മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടത്തിയ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുൻ എംഎൽഎ പി വി അൻവർ വാർത്ത സമ്മേളം നടത്തിയിരുന്നു. യൂഡിഎഫ് പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഇദ്ദേഹം വാർത്ത സമ്മേളനത്തിൽ നടത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉൾപ്പടെ വാർത്ത സമ്മേളനത്തിൽ ഇദ്ദേഹം വിമർശിച്ചിരുന്നു. ഇപ്പോഴിതാ അൻവറിന്റെ വിമർശനത്തിന് പിന്നാലെ ഇദ്ദേഹത്തിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവായ കെ മുരളീധരൻ .
പി വി അൻവർ യുഡിഎഫിനും ആര്യാടൻ ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമാണ് കെ മുരളീധരൻ വ്യക്തമാക്കിയത്. കൂടാതെ യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്നും മുരളീധരൻ ചോദിച്ചു .അതേസമയം അൻവർ പിന്തുണ പ്രഖ്യാപിച്ചാൽ അദ്ദേഹത്തിനെ എന്തായാലും സഹകരിപ്പിക്കും എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.




