Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

48 മണിക്കൂറിനുള്ളിൽ ഗാസയിൽ കുട്ടികളുടെ കൂട്ടമരണം നടക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ്

ന്യൂയോർക്ക്: ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14000 കുട്ടികൾ മരിച്ചുവീഴുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. ഇവിടേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഉന്നത യുഎൻ ഉദ്യോഗസ്ഥനായ ടോം ഫ്ളെച്ചറാണ് ആശങ്ക പങ്കുവച്ചത്.ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായില്ലെങ്കിൽ വരുന്ന 48 മണിക്കൂറിനുള്ളിൽ ഗാസ കുട്ടികളുടെ കൂട്ടക്കുരുതിക്ക് സാക്ഷിയാവും. ഗാസയിലെ കുഞ്ഞുങ്ങൾ വൻ തോതിൽ പോഷകാഹാര കുറവ് നേരിടുകയാണ് . അതേസമയം ഗാസയിൽ കമ്മ്യൂണിറ്റി അടുക്കളകളുടെ എണ്ണം മൂന്ന് മാത്രമാണ്.”പട്ടിണി കിടക്കുന്ന ആളുകളെയാണ് അവർ ഉപയോഗിക്കുന്ന ഏറ്റവും […]
Read more

ഓപ്പറേഷൻ സിന്ദൂർ ലോകത്തോട് വിശദീകരിക്കാൻ ഇന്ത്യ; ആദ്യ മൂന്ന് സംഘങ്ങൾ ഇന്ന് പുറപ്പെടും

ന്യൂഡൽഹി : ഭീകരതക്കെതിരെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനും ഓപ്പറേഷൻ സിന്ദൂർ ലോകരാഷ്ട്രങ്ങളോട് വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കും. മൂന്ന് സംഘങ്ങളാകും ഇന്ന് പുറപ്പെടുക. ജനതാദൾ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന സംഘം , ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന സംഘം ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെയുടെ സംഘം എന്നീ മൂന്ന് സംഘങ്ങളാണ് ഇന്ന് പുറപ്പെടുക.യുഎഇയിലാണ് ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം പുറപ്പെടുക. ശേഷം ലിബേറിയ, കോംഗോ, പശ്ചിമാഫ്രിക്കൻ രാജ്യമായ […]
Read more

‘നീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം ’; ബിന്ദുവിനെ സന്ദർശിച്ച് ഉറപ്പ് നൽകി മന്ത്രി വി. ശിവൻകുട്ടി

തിരുവന്തപുരം: മാല മോഷ്ടിച്ചെന്നാരോപിച്ച് കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയ ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. നീതി ഉറപ്പിക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും ഉത്തരവാദിത്തപെട്ടവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും മന്ത്രി ബിന്ദുവിന് ഉറപ്പ് നൽകി. അതേസമയം ബിന്ദുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എത്തിയിരുന്നു. , തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്നും സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. അതേസമയം ബിന്ദുവിനെ അപമാനിച്ചതിൽ പൊലീസിനോട് റിപ്പോർട്ട് തേടിയെന്ന് സംസ്ഥാന […]
Read more

അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കല്യാണിക്ക് വിട ചൊല്ലി നാട്

കൊച്ചി:എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നുവയസുകാരിക്ക് വിട നൽകി ഉറ്റവർ. പോസ്റ്റ്മോർട്ടത്തിന് ശേഷം കല്യാണിയുടെ പിതാവ് സുഭാഷിന്റെ മറ്റക്കുഴിയിലെ വീട്ടിലാണ് കല്യാണിയുടെ മൃതശരീരം പൊതുദർശനത്തിന് വെച്ചത് .നിരവധി പേരാണ് കല്യാണിയെ അവസാനമായി ഒരുനോക്ക് കാണാൻ മറ്റക്കുഴിയിലെ വീട്ടിലെത്തിയത്. പൊതുദർശനത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അതേസമയം കൊലപാതകത്തിന്റെ കാരണം അമ്മയായ സന്ധ്യ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഇവർ ചോദ്യം ചെയ്യലിന് സഹകരിക്കുന്നുണ്ടെന്നും എന്നാൽ ഇവർ പറയുന്നത് പൂർണമായും വിശ്വാസത്തിൽ എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു . അതേസമയം […]
Read more

അറ്റ്ലി ചിത്രത്തിൽ അല്ലു അർജുൻ എത്തുന്നത് ട്രിപ്പിൾ റോളിൽ!

‘ പുഷ്പ 2’ വിന്റെ റെക്കോർഡ് വിജയത്തിന് ശേഷം ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് അല്ലു അർജുൻ. ഇപ്പോഴിതാ ആ സ്ഥാനം ഒന്ന് കൂടെ ഊട്ടിയുറപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അല്ലു . ഇതിനായി ഇത്തവണ അല്ലു എത്തുന്നത് തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച അറ്റ്ലിയുടെ ഒപ്പമാണ്. ‘A22xA6 ‘ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ അല്ലു ട്രിപ്പിൾ റോളിൽ എത്തുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത് അല്ലുവിന്റെ ആദ്യത്തെ ട്രിപ്പിൾ റോളായിരിക്കും. […]
Read more

ബംഗളൂരുവിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ പ്രശ്നങ്ങൾ 70 ശതമാനവും പരിഹരിച്ചതായി ഡി കെ ശിവകുമാർ

ബാംഗ്ലൂർ : ബംഗളൂരുവിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ പ്രശ്നങ്ങൾ 70 ശതമാനവും പരിഹരിച്ചതായി ഡി കെ ശിവകുമാർ .ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ആസ്ഥാനത്തെ വാർ റൂമിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . കൂടാതെ വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റ് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. “166 പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ഇതിനകം പരിഹരിച്ചു. 44 പ്രദേശങ്ങളിലെ പണി ഇപ്പോഴും തീർപ്പാക്കിയിട്ടില്ല, അതിൽ 24 എണ്ണത്തിലെ പണി പുരോഗമിക്കുന്നു എന്നും ഇദ്ദേഹം […]
Read more

ഏഴ് മാസത്തിനുള്ളിൽ 25 വിവാഹം; സ്വർണ്ണവും പണവുമായി മുങ്ങും; 23കാരി പിടിയില്‍

ഭോപ്പാൽ : സിനിമ കഥയെ വെല്ലുന്ന തരത്തിലായിരുന്നു ജയ്‌പൂരിൽ നിന്ന് 23 കാരിയായ അനുരാധ പാസ്വാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴുമാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 25 പേരെയായിരുന്നു ഈ 23 ക്കാരി വിവാഹം കഴിച്ചത്. വിവാഹം കഴിക്കുക മാത്രമല്ല ഈ 25 പേരെയും അതിവിദഗ്ദ്ധമായാണ് ഇവർ പറ്റിച്ചത്. വിവാഹത്തിന് ശേഷം പുരുഷന്മാരുടെ പക്കൽ നിന്നും സ്വർണ്ണം, പണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയ കൈക്കലാക്കുന്നതാണ് ഇവരുടെ രീതി. ഓരോ തവണയും പേരും തന്‍റെ ഐഡന്‍റിറ്റിയും മാറ്റിപ്പറഞ്ഞാണ് അനുരാധ […]
Read more

ഡൽഹിയിലെ തിരിച്ചടിക്ക് ശേഷം ആം ആദ്മി പാർട്ടി വിദ്യാർത്ഥി സംഘടനയായ ‘അസാപ്’ രൂപികരിച്ചു.

ന്യൂഡൽഹി : ഡൽഹിയിലെ തിരിച്ചടിക്ക് ശേഷം വിദ്യാർത്ഥി സംഘടനയുമായി ആം ആദ്മി പാർട്ടി . അസോസിയേഷൻ ഓഫ് സ്റ്റുഡന്റ്സ് ഫോർ ആൾട്ടർനേറ്റീവ് പൊളിറ്റിക്സ് (എഎസ്എപി) എന്ന സംഘടനയാണ് പാർട്ടി രൂപീകരിച്ചത്. “ക്യാമ്പസിൽ നിന്ന് ആരംഭിക്കുന്ന മാറ്റത്തിനായുള്ള പ്രസ്ഥാനം” എന്നാണ് അസാപിനെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വിശേഷിപ്പിച്ചത്. പരമ്പരാഗത പാർട്ടി രാഷ്ട്രീയത്തിന് പകരം ഭരണം, വിദ്യാഭ്യാസം, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബദൽ രാഷ്ട്രീയ പാതയിലേക്ക് യുവാക്കളെ സജ്ജമാക്കുക എന്നതാണ് ഈ […]
Read more

ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘത്തിലേക്ക് തൃണമൂലിൽ നിന്ന് പത്താന് പകരം അഭിഷേക് ബാനർജി

ബംഗാൾ : ഭീകരതെക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കാൻ ഒരുങ്ങിയ കേന്ദ്രം ഇതിനായി ഏഴ് പ്രതിനിധി സംഘത്തെ നിയോഗിച്ചിരുന്നു . പാർട്ടി നോക്കാതെയാണ് ഈ ദൗത്യത്തിനായി ഓരോ നേതാക്കളെയും കേന്ദ്രം തിരഞ്ഞെടുത്തത് . മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിൽ നിന്നും കേന്ദ്രം ഒരു നേതാവിനെ തിരഞ്ഞെടുത്തിരുന്നു . യുസഫ് പത്താനാണ് ദൗത്യത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചിരുന്നതെങ്കിലും പിന്നീട് പല കാരണങ്ങളാൽ അത് നഷ്ടപ്പെട്ടിരുന്നു . കൂടാതെ തൃണമൂലിൽ നിന്ന് ഒരാളും പ്രതിനിധി സംഘത്തിന്റെ ഭാഗമാകില്ലെന്നും ടിഎംസി […]
Read more

തമിഴ്‌നാട്ടിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ട് പേർ മരിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഡൈയിംഗ് ഫാക്ടറിയിലെ മലിനജല വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ട് പേർ മരിച്ചു. തൊഴിലാളികളായ ശരവണൻ, വേണുഗോപാൽ എന്നീ രണ്ട് പേരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രമധ്യേ മരണം സ്ഥിതിക്കരിച്ചിരുന്നു. അഞ്ചുപേരാണ് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയത് ഇതിൽ രണ്ടുപേരാണ് മരിച്ചത്. അതേസമയം മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ വർഷവും ചെന്നൈയിൽ സമാനമായ രീതിയിൽ ഒരു തൊഴിലാളി മരിച്ചിരുന്നു. കൂടാതെ 2023 മെയ് 1 ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix