Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

പാകിസ്ഥാൻ ചാരവൃത്തി;പഞ്ചാബിൽ രണ്ട് പേർ അറസ്റ്റിൽ

ഗുർദാസ്പൂർ : ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് പഞ്ചാബ് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.ഗുര്‍ദാസ്പൂറിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവയുൾപ്പെടെ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി കൊടുത്ത സുഖ്‌പ്രീത് സിംഗ്, കരൺബീർ സിംഗ് എന്നിവരാൻ പോലീസ് പിടിയിലായതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു. പ്രതികളിൽ നിന്ന് മൂന്ന് […]
Read more

തിരുപ്പതിയിൽ ദളിത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതി

ആന്ധ്രാപ്രദേശ്‌ : തിരുപ്പതിയിൽ ദളിത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതി. സംഭവത്തിൽ ആന്ധ്രാപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, മൂന്ന് ദിവസത്തിൽ കൂടുതൽ അന്യായമായി തടങ്കലിൽ വയ്ക്കൽ, ക്രിമിനൽ ഭീഷണി എന്നിവയുൾപ്പെടെ ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകൾ ചുമത്തിയാണ് തിരുച്ചാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെയ് 16 ന് സമർപ്പിച്ച പരാതി പ്രകാരം, നെല്ലൂർ ജില്ലയിലെ റെഡ്ഡിപാലം ഗ്രാമത്തിൽ താമസിക്കുന്ന ശ്രീ വിദ്യാ നികേതൻ കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർത്ഥിയായ […]
Read more

വരുന്നത് പെരുമഴ വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : വ്യാഴാഴ്ചയോടെ അറബിക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. കേരളത്തിന്റെ പല ഭാഗത്തും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. അതേസമയം ഇന്ന് അഞ്ചു ജില്ലകളിൽ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് […]
Read more

പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ല; നിലപാടറിയിച്ച് തൃണമൂല്‍ കോൺഗ്രസ്

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി സംഘത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് നിയമസഭാംഗവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ പേര് പിൻവലിച്ചു. പാർട്ടിയുമായി ആലോചിക്കാതെ സർക്കാർ നേരിട്ട് ഒരു ടിഎംസി എംപിയെ നാമനിർദ്ദേശം ചെയ്ത രീതിയെ പാർട്ടി എതിർത്തതായി ടിഎംസി നേതാക്കൾ പറഞ്ഞു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട ലോക്‌സഭാ എംപി യൂസഫ് പഠാനോട് ഔദ്യോഗിക സന്ദർശനത്തിൽ […]
Read more

കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമർശത്തിൽ മന്ത്രിയുടെ മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച സൈനീക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി. ക്ഷമാപണം ആത്മാർത്ഥതയില്ലാത്ത “മുതലക്കണ്ണീർ” ആണെന്ന് ചൂണ്ടിക്കാട്ടി കോടതി മന്ത്രിയെ ശാസിച്ചു. കൂടാതെ മന്ത്രിക്കെതിരായ എഫ്‌ഐആർ അന്വേഷിക്കാൻ സുപ്രീം കോടതി മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപിക്കരിച്ചു. ‘തങ്ങൾ ഒരു പരിചയ സമ്പന്നനായ പൊതുപ്രവർത്തകനാണെന്നും അതിനാൽ […]
Read more

തനി ഒരുവന്‍ രണ്ടാം ഭാ​ഗം വരുന്നു; സ്ഥിരീകരിച്ച് നിർമാതാവ്

രവി മോഹൻ നായകനാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് തനി ഒരുവൻ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തന്നെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ആരാധകർ കരുതിയെങ്കിലും ഇതിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല . എന്നാൽ ചിത്രത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന തരത്തിലുള്ള സൂചനകൾ നൽകിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമെത്തുന്നെന്ന് സ്ഥിരീകരിക്കുകയാണ് നിർമാതാവ് അർച്ചന കല്‍പ്പാത്തി. ‘തനി ഒരുവന്‍ 2 വളരെ വലിയ സ്‌കെയിലില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. […]
Read more

ബിന്ദുവിന്റെ പരാതി അവഗണിച്ചിട്ടില്ല ;’പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നിർദേശിച്ചു’: പി ശശി

തിരുവനന്തപുരം: മാല മോഷ്ട്ടിച്ചെന്ന കള്ളക്കേസ്സിൽ കുടിക്കി പോലീസ് അതിക്രമത്തിന് ഇരയായ ദളിത് യുവതി ബിന്ദുവിന്‍റെ പരാതി അവഗണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ പിഎസ് പി ശശി . ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദേശിച്ചു എന്നും മാധ്യമങ്ങളോട് വ്യക്തമാക്കിയ ഇദ്ദേഹം ബിന്ദുവിന്റെ പരാതി ഗൗരവത്തോടെയാണ് കണ്ടതെന്നും കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണമായിരുന്നു ബിന്ദു ഉന്നയിച്ചത്. പോലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് […]
Read more

പാകിസ്ഥാൻ ചാരവൃത്തി ; ആക്രമണത്തിന് മുമ്പ് യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ രഹസ്യവിവരങ്ങൾ കൈമാറിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ചതായി റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിന് മുൻപാണ് ഇവർ പാകിസ്ഥാനും ചൈനയും സന്ദർശിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വെള്ളിയാഴ്ച അറസ്റ്റിലായ ജ്യോതി മൽഹോത്രയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് ഹരിയാന പോലീസ് അവരെ ചോദ്യം ചെയ്തു വരികയാണെന്നും ഇവരുടെ വരുമാന സ്രോതസ്സുകൾ നിർണ്ണയിക്കാൻ ശ്രമിക്കുകയാണെന്നും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാകിസ്ഥാൻ സന്ദർശന വേളയിൽ […]
Read more

ഫോൺ പൊട്ടിത്തെറിച്ച് തീപിടിത്തം; വിദ്യാർഥിനിയുടെ സർട്ടിഫിക്കറ്റുകൾ കത്തിനശിച്ചു

കൊല്ലങ്കോട് : ചാർജിലായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തത്തിൽ വിദ്യാര്‍ഥിനിയുടെ എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകൾ കത്തിനശിച്ചു. പാലക്കാട് കൊല്ലങ്കോട് ആണ് സംഭവം നടന്നത്. ഊട്ടറയ്ക്കടുത്ത് വിപി തറ ശ്രീജാലയത്തില്‍ ഗോപാലകൃഷ്ണന്റെ വീട്ടിലാണ് കഴിഞ്ഞദിവസം തീപിടുത്തമുണ്ടായത് . റെയില്‍വേയുടെ മത്സരപ്പരീക്ഷയ്ക്ക് തയ്യാറാകുന്ന മകൾ പത്മജയുടെ പഠനമുറിയിലാണ് ചാർജിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത് . അതേസമയം തീപിടുത്തത്തിൽ മറ്റ് അപകടങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിലും പരിസരവാസികളും അഗ്‌നിരക്ഷാസേനയും എത്തിയാണ് തീ നിയന്ത്രിച്ചത്. മുറിയുടെ വാതിലുകളും അകത്തുണ്ടായിരുന്ന […]
Read more

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം . എന്നാൽ അഭിഭാഷക ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നും, സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. അതേസമയം പ്രതിഭാഗത്തിന്റെ വാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ കോടതി പ്രതിയായ ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix