്റ്റർ ആൻഡ് മിസ് ടീൻ സൂപ്പർ ഗ്ലോബ് “ന്റെ ദേശീയതല മത്സരത്തിൽ പങ്കെടുത്ത ശേഷം ഗോവയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ഷിഫയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഇന്ന് വൈകിട്ട് 7pm മണിക്കാണ് സ്വീകരണം നൽകുന്നത്. പ്രശസ്ത സിനിമാ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയുടെയും മഞ്ജുവിന്റെയും മകളാണ്. പർപ്പിൾ റൂട്ട്സ് അടക്കമുള്ള […]
Read more

നിങ്ങൾക്കും നാളത്തെ താരമാകാൻ അവസരം ഒപ്പം സമ്മാനങ്ങളും : ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് വേവ് കോണ്ടസ്റ്റ്

ലിജോ ജോസ് പെല്ലിശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിക്കുന്ന മൂൺ വാക്ക് എന്ന ചിത്രത്തിന്റെ വേവ് കോണ്ടെസ്റ്റിൽ പങ്കെടുത്ത് നാളത്തെ താരമാകാനും സമ്മാനങ്ങൾ കരസ്ഥമാക്കാനും ഇതാ സുവർണാവസരം. മൂൺവാക്ക് വേവ് കോണ്ടസ്റ്റിൽ ഒന്നാം സമ്മാനം – ഐ ഫോൺ 16,രണ്ടാം സമ്മാനം – സ്മാർട്ട് ഫോൺ ( രണ്ട് പേർക്ക് ),മൂന്നാം സമ്മാനം – ജെ ബി എൽ ബ്ലൂടുത്ത് സ്പീക്കർ എന്നിവയാണ്.മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .myG യുടെ ഒഫീഷ്യൽ പേജ് ആയ @mygdigital ഫോളോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix