Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയതിന് യൂട്യൂബർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തി എന്നാരോപിച്ച് ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. “ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്ര ഉൾപ്പടെ 6 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതി മൽഹോത്ര കമ്മീഷൻ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023 ൽ പാകിസ്ഥാൻ സന്ദർശിച്ചതായി അധികൃതർ വെളിപ്പെടുത്തി. കൂടാതെ ഈ യാത്രയ്ക്കിടെ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അവർ […]
Read more

കുടിയേറ്റക്കാര്‍ക്കായി’ബിഗ് ബോസ്സുമായി’ :യു.എസ്; വിജയിക്കുന്നവര്‍ക്ക് പൗരത്വം സമ്മാനം

കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക. റിയാലിറ്റി ഷോയില്‍ വിജയിക്കുന്നവര്‍ക്ക് യു.എസ് പൗരത്വമാണ് സമ്മാനം എന്നതാണ് ഷോയുടെ ഹൈലൈറ്റ്. മലയാളത്തിലുൾപ്പടെയുള്ള റിയാലിറ്റി ഷോ ആയ ബിഗ്ഗ്‌ബോസ് മാതൃകയിലാകും ഷോ എന്നാണ് റിപ്പോർട്ടുകൾ . ഡിപാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് ആണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്നത്.കുടിയേറ്റക്കാര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് സൂചന. പരാജയപ്പെടുന്നവര്‍ക്ക് രാജ്യം വിട്ടുപോകേണ്ടതായും വരും. ഓരോ ണിക്കൂര്‍ ദൈര്‍ഘ്യമുള്ള എപ്പിസോഡുകളാണ് പരിപാടിയില്‍ കനേഡിയന്‍ അമേരിക്കനായ റോബ് വോര്‍സോഫാണ് അവതാരകനാകുക. കൂടാതെ […]
Read more

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

തൃശൂർ: മികച്ച നവാഗത സംവിധായകനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്ക്കാരം സ്വന്തമാക്കി മോഹൻലാൽ. ബറോസ് എന്ന സിനിമ ചെയ്തതിലൂടെയാണ് ഈ നേട്ടം.ആറാമത്തെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടിയിലാണ് പുരസ്‌കാരം മോഹന്‍ലാലിന് നല്‍കിയത്. ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിന്‍ ഫാത്തിമയും നിര്‍മ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ജെ.ജെ കുറ്റിക്കാട്ടും ചേർന്നാണ് മോഹൻലാലിന് പുരസ്ക്കാരം സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് […]
Read more

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെക്കുറിച്ച് രാജ്യങ്ങളെ അറിയിക്കാൻ ശശി തരൂർ ഉൾപ്പെടെ ഏഴ് എംപിമാർ

ന്യൂഡൽഹി : ഇന്ത്യ പാക് സംഘർഷത്തെക്കുറിച്ചും വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചും വിദേശ രാജ്യങ്ങളിലെ സർക്കാരുകളെ അറിയിക്കുന്നതിനായി കേന്ദ്രം വിദേശത്തേക്ക് അയയ്ക്കാൻ ഉദ്ദേശിക്കുന്ന ഏഴ് സർവകക്ഷി എംപിമാരുടെ സംഘങ്ങളിൽ ഒരു സംഘത്തെ നയിക്കാൻ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ തിരഞ്ഞെടുത്തു. “ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ, ഭാരതം ഒറ്റക്കെട്ടായി നിലകൊള്ളുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പേരുകൾ പ്രഖ്യാപിച്ചത്. രവിശങ്കർ പ്രസാദ് (ബിജെപി) സഞ്ജയ് കുമാർ ഝാ (ജെഡിയു) ,ബൈജയന്ത് പാണ്ഡ (ബിജെപി) കനിമൊഴി […]
Read more

രേഷ്മ തിരോധാന കേസ്: 15 വർഷങ്ങൾക്കുശേഷം കൊലപാതകമെന്ന് തെളിഞ്ഞു;പ്രതി പിടിയിൽ

കാസർഗോഡ് : 17 വർഷം മുൻപ് കാസർഗോഡ് നിന്ന് കാണാതായ പെൺകുട്ടിയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതകം നടന്ന 15 വർഷങ്ങൾക്ക് ശേഷമാണ് പ്രതിയായ പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് പോലീസ് പിടിയിലായത്. ഒരു എല്ലിൻ കഷ്ണത്തിലൂടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നും നടത്തിയ ഡിഎൻഎ പരിശോധനയിൽ അത് രേഷ്‌മയുടേതാണെന്ന് തിരിച്ചറിഞ്ഞു . അതേസമയം പ്രതി നേരെത്തെ തന്നെ രേഷ്‌മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ അന്ന് രേഷ്മയുടെ മൃതദേഹം ലഭിക്കാത്തതിനാൽ […]
Read more

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നു

ന്യൂഡൽഹി : കോവിഡ്-19 കേസുകൾ ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ ജനസാന്ദ്രതയുള്ള കേന്ദ്രങ്ങളിൽ അണുബാധകളിൽ ഗണ്യമായ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതിനെത്തുടർന്ന്, ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷൻ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ ആഴ്ചയിൽ 31 ഗുരുതരമായ കേസുകൾ ആണ് ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റീവ് പരിശോധനാ ഫലങ്ങളുടെ വർദ്ധനവിന് പുറമേ, മലിനജല സാമ്പിളുകളിലെ വൈറസിന്റെ സാന്ദ്രതയും വർദ്ധിച്ചതായി റിപ്പോർട്ടുകൾ […]
Read more

യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങി

എറണാകുളം : യുവാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇതിനുള്ള നടപടികൾ അധികാരികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ നാട്ടില്‍ ജീവിക്കാന്‍ ഇപ്പോള്‍ ഭയമാണെന്ന് കൊല്ലപ്പെട്ട ഐവിന്റെ അമ്മ വ്യക്തമാക്കി . കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാല്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടോയെന്ന് ചോദിച്ച കുടുംബം ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാവരുതെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ ശക്തമായ നടപടി […]
Read more

‘ഗുജറാത്ത് സമാചാർ’ പത്രത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്ത് ഇഡി

അഹമ്മദാബാദ് : ഗുജറാത്ത് സമാചാർ സഹ ഉടമയായ ബാഹുബലി ഷായെ കസ്റ്റഡിയിലെടുത്ത് ഇഡി. കേന്ദ്ര സർക്കാരിനെതിരെ വാർത്ത നൽകിയതിനാലാണ് അറസ്റ്റന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചത് . അഹമ്മദാബാദിലെ ബാഹുബലി ഷായുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതേസമയം ഷായെ തടങ്കലിൽ വച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു . 92 വർഷം പഴക്കമുള്ള ഗുജറാത്ത് സമാചാർ എന്ന പത്രത്തിന്റെ സ്ഥാപക […]
Read more

പ്രധാന വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി പാക് പ്രധാനമന്ത്രി സ്ഥിരീകരിച്ചു

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മെയ് 10 ന് പുലർച്ചെ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും മറ്റ് സ്ഥലങ്ങളിലും ഇന്ത്യ നടത്തിയ മിസൈൽ ആക്രമണം സ്ഥിതീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മെയ് 9 നും 10 നും ഇടയിലുള്ള രാത്രിയിൽ പുലർച്ചെ 2:30 ന് കരസേനാ മേധാവി ജനറൽ അസിം മുനീർ തന്നെ നേരിട്ട് വിളിച്ച് ഓപ്പറേഷൻ സിന്ദൂരിനിടെ നടന്ന ആക്രമണത്തെക്കുറിച്ച് അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. സംഘർഷത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്ന ആദ്യ വീഡിയോയാണിത്.അതേസമയം ഓപ്പറേഷൻ […]
Read more

തുര്‍ക്കി ആപ്പിള്‍ ഇറക്കുമതി നിര്‍ത്തിയ വ്യാപാരികള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് ഭീഷണി

മുംബൈ: തുര്‍ക്കിയില്‍നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിര്‍ത്താന്‍ ​ഇന്ത്യൻ വ്യാപാരികൾ തീരുമാനിച്ചതിനുപിന്നാലെ വ്യാപാരിക്ക് പാക്കിസ്ഥാനില്‍നിന്ന് ഭീഷണി. മാർക്കറ്റ് യാർഡ് എന്നറിയപ്പെടുന്ന പൂനെയിലെ കാർഷിക ഉൽ‌പാദന മാർക്കറ്റ് കമ്മിറ്റിയിലെ വ്യാപാരിയായ സുയോഗ് സെൻഡെയ്ക്കാണ് വ്യാഴാഴ്ച പുലർച്ചെ ഭീഷണി ലഭിച്ചത്. അതേസമയം ശബ്ദസന്ദേശം ലഭിച്ചതിനെത്തുടർന്നു നൽകിയ പരാതിയില്‍ പുണെ പൊലീസ് കേസെടുത്തു.ആദ്യം ഫോണിലേക്ക് കോളുകള്‍ വരുകയായിരുന്നുവെന്നും, ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ശബ്ദസന്ദേശം ലഭിച്ചതായും പരാതിയില്‍ പറയുന്നു. സെൻഡെയുടെ അഭിപ്രായത്തിൽ, പൂനെ തുർക്കിയിൽ നിന്ന് ആപ്പിൾ, ലിച്ചി, പ്ലം, ചെറി, നട്സ് എന്നിവയുൾപ്പെടെ നിരവധി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix