Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കോൺഗ്രസ് തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണോ’ ? : ഉത്തരവുമായി ശശി തരൂർ

ന്യൂഡൽഹി : ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കുന്നതിനായി വിദേശത്തേക്ക് പ്രതിനിധികളെ അയക്കാനൊരുങ്ങുകയാണ് കേന്ദ്രം. 52 എംപിമാർ അടങ്ങുന്ന 7 സംഘത്തെയാണ് കേന്ദ്രം ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഈ ഏഴ് സംഘങ്ങളിൽ ഒരു സംഘത്തെ നയിക്കുന്നത് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരാണ് . വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മുൻകാല പരിചയം കണക്കിലെടുത്ത്, കേന്ദ്രമന്ത്രി കിരൺ റിജിജു അടുത്തിടെ പ്രതിനിധി സംഘത്തെ നയിക്കാൻ തന്നെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നും താൻ ഉടൻ തന്നെ സമ്മതിച്ചു എന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് തരൂർ ഇപ്പോൾ […]
Read more

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ചികിത്സ തേടി 83 വിദ്യാർഥികൾ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടി വിദ്യാർഥികൾ . 83 മെഡിക്കൽ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് മൂന്നുദിവസമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതേസമയം ചികിത്സതേടിയ വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു.ഹോസ്റ്റലിൽ വിളമ്പിയ ചിക്കൻ കറി കഴിച്ചതിന് പിന്നാലെയായിരുന്നു വിദ്യാർതികൾക്ക് പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
Read more

ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചു

ചാർമിനാർ : ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല എന്നാൽ ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം . രണ്ട് കുട്ടികൾ ഉൾപ്പെടെ സംഭവത്തിൽ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഒസ്മാനിയ, യശോദ , ഡിആർഡിഒ, അപ്പോളോ ആശുപത്രികളിൽ പ്രവേശിപ്പിചിരിക്കുകയാണ് . അതേസമയം ഇത്തരം സംഭവങ്ങൾ വളരെ ദുഃഖകരമാണെന്നും വിഷയത്തെ കുറിച്ച് കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രിയുമായും സംസാരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക […]
Read more

സിബിഎസ്ഇ സ്കൂളുകളിൽ ‘ഷുഗർ ബോർഡ്’ വരുന്നു

ന്യൂഡൽഹി: അമിതമായ പഞ്ചസാര ഉപയോഗത്തിന്റെ അപകടത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായും കുട്ടികളിൽ അമിതഭാരവും ടൈപ്പ് 2 പ്രമേഹവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും നിയന്ത്രണം കൊണ്ടുവരാൻ സിബിഎസ്ഇ. ഇതിന്റെ ഭാഗമായി ഇനി മുതൽ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഷുഗർ ബോർഡുക്കൾ സ്ഥാപിക്കാൻ നിർദേശവുമുണ്ട് . ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾ അവബോധക്ലാസുകളും സെമിനാറുകളും നടത്തും. നാലുമുതൽ പത്തുവരെ പ്രായമുള്ള കുട്ടികൾ ദിവസേന കഴിക്കുന്ന കാലറിയുടെ 13 ശതമാനവും പഞ്ചസാരയാണെന്ന് പഠനങ്ങൾ പറയുന്നു. 11-നും 18-നുമിടയിലുള്ള കുട്ടികളിൽ ഇത് 15 ശതമാനമാണ്. […]
Read more

അനധികൃത നിർമ്മാണം: മിഥുൻ ചക്രവർത്തിക്ക് മുംബൈ നഗരസഭ നോട്ടീസ്

മുംബൈ : അനധികൃത നിർമ്മാണത്തിന്റെ പേരിൽ മിഥുൻ ചക്രവർത്തിക്ക് മുംബൈ നഗരസഭയുടെ നോട്ടീസ്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത് . മലാഡിലെ എറംഗൽ ഗ്രാമത്തിലെ സ്ഥലത്ത് അനധികൃതമായി ഗ്രൗണ്ട് ഫ്ലോർ ഘടന നിർമ്മിച്ചതിനാണ് ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.മെയ് 10-ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം, അനധികൃത നിർമ്മാണത്തിന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 475A പ്രകാരം പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് മുംബൈ മുനിസിപ്പൽ ബോഡി നടന് മുന്നറിയിപ്പ് […]
Read more

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയതായി പരാതി. ആയുധങ്ങളുമായാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടികൊണ്ട് പോയത്. അനുസ് റോഷൻ എന്ന 21കാരനെയാണ് ഒരു സംഘം തട്ടികൊണ്ട് പോയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. കാറിലും ബൈക്കിലുമായാണ് അക്രമികളെത്തിയത്. അനൂസിന്റെ പിതാവിനെയാണ് സംഘം ലക്ഷ്യം വെച്ചതെങ്കിലും ,ഇത് തടുക്കാൻ ശ്രമിച്ച അനൂസിനെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. കെഎല്‍ 65എല്‍ 8306 എന്ന നമ്പറിലുള്ള കാറിലാണ് വിദ്യാര്‍ത്ഥിയെ സംഘം തട്ടിക്കൊണ്ടുപോയത്. എന്നാൽ ഇതിന് പിന്നിൽ […]
Read more

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോകത്തോട് പറയാൻ 59 നേതാക്കൾ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രത്തിന്റെ നയയതന്ത്ര ഇടപെടലിന്റെ ഭാഗമായി, 32 രാജ്യങ്ങളിലേക്കും ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തേക്കും പോകുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ 59 എംപിമാർ പങ്കെടുക്കും. പാർട്ടി വത്യാസമില്ലാതെയാണ് എല്ലാവരും പങ്കെടുക്കുക. കൂടാതെ മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ എന്നിവർ പാർട്ടി യാത്രയിൽ പങ്കെടുക്കും. ഇവരെ സഹായിക്കാൻ സഹായിക്കാൻ മുൻ നയതന്ത്രജ്ഞരും ഉണ്ട്. 59 രാഷ്ട്രീയ നേതാക്കളിൽ 31 പേർ ഭരണകക്ഷിയായ എൻ‌ഡി‌എയുടെ ഭാഗമാണ്, […]
Read more

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’

ഭൂതകാലം , ബ്രഹ്മയുഗം എന്നീ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ മോളിവുഡ് ഇരുകയ്യും നീട്ടി സ്വീകരിച്ച സംവിധായകനാണ് രാഹുൽ സദാശിവൻ.ഇപ്പോഴിതാ ഈ രണ്ട് ഹിറ്റുകൾക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ ഒരുക്കുന്ന ‘ഡീയസ് ഈറേ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പേര് പോലെ തന്നെ ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററും വലിയ ചർച്ചകൾക്കാണ് ഇപ്പോൾ വഴി തെളിച്ചിരിക്കുന്നത്.‘എയിസ്തെറ്റിക് കുഞ്ഞമ്മ’ ആണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. ഈ വ്യത്യസ്തമായ പോസ്റ്റർ ഡീകോഡ് ചെയ്യുകയാണ് […]
Read more

ഡെസ്റ്റിനേഷന്‍ വെഡിങ് വ്യവസായം തകര്‍ച്ചയിലേക്ക്; തുര്‍ക്കിയ്ക്ക് വീണ്ടും തിരിച്ചടി

അങ്കാറ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന് പിന്തുണ നൽകിയതോടെ കനത്ത നഷ്ട്ടങ്ങൾ നേരിട്ട് തുർക്കി .പാകിസ്ഥാന് തുർക്കി പിന്തുണ നൽകിയോടെ ഇന്ത്യയും തുർക്കിയുമായുള്ള വ്യാപാര ബന്ധങ്ങളിൽ വിള്ളൽ വീണിരുന്നു . ഇപ്പോഴിതാ ഈ ബന്ധം ഡെസ്റ്റിനേഷന്‍ വെഡിങ് വ്യവസായത്തെ അടക്കം ബാധിച്ചിരിക്കുകയാണ് . ഡെസ്റ്റിനേഷന്‍ വെഡിങ് കേന്ദ്രങ്ങളില്‍ വര്‍ഷം തോറും നടക്കുന്ന ഇന്ത്യന്‍ വിവാഹങ്ങള്‍ തുര്‍ക്കിയുടെ ടൂറിസം മേഖലയ്ക്ക് 140 മില്യണ്‍ ഡോളറിലധികം സംഭാവന ചെയ്യുന്നുണ്ടായിരുന്നു. 2024-ല്‍ മാത്രം 50 ഓളം ആഡംബര ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് തുര്‍ക്കി ആതിഥേയത്വം […]
Read more

അഭിഭാഷകയെ മർദിച്ച കേസ്; അഭിഭാഷകന്‍റെ ജാമ്യാപേക്ഷയിൽ വിധി 19 ലേക്ക് മാറ്റി

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിന്‍റെ ജാമ്യാപേക്ഷയിൽ വിധി 19 ലേക്ക് മാറ്റി. ഇന്നലെ ജില്ലാ സെക്ഷൻസ് കോടതി ബെയ്‌ലിൻ ദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ചതിന് ശേഷം ഇയാൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് പ്രതിയുടെ വാഹനം പിന്തുടർന്നാണ് ഇയാളെ പിടി കൂടിയത് . അതേസമയം ഈ കാലയളവിൽ ഇയാൾ രൂപമാറ്റം വരുത്താനായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix