Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജോൺ ബർള തൃണമൂൽ കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോൺ ബാർല തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2019-ൽ അലിപുർദുവാറിൽ നിന്ന് ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത ബാർല 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ബിജെപി പാർട്ടിയുമായി ഇദ്ദേഹം ഇടഞ്ഞു നിന്നത്. എന്നാൽ തന്നെ ഗോത്രവർഗ വിഭാഗത്തിന് വേണ്ടി പ്രവർത്തക്കാൻ ബിജെപി നേതൃത്വം അനുവദിച്ചിരുന്നില്ലെന്ന് ജോൺ ബർള പറഞ്ഞു. അതേസമയം മമത ബാനർജിയുടെ നേതൃത്വത്തിൽ ഗോത്ര ജനതക്ക് നിതി […]
Read more

ദാദാസാഹിബ് ഫാല്‍ക്കെ ആവാന്‍ ജൂനിയര്‍ എന്‍ടിആര്‍?

ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതം സിനിമയാകുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ദാദാസാഹിബ് ഫാല്‍ക്കെ ആകാൻ ആര് എന്ന ചോദ്യം ഉയരുന്നത്. എന്നാൽ ആ ചോദ്യങ്ങൾക്കു വിരാമം ഇടുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറാണ് ദാദാസാഹിബ് ഫാല്‍ക്കെയായി സ്‌ക്രീനിലെത്തുന്നതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാല്‍ ജൂനിയര്‍ എന്‍ടിആര്‍ മാത്രമല്ല ബോളിവുഡ് താരം ആമിര്‍ ഖാനും ദാദാസാഹിബ് ഫാല്‍ക്കെയായി സ്‌ക്രീനിലെത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് . പി […]
Read more

ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ ഡെങ്കിപ്പനി ബാധിച്ച് മരണങ്ങള്‍ പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും […]
Read more

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വ്യാപിച്ചു; കാലവർഷം നേരെത്തെ

തിരുവനന്തപുരം : കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും കൂടതെ തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേസമയം ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില […]
Read more

തടയാൻ പറ്റുമെങ്കിൽ തടയൂ’; ബിഹാർ പൊലീസ് തടഞ്ഞിട്ടും വേദയിലെത്തി രാഹുൽ ഗാന്ധി

ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെതടഞ്ഞ് ബിഹാർ പോലീസ്. അതേസമയം രാഹുലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം ദർഭംഗയിലെ വേദിയിലേക്ക് എത്തി. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു വിദ്യാർഥികളുമായിട്ടുള്ള സംവാദം. അതേസമയം സെക്ഷൻ 163 ലംഘിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദർഭംഗ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു . ആദ്യമേ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ യൂണിവേഴ്സിറ്റി ഗേറ്റിന് സമീപം തടഞ്ഞു, പക്ഷേ അദ്ദേഹത്തിന്റെ അനുയായികളുടെ ശക്തമായ നിർബന്ധത്തെത്തുടർന്ന് ഗേറ്റ് തുറന്നു. […]
Read more

ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത മകന്‍റെ ദേഹത്ത് ചായപ്പാത്രം ചൂടാക്കി പൊള്ളിച്ച് അമ്മ

കാസര്‍കോട്: പത്തുവയസുക്കാരന്റെ ദേഹത്ത് പൊള്ളലേൽപ്പിച്ച് അമ്മ . കാസര്‍കോട് പള്ളിക്കരയിലാണ് സംഭവം നടന്നത്. ഫോൺ വിളിയ്ക്കിടെ കുട്ടി ശല്യം ചെയ്‌തെന്ന കാരണത്തിലായിരുന്നു പത്തുവയസുക്കാരനായ മകനോട് പെറ്റമ്മയുടെ ക്രൂരത. സംഭവത്തിൽ കുട്ടിയുടെ അച്ഛനാണ് ബേക്കൽ പൊലീസിൽ പരാതി നൽകിത് . സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തു. BNS 118(1), ജുവൈനൽ ജസ്റ്റിസ് ആക്റ്റ് 75 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായെന്നും പരാതിയുണ്ട്.
Read more

ഭക്തിഗാനം മിക്‌സ് ചെയ്ത് റാപ്പ് സന്താനത്തിനെതിരെ കുരുക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി നേതാവ്

ഭക്തിഗാനം മിക്‌സ് ചെയ്ത് റാപ്പ് ഗാനമാക്കിയ നടൻ സന്താനത്തോട് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി നേതാവ്. ശ്രീ വെങ്കടേശ്വരനെ പ്രകീര്‍ത്തിക്കുന്ന പ്രശസ്ത ഭക്തിഗാനം ‘ശ്രീനിവാസ ഗോവിന്ദ’യിലെ വരികളാണ് ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഇതിനെതിരെയാണ് തിരുപ്പതി തിരുമല ദേവസ്ഥാനം ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ ഭാനുപ്രകാശ് റെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്. നാളെ തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന ഡിഡി നെക്സ്റ്റ് ലെവല്‍ എന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രത്തിനായാണ് റാപ്പ് ഗാനം ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെയും […]
Read more

അഭിഭാഷകയെ മർദ്ദിച്ച കേസ്; അഡ്വ. ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യം തേടി

തിരുവനന്തപുരം : തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ മുതിർന്ന അഭിഭാഷകൻ ബെയിലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. താൻ ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്നും ബെയിലിൻ ദാസ് വാദിക്കുന്നു. അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ അഭിഭാഷകനെ പിടികൂടാൻ വൈകുന്നതിൽ കടുത്ത അതൃപ്തി ആക്രമിക്കപ്പെട്ട ശ്യാമിലിയുടെ കുടുംബത്തിനുണ്ട്. എന്നാൽ പ്രതിക്കായി അന്വേഷണം തുടരുകയാെന്നാണ് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കുന്നത്. പ്രതി കോടതിയിൽ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല […]
Read more

വേടനെതിരായ ജാതീയ അധിക്ഷേം; എൻ ആർ മധുവിനെതിരെ പരാതി

കൊല്ലം : റാപ്പർ വേടനെതിരെ ജാതീയ അധിക്ഷേപം നടത്തിയ എൻ ആർ മധുവിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ശ്യാം മോഹനാണ് കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു വേടനെതിരെ വിദ്വേഷ പ്രസംഗവുമായി എൻ.ആർ മധു രംഗത്തെത്തിയത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെനന്നായിരുന്നു മധു കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിക്കിടെ വേദിയിൽ വെച്ച് പറഞ്ഞത്. കൂടാതെ വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ കാണിക്കുന്നതെന്നും […]
Read more

താൻ കെപിസിസി പ്രസിഡന്റ് ആയതിൽ കെ സുധാകരന് അതൃപ്തി ഒന്നുമില്ല: സണ്ണി ജോസഫ്

തിരുവനന്തപുരം : കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ ലഭിച്ചതാണെന്നും താൻ കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിൽ കെ സുധാകരന് അതൃപ്തി ഒന്നുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അതേസമയം അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തിയുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു . ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. അധ്യക്ഷ പ്രഖ്യാപനം നടന്ന ഉടന്‍ തന്നോട് ഡിസിസി ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെട്ടു , താൻ ചെന്നു അദ്ദേഹം തന്നെ കെട്ടിപ്പിടിച്ചു, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix