Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ഹൈദരാബാദിൽ ബോംബ് സ്ഫോടന പദ്ധതി തകർത്ത് പോലീസ്: ഐഎസ്ഐഎസ് ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്ത് പോലീസ്. സിറാജ് ഉർ റഹ്മാൻ, സയ്യിദ് സമീർ എന്നിവരെയാണ് തെലങ്കാന പോലീസും ആന്ധ്രാപ്രദേശ് പോലീസും രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യ ആസ്ഥാനമായുള്ള ഒരു ഐഎസ്ഐഎസ് ഘടകത്തിൽ നിന്നാണ് ഇരുവർക്കും ആക്രമണം നടത്താൻ മാർഗനിർദേശം ലഭിച്ചത് എന്നും പറയപ്പെടുന്നുണ്ട് . അതേസമയം പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സുരക്ഷാ സേന […]
Read more

പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയ യുപിയിലെ വ്യവസായി അറസ്റ്റിൽ

ഉത്തർപ്രദേശ് : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ റാംപൂരിലെ വ്യവസായിയെ അറസ്റ്റ് ചെയ്തതായി പോലീസ് റിപ്പോർട്ട്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും ഹാൻഡ്‌ലർമാർക്കും കൈമാറിയിരുന്നതായി എസ്ടിഎഫ് പറഞ്ഞു. ഷഹസാദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . കൂടാതെ വർഷങ്ങളായി ഷഹസാദ് പലതവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട് , ഇയാൾ അതിർത്തിയിലൂടെ വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ കടത്തുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഐഎസ്‌ഐക്കുവേണ്ടി രഹസ്യ […]
Read more

യുക്രൈനുനേരെ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ ; പ്രയോഗിച്ചത് 273 ഡ്രോണുകൾ

റഷ്യ : യുക്രൈനുനേരെ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണിത് . 273 ഡ്രോണുകളാണ് റഷ്യ യുക്രൈനുനേരെ പ്രയോഗിച്ചത്. ഇറാനില്‍ നിന്ന് റഷ്യ വാങ്ങിയ വിലകുറഞ്ഞ ഡ്രോണുകളാണ് ഇവ. അതേസമയം ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടത്താനിരിക്കെയാണ് റഷ്യയുടെ ആക്രമണമെന്നതാണ് ശ്രദ്ധേയം. അതേസമയം273 സ്‌ഫോടകവസ്തു ഡ്രോണുകളും ഡെക്കോയ്‌ക്കളുമാണ് റഷ്യ അയച്ചതെങ്കിലും ഇതിൽ 88 എണ്ണം വിജയകരമായി യുക്രൈൻ തടഞ്ഞു, കൈവ്, ഡിനിപ്രോപെട്രോവ്സ്ക്, ഡൊനെറ്റ്സ്ക് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ […]
Read more

വിവാഹവാഗ്ദാനം നല്‍കി പീഡനം; സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍

കൊച്ചി : വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിൽ സീരിയൽ താരം റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. തൃശൂർ സ്വദേശിനിയുടെ പരാതിയെ തുടർന്നായിരുന്നു റോഷന്റെ അറസ്റ്റ്. കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഘം കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്പത്തൂരിലും വച്ച് 2022ല്‍ പീഡിപ്പിച്ചെന്നും കൂടാതെ ഈ വർഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. അതേസമയം പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read more

2025 ലെ മികച്ച 10 സുന്ദരന്‍മാരായ ബോളിവുഡ് നടന്മാരെ തിരഞ്ഞെടുത്തത് ചാറ്റ്ജിപിടി

ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്നത് ബോളിവുഡിന്റെ പേരിലാണ് , ഒരു സിനിമ വ്യവസായത്തിനപ്പുറം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ബന്ധിപ്പിക്കുന്ന ഒരു വികാരം കൂടിയാണ് ബോളിവുഡ്. ശക്തമായ നിരവധി കഥാപാത്രങ്ങളും , ഗാനങ്ങളും മികച്ച അഭിനയിതാക്കളും , തിരക്കഥകളും ബോളിവുഡ് ഇതിനോടപ്പം തന്നെ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾക്ക് ആരാധന തോന്നിയ നടി നടൻമാർ ബോളിവുഡിൽ ഉണ്ട്. അവരുടെ അഭിനയ വൈദഗ്ധ്യത്തിന് മാത്രമല്ല, മാനറിസം ,ഫാഷൻ, വ്യക്തിത്വം എന്നി ഘടകങ്ങളും അവരോടനോപ്പം തന്നെ ആരധിക്കപ്പെടുന്നുണ്ട്. […]
Read more

ലിയോ പതിനാലാമൻ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു

വത്തിക്കാൻ സിറ്റി : കത്തോലിക്കാസഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ ഇന്ന് ചുമതലയേറ്റു. പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അതേസമയം മാർപാപ്പയുടെ കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ജന്മനാടായ അമേരിക്കയിൽനിന്നും ലക്ഷകണക്കിന് വിശ്വാസികളാണ് സഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി വത്തിക്കാനിൽ എത്തിയത് . കൂടാതെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, യുക്രെയ്‌ൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്‌കി, പെറു […]
Read more

ബിഎസ്പി നേതാവ് മായാവതിയുടെ അനന്തരവനെ പാർട്ടിയുടെ മുഖ്യ ദേശീയ കോർഡിനേറ്ററായി നിയമിച്ചു

ന്യൂഡൽഹി : ബിഎസ്പി മേധാവി മായാവതി തന്റെ അനന്തരവനായ ആകാശ് ആനന്ദിനെ പാർട്ടിയുടെ മുഖ്യ ദേശീയ കോർഡിനേറ്ററായി നിയമിച്ചു. ആകാശ് ആനന്ദിനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി മാസങ്ങൾക്ക് ശേഷം വീണ്ടും പദവി നൽകി നിയമിക്കുകയായിരുന്നു. ഇന്ന് ഡൽഹിയിലെ ലോധി റോഡിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽ നടന്ന ദേശീയതല യോഗത്തിലായിരുന്നു തീരുമാനം . നേരത്തെ, മാർച്ച് 3 ന്, മായാവതി ആകാശ് ആനന്ദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, വെറും നാൽപ്പത് ദിവസങ്ങൾക്ക് ശേഷം,അദ്ദേഹം പരസ്യമായി […]
Read more

ഓപ്പറേഷൻ സിന്ദൂരിനെതിരെ പരാമർശം; അശോകൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അറസ്റ്റിൽ

സോണിപത്: ഓപ്പറേഷൻ സിന്ദൂറിനെതിരെ സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയ അസോസിയേറ്റ് പ്രൊഫസറെ അറസ്റ്റ് ചെയ്തതായി പോലീസ്. ബിജെപി യുവമോർച്ച നേതാവിന്റെ പരാതിയിലാണ് അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെതിരെ നടപടി എടുത്തത്. ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പരാമർശങ്ങൾക്കെതിരെ ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. ഇയാളുടെ പരാമർശങ്ങൾ ഇന്ത്യൻ സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരെ ദുർബലപ്പെടുത്തുന്നതാണെന്നും വർഗീയ സംഘർഷം വളർത്തുന്നുണ്ടെന്നും കമ്മീഷൻ നോട്ടീസിൽ പറഞ്ഞു. […]
Read more

മഴ മുന്നറിയിപ്പ്; നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നാളെ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അലെർട്ടിന് പുറമെ ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് […]
Read more

ഹൈദരാബാദ് തീപിടുത്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ചാർമിനാർ : ഹൈദരാബാദ് ചാർമിനാറിൽ ഗുൽസാർ ഹൗസിലെ ഒരു കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. കൂടാതെ .മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി മോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. “തെലങ്കാനയിലെ ഹൈദരാബാദിൽ ഉണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix