ആലപ്പുഴ: തൈക്കാട്ടുശ്ശേരി-തുറവൂർ പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് തത്ത്വമസി വീട്ടിൽ രമേശന്റെ ഭാര്യ അമ്പിളി (41) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പാലത്തിൽനിന്ന് കായലിൽ ചാടിയതായാണ് വിവരം.
രാത്രി പത്തോടെയാണ് അമ്പിളി തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് കായലിലേക്ക് ചാടിയത്. എൻജിൻ പ്രവർത്തിച്ച നിലയിൽ സ്കൂട്ടർ പാലത്തിന് മുകളിൽ കണ്ടെത്തിയതോടെയാണ് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽനിന്ന് അമ്പിളിയുടെ ബാങ്ക് പാസ്‌ബുക്കും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസും ഫയർഫോഴ്സ് രക്ഷാസംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. അത്തുൻ, അതുല്യ എന്നിവരാണ് മക്കൾ.











