Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

യുഡിഎഫ് ദേശീയപാത 66-ലെ പ്രശ്നങ്ങളെ സുവർണാവസരമാക്കാൻ ശ്രമമെന്ന് മന്ത്രി റിയാസ്

ദേശീയപാത 66-ലെ നിർമാണ പ്രശ്നങ്ങളെ സുവർണാവസരമാക്കാൻ യുഡിഎഫ് ശ്രമിക്കുന്നെന്ന് പൊതുമരാമത് മന്ത്രി മുഹമ്മദ് റിയാസ്. യൂഡിഎഫ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ,നിർമ്മാണത്തിനിടെ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയതാണെന്നും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം NH 66 നിർമ്മാണത്തിനിടയിൽ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം […]
Read more

22 മിനിറ്റിനുള്ളില്‍ ഭീകര ക്യാമ്പുകള്‍ നശിപ്പിച്ചു; ആഞ്ഞടിച്ച് മോദി

രാജസ്ഥാൻ : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതികരണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി എത്തിയ മോദി ഭീകരതയ്ക്ക് വേഗത്തിലുള്ള തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്തു. രാജസ്ഥാനിലെ ബിക്കാനറിൽ റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ഏപ്രില്‍ 22ന് ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചു, അവരുടെ മതം ചോദിച്ചു, നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. പഹല്‍ഗാമില്‍ ഉതിര്‍ത്ത […]
Read more

പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് ബോംബ് ഭീഷണി, അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി : പഞ്ചാബ് ഹരിയാന ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി ഉയർന്നു വന്ന് സാഹചര്യത്തിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ച് ഉദ്യോഗസ്ഥർ . ഇ മെയിൽ വഴിയാണ് ബോംബ് സന്ദേശം ലഭിച്ചത്. ഭീഷണി ലഭിച്ചതിന് പിന്നാലെ ചണ്ഡീഗഡ് പോലീസിന്റെ ഓപ്പറേഷൻ സെൽ, രക്ഷാപ്രവർത്തകർ, അഗ്നിശമനസേന, തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം ഗുരുഗ്രാം മിനി സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. കൂടാതെ ഭീഷണിയെ തുടർന്ന് താൽക്കാലിക […]
Read more

ടാസ്മാക് മദ്യ അഴിമതിയിലെ നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി : തമിഴ്നാട് സംസ്ഥാന മദ്യ കമ്പിനിയായ ടാസ്മാക്കിനെതിരെ ഇ ഡി നടത്തിയ അന്വേഷണവും റെയ്ഡുകളും താത്കാലികമായി നിർത്തി വെച്ച് സുപ്രീംകോടതി. കൂടാതെ ഇ ഡി യുടെ നടപടിയെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തു. ഇഡിയുടെ നടപടികൾ അനുപാതരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഈ ഉത്തരവ്. തമിഴ്‌നാട്ടിൽ മദ്യ വിതരണ ഓർഡറുകൾ ലഭിക്കാൻ ഡിസ്റ്റിലറികൾ കണക്കിൽപ്പെടാത്ത പണം നൽകിയ 1,000 […]
Read more

നെറുകയിൽ സിന്ദൂരം ചാർത്തി കാനിലെത്തി ഐശ്വര്യ റായ്; ഓപ്പറേഷൻ സിന്ദൂറിനുള്ള പിന്തുണയോ?

കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യക്കാർ ഒന്നടങ്കം കാത്തിരുന്ന ഒരു മുഖമായിരുന്നു ഐശ്വര്യ റായുടേത്. ഒടുവിൽ കാത്തിരുന്ന താരവും എത്തി . കാനിൽ ഐവറി നിറത്തിലുള്ള മനോഹരമായ സാരി ധരിച്ചെത്തിയ താരം പതിവിൽ നിന്ന് വത്യസ്തയായി നെറുകയിൽ സിന്ദൂരമണിഞ്ഞു കൊണ്ടാണ് ഇത്തവണ എത്തിയത്. ഐശ്വര്യ റായ് റെഡ് കാർപെറ്റിൽ എത്തിയ ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അത്പോലെ തന്നെ ഈ ചിത്രത്തിൽ നിന്ന് ഒരു കാര്യം കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ […]
Read more

വാഷിംഗ്ടൺ ഡിസിയിലെ മ്യൂസിയത്തിന് സമീപം രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ വെടിയേറ്റ് മരിച്ചു

അമേരിക്ക : വാഷിംഗ്ടൺ ഡിസിയിലെ പുരാതന ജൂത മ്യൂസിയത്തിനടുത്ത് രണ്ട് ഇസ്രായേലി എംബസി ജീവനക്കാർക്ക് വെടിയേറ്റു. നോർത്ത്‌വെസ്റ്റ് വാഷിംഗ്ടൺ ഡിസിയിലെ തേർഡ് ആൻഡ് എഫ് സ്ട്രീറ്റിന് സമീപം, എഫ്‌ബിഐ ഫീൽഡ് ഓഫീസിനും യുഎസ് അറ്റോർണി ഓഫീസിനും സമീപമുള്ള ക്യാപിറ്റൽ ജൂത മ്യൂസിയത്തിന് സമീപം, എംബസി ജീവനക്കാരായ ഒരു പുരുഷനും ഒരു സ്ത്രീക്കും വെടിയേറ്റതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തിയിരുന്നു . “ജൂതവിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്നും […]
Read more

ആശങ്കയൊഴിയാതെ വയനാട് കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം

കബനിഗിരി : വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം . ഇന്ന് പുലർച്ചെയാണ് വയനാട് കബനിഗിരിയിൽ ഒരാടിനെ പുലി കടിച്ചുകൊന്നത്. പനച്ചിമറ്റത്തിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. അതേസമയം മറ്റൊരാടിനും കടിയേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി . കൂടാതെ പുലിയുടെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട് . ഇതോടെയാണ് പുലി പ്രദേശത്ത് തന്നെ ഉണ്ടെന്ന് സ്ഥിതിക്കരിച്ചത്. എന്നാൽ ഇത് രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ […]
Read more

കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗ ലക്ഷണമുള്ളവർ മാസ്‌ക് ധരിക്കണമെന്ന് നിർദേശിച്ച് ആരോഗ്യവകുപ്പ്. പ്രായമായവരും, ഗര്‍ഭിണികളും , മറ്റ് രോഗങ്ങൾ ഉള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജാഗ്രത നിർദേശവും ഉണ്ട്. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് സ്ഥിരീകരിച്ചാൽ റഫര്‍ ചെയ്യുന്ന […]
Read more

മഹാരാഷ്ട്രയിൽ പടർന്നു പിടിച്ച് കോവിഡ്

മുംബൈ : അഞ്ചു മാസത്തിനിടെ മഹാരാഷ്ട്രയിൽ രണ്ട് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മരണങ്ങളും മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ കൊമോർബിഡിറ്റികൾ (ഒരാളിൽ രണ്ടോ അതിലധികമോ മെഡിക്കൽ അവസ്ഥകൾ ഒരേസമയം ഉണ്ടാകുന്നത്) ഉള്ള രോഗികളും ഉൾപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. കൂടാതെ ജനുവരി മുതൽ കൊറോണ വൈറസിനായി ആകെ 6,066 സ്വാബ് സാമ്പിളുകൾ പരിശോധിച്ചതായും അതിൽ 106 എണ്ണം പകർച്ചവ്യാധിക്ക് പോസിറ്റീവ് ആണെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിൽ ഏറിയ ഭാഗവും മുംബൈയിൽ നിന്നുള്ളതും ബാക്കിയുള്ളവ […]
Read more

ആശമാരുടെ സമരം: ഇനിയൊരു ചർച്ചയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വേതന വർദ്ധനവുൾപ്പടെ ഉള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് 100 ദിവസമായി സമരംനടത്തുന്ന ആശമാരുമായി ഇനി ചർച്ചയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മുൻപ് ഈ വിഷയത്തിൽ ഇടപെട്ടിട്ട് ഫലമുണ്ടായില്ല എന്നാൽ സമരത്തോട് അസഹിഷ്ണുതയൊന്നുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാറിന്‍റെ 4 വര്‍ഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയാണ് ആശമാരുടെ സമരം ചോദ്യമായി എത്തിയത്. അതേസമയം സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് നൂറു പന്തങ്ങൾ കൊളുത്തി ആശാവർക്കർമാർ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി.കവയിത്രി റോസ് മേരി പന്തങ്ങൾക്ക് തീ പകർന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix