Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

നടൻ രാജേഷ് അന്തരിച്ചു; അടുത്ത സുഹൃത്തിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് രജനികാന്ത്

പ്രശസ്ത നടനും എഴുത്തുകാരനായ രാജേഷ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.50 ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. നടന്റെ വിഗോഗത്തിൽ അനുശോചനം അറിയിച്ച് നടൻ രജനികാന്തും എത്തിയിരുന്നു. ‘എന്റെ അടുത്ത സുഹൃത്ത്, നടൻ രാജേഷിന്റെ അകാല വിയോ​ത്തിന്റെ ഞെട്ടലിലാണ്. അത് വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്നു. അത്ഭുതകരമായ മനുഷ്യൻ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു”.- രജനികാന്ത് സമൂഹ മാധ്യമത്തിൽ കുറിച്ചു.സത്യ, മഹാനദി, […]
Read more

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൊച്ചി കോർപ്പറേഷന്റെ ദുരന്ത നിവാരണ സേന

കൊച്ചി: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന കനത്തമഴയിൽ വ്യാപക നാശനഷ്ടമുണ്ടായതിനെത്തുടർന്ന് കൊച്ചി നഗരത്തിലെ മഴക്കാലവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രന്ത നിവാരണ സേനയെ രൂപീകരിച്ച് കോർപ്പറേഷൻ. 160 അംഗ ദുരന്ത നിവാരണ സേനയെയാണ് കൊച്ചി കോർപ്പറേഷൻ രൂപീകരിച്ചത്. വെള്ളക്കെട്ട്, മരങ്ങൾ കടപുഴകി വീഴൽ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗത്തിന്റെ ഈ സംരംഭം. ഇന്നുമുതൽ ഈ ടീമുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി കെ […]
Read more

പ്രളയ സാധ്യത മുന്നറിയിപ്പ്: ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

കനത്ത മഴയെ തുടർന്ന് പ്രളയ സാധ്യത മുനറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ്ചും, അച്ചന്‍കോവില്‍, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ് . കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി, കോന്നി ജി ഡി […]
Read more

പാകിസ്ഥാൻ ചാരവൃത്തി : കോൺഗ്രസ് നേതാവിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് അറസ്റ്റിൽ

ജയ്പൂർ: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ച് രാജസ്ഥാൻ സംസ്ഥാന സർക്കാർ ജീവനക്കാരനും മുതിർന്ന കോൺഗ്രസ് നേതാവിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റുമായ ഷക്കൂർ ഖാനെ ജയ്സാൽമീറിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. സുരക്ഷാ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രഹസ്യാന്വേഷണ വിഭാഗം സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൂടാതെ ഇയാളുടെ പക്കൽ നിന്ന് നിരവധി പാകിസ്ഥാൻ ഫോൺ നമ്പറുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ കുറഞ്ഞത് ഏഴ് തവണയെങ്കിലും താൻ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും […]
Read more

യുവതാരനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺ വാക്ക് നാളെ മുതൽ തിയേറ്ററുകളിലേക്ക് : ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

മലയാള സിനിമാ ലോകത്തു പ്രതിഭാധനന്മാരായ നൂറിൽപ്പരം കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺ വാക്കിലൂടെ നാളെ മുതൽ തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും. ചിത്രത്തിന്റെ ബുക്കിങ്‌ ഇന്ന് ആരംഭിച്ചു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്കു പുറമെ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം ലഭിക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. മൂൺവാക്കിന്റെ ട്രെയ്ലറും […]
Read more

ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ. കിലി പോൾ എന്നാണ് ആളുടെ യഥാർത്ഥ പേരെങ്കിലും മലയാളികൾക്ക് കിലി സ്വന്തം ഉണ്ണിയേട്ടൻ ആണ്. ലിപ്സിങ്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരത്തിന് ഇതിനോടകം തന്നെ 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഉള്ളത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടന്റെ ജീവിതകഥ സിനിമയാക്കാൻ ഒരുങ്ങുകയാണ്. “മാസായി വാറിയർ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര […]
Read more

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ലഷ്‌കർ തീവ്രവാദികൾ അറസ്റ്റിൽ, ആയുധങ്ങളും ഗ്രനേഡുകളും കണ്ടെടുത്തു

ജമ്മു കാശ്മീർ : കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും പോലീസും സിആർപിഎഫും നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഭീകരവാദികളിൽ നിന്ന് രണ്ട് എകെ-56 റൈഫിളുകൾ, നാല് മാഗസിനുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, എന്നിവയും കണ്ടെടുത്തു. കൂടാതെ 5,400 രൂപയും ഒരു ആധാർ കാർഡും ഇവരിൽ നിന്ന് കണ്ടെത്തി. ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിദേശികളടക്കം 26 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം സുരക്ഷാ സേന തങ്ങളുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ശ്രദ്ധ തെക്കൻ […]
Read more

പിടിമുറുക്കി കോവിഡ്;കർണാടകയിൽ 40 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കർണാടക : കർണാടകയിൽ പിടിമുറുക്കി കോവിഡ്. 40 കോവിഡ് -19 കേസുകളാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് സജീവ കേസുകളുടെ എണ്ണം 126 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോസിറ്റീവ് നിരക്ക് 10.12 ശതമാനമാണെങ്കിലും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ നടത്തിയ ആകെ പരിശോധനകൾ 395 ആണ്. അതേസമയം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ സിലിണ്ടറുകൾ, അടിയന്തര ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, മാസ്കുകൾ, മറ്റ് കോവിഡുമായി ബന്ധപ്പെട്ട […]
Read more

സിക്കിമിലും ബംഗാളിലും വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പര്യടനം ആരംഭിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : സിക്കിമിൽ നിന്ന് ആരംഭിച്ച് നാല് സംസ്ഥാനങ്ങളിലൂടെയുള്ള രണ്ട് ദിവസത്തെ പര്യടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ഗാങ്‌ടോക്കിലെ പാൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികാഘോഷത്തിൽ അദ്ദേഹം പങ്കെടുക്കും. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി പട്‌ന വിമാനത്താവള ടെർമിനൽ, ബീഹാറിലെ ഒരു പവർ പ്ലാന്റ്, പശ്ചിമ ബംഗാളിലെയും ഉത്തർപ്രദേശിലെയും പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
Read more

ഭർത്താവിനെ വെടിവെച്ചുകൊന്ന കേസ്: മിനി നമ്പ്യാർക്ക് ജാമ്യം

കണ്ണൂർ : പയ്യന്നൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവിനെ വെടിവെച്ചു കൊന്ന കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ മിനിക്ക് ജാമ്യം അനുവദിച്ചത്. കേസിൽ ഗൂഢാലോചന കുറ്റമായിരുന്നു മൂന്നാം പ്രതിയായമിനിക്കെതിരെ ചുമത്തിയത്. കണ്ണൂർ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വച്ച് മിനിയുടെ ഭർത്താവായ രാധാകൃഷ്ണനെ മിനിയുടെ സുഹൃത്ത് സന്തോഷ് വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം മിനി സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴായിരുന്നു കുറ്റകൃത്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix