Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

‘തന്നെ മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍, യാത്രയയപ്പ് പോലും തന്നില്ല’; കെ സുധാകരന്‍

തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിന് പിന്നിൽ ചില നേതാക്കൾ ഉണ്ടെന്ന് വ്യക്തമാക്കി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. താൻ സ്ഥാനമൊഴിഞ്ഞപ്പോൾ യാത്രയയപ്പ് പോലും നൽകിയില്ലയെന്നും പലരും പുതിയ സ്ഥാനമാനങ്ങള്‍ നോക്കി ഓടുന്ന സമയമായിരുന്നു എന്നും കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ തനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ലെന്നും ലളിതമായ ചടങ്ങാണ് തനിക് താൽപര്യമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ” തന്നെ മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണം. […]
Read more

കേസും വിവാദങ്ങളും തൻ്റെ കരിയറിനെ ബാധിച്ചു: വേടൻ

കൊച്ചി : കേസുകളും വിവാദങ്ങളും തന്റെ കരിയറിനെ ബാധിച്ചെന്ന് റാപ്പർ വേടൻ. കോടനാട് വനം വകുപ്പ് റേഞ്ച് ഓഫീസിൽ എത്തിയപ്പോഴായിരുന്നു വേടന്റെ പ്രതികരണം. പുലി പല്ല് കേസ് ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് വേടൻ ഓഫീസിൽ എത്തിയത്. എല്ലാവർക്കും തന്നെ പേടി ആയ പോലെ തോന്നിയെന്നും വേടൻ പറഞ്ഞു. അതേസമയം ആർഎസ്എസ് നേതാവ് എൻ ആർ മധുവിന്റെ ജാതി ഭീകരത പരാമർശത്തിലും റാപ്പർ വേടൻ മറുപടി നൽകി. ഇതിന് മുന്പും ഇത്തരം പരാമർശങ്ങൾ താൻ കേട്ടിട്ടുണ്ടെന്നും താൻ വിശ്വസിക്കുന്നത് […]
Read more

“വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചു, കണ്ണുകൾ മൂടിക്കെട്ടി” : അനുഭവം പങ്കുവെച്ച് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ

ന്യൂഡൽഹി : കഴിഞ്ഞ മാസം 23 ന് പഞ്ചാബിലെ അതിർത്തിയിൽ വെച്ച് അറസ്റ്റിലായതിന് ശേഷം പാകിസ്ഥാൻ ഇന്ത്യൻ അധികാരികൾക്ക് കൈമാറിയ ബിഎസ്എഫ് ജവാനായ പൂർണം കുമാർ ഷായെ 21 ദിവസത്തിന് ശേഷം പാകിസ്ഥാൻ വിട്ടയച്ച വാർത്ത ഇന്നലെയായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ താൻ പാകിസ്ഥാന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള അനുഭവമാണ് പങ്കുവെച്ചിരിക്കുകയാണ് ഇദ്ദേഹം. തന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും, തന്നെ പല്ല് തേക്കാൻ പോലും അനുവദിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. ഏപ്രിൽ 23 ന് ഫിറോസ്പൂർ സെക്ടറിൽ […]
Read more

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം: മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി . “ഭരണഘടനാപരമായ ഒരു പദവി വഹിക്കുന്നതിനാൽ, രാജ്യം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, ഒരു പരിധിവരെ സംയമനം പാലിക്കേണ്ടതായിരുന്നു,” എന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് എ ജി മസിയും അടങ്ങുന്ന ബെഞ്ച് വിഷയത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം തനിക്കെതിരെയായ എഫ്‌ഐആർ സ്റ്റേ ചെയ്യണമെന്ന ഷായുടെ ഹർജി […]
Read more

മണിപ്പുരിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

മണിപ്പൂർ : ഇംഫാലിൽ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്ത്യ-മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള ചന്ദേൽ ജില്ലയിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സ്പിയർ കോർപ്സിന് കീഴിലുള്ള അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. “ഇന്തോ-മ്യാൻമർ അതിർത്തിക്കടുത്തുള്ള ചന്ദേൽ ജില്ലയിലെ ഖെങ്‌ജോയ് തെഹ്‌സിലിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപം സായുധരായ സായുധ കേഡറുകളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്പിയർ കോർപ്‌സിന് കീഴിലുള്ള അസം റൈഫിൾസ് യൂണിറ്റ് 2025 മെയ് 14 ന് […]
Read more

പുൽവാമയിലെ ത്രാലിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീർ : പുൽവാമ ജില്ലയിലെ നാദർ പ്രദേശത്ത് ഇന്ന് രാവിലെ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. സമൂഹ മാധ്യമങ്ങൾ വഴി കാശ്മീർ പൊലീസാണ് ഈ കാര്യം പുറത്ത് വിട്ടത്. “അവന്തിപോറയിലെ നാദർ, ത്രാൽ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും തിരച്ചിലിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും,” കശ്മീർ പോലീസ് എക്സിൽ കുറിച്ചു. തെക്കൻ കശ്മീർ ജില്ലയിലെ അവന്തിപോറയിലെ നാദിർ ത്രാൽ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് പ്രത്യേക വിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ […]
Read more

തൃക്കാക്കര നഗരസഭയിൽ 7.5 കോടി രൂപയുടെ ക്രമക്കേട്; ഒഡിറ്റ് റിപ്പോർട്ട് തള്ളി ചെയർപേഴ്‌സൺ

കാക്കനാട് : തൃക്കാക്കര നഗരസഭയിൽ 7.5 കോടി രൂപയുടെ ക്രമക്കേടെന്ന ഔഡിറ്റിംഗ് റിപ്പോർട്ട് തള്ളി ചെയർപേഴ്സൺ രാധാമണി പിള്ള. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ മനഃപൂർവം നഗരസഭയെ താഴ്ത്തി കെട്ടാനുള്ള നീക്കാമായിതിനെ സംശയിക്കുന്നതായി ചെയർപേഴ്സൺ പറഞ്ഞു. വാർത്ത സമ്മേളനം വിളിച്ചു ചേർത്തായിരുന്നു ചെയർപേഴ്‌സന്റെ പ്രതികരണം. കൂടാതെ നഗരസഭ ഭരണസമിതി അഴിമതി നടത്തിയിട്ടില്ലെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി. വരുമാനമായി ലഭിച്ച 7.30 കോടി രൂപ കൃത്യമായി നഗരസഭ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നും അത് ഓഡിറ്റ് ചെയ്യാനെത്തിയവർ അംഗീകരിച്ചില്ലെന്നും എന്നാൽ അതിന്റെ രേഖകളെല്ലാം കൈവശമുണ്ട് […]
Read more

ലോക പോലീസ് ഉച്ചകോടിക്ക് ദുബായിൽ തുടക്കം

‘പോലീസിന്റെ ഭാവി വിഭാവനംചെയ്യുക’ എന്ന പ്രേമേയത്തോടെ ലോകമെമ്പാടുമുള്ള നിയമ നിർവഹണ ഏജൻസികൾ, നയരൂപകർത്താക്കൾ, എന്നിവരൊന്നിക്കുന്ന ലോക പോലീസ് ഉച്ചകോടി ദുബായിൽ ആരംഭിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്.സൈബർ സുരക്ഷ, കുറ്റകൃത്യങ്ങൾക്കെതിരേയുള്ള പോരാട്ടം, പോലീസ് പ്രവർത്തനങ്ങളിലെ നിർമിതബുദ്ധിയുടെ പങ്ക്, സാമൂഹികസുരക്ഷ, നിലവിലെ സുരക്ഷാഭീഷണികൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. ആഗോള നിയമ നിർവ്വഹണ സ്ഥാപനങ്ങൾക്കിടയിൽ അന്താരാഷ്ട്ര സഹകരണവും മികച്ച രീതികളുടെ കൈമാറ്റവും വളർത്തുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം.കൂടാതെ ആഗോള സുരക്ഷാവെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിലും നൂതന സാങ്കേതികവിദ്യകൾ […]
Read more

ഗോവ ക്ഷേത്ര ദുരന്തത്തിന് കാരണം മുന്നറിയിപ്പുകൾ അവഗണിച്ചതെന്ന് റിപ്പോർട്ട്

ഗോവ: വടക്കൻ ഗോവയിലെ ഷേക്ത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 100 പേർ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടുമായി ഗോവ സർക്കാർ നിയോഗിച്ച വസ്തുതാന്വേഷണ സമിതി . ദുരന്തത്തിന് കാരണം മുന്നറിയിപ്പുകൾ അവഗണിച്ചതാണെന്നാണ് കണ്ടെത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ സംഭവിച്ച പിഴവ് , അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, നടപ്പാക്കലിന്റെ അഭാവം, തുടങ്ങിയവയുടെ പോരായ്മകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭക്തരുടെ അനിയന്ത്രിതമായ പെരുമാറ്റവും ശരിയായ ജനക്കൂട്ട നിയന്ത്രണ നടപടികളുടെ അഭാവവും അപകടത്തെ കൂടുതൽ ഗുരുതരമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു . അതേസമയം ഈ അപകടത്തിന് […]
Read more

അങ്ങേയറ്റം നിർഭാഗ്യകരം ‘: കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളെ വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി : കേണൽ സോഫിയ ഖുറേഷിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിൽ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ എൻസിഡബ്ല്യു ചെയർപേഴ്‌സൺ വിജയ രഹത്കർ ആരുടെയും പേരുകൾ പരാമർശിച്ചില്ലെങ്കിലും, കേണൽ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ പരാമർശങ്ങളെത്തുടർന്ന് പൊതുജനങ്ങളിൽ നിന്ന് ഉയർന്ന രോഷത്തെ തുടർന്നാണ് അവർ വിമർശനം നടത്തിയത്. സ്ത്രീകളെ അപമാനിക്കുന്നതും അസ്വീകാര്യവുമായ ഇത്തരം പ്രസ്താവനകൾ ചില ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ നടത്തുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഇത് നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix