തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിന് പിന്നിൽ ചില നേതാക്കൾ ഉണ്ടെന്ന് വ്യക്തമാക്കി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. താൻ സ്ഥാനമൊഴിഞ്ഞപ്പോൾ യാത്രയയപ്പ് പോലും നൽകിയില്ലയെന്നും പലരും പുതിയ സ്ഥാനമാനങ്ങള്‍ നോക്കി ഓടുന്ന സമയമായിരുന്നു എന്നും കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ തനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ലെന്നും ലളിതമായ ചടങ്ങാണ് തനിക് താൽപര്യമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
” തന്നെ മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണം. മാറിയപ്പോള്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ല. കൂളായി എടുത്തു. എനിക്ക് ബോധക്ഷയം ഒന്നും വന്നില്ല. എന്തുകൊണ്ട് മാറ്റി എന്ന് ചോദിക്കാന്‍ പോയിട്ടില്ല.പറയാന്‍ അവര്‍ വന്നിട്ടുമില്ല. തന്നെ മാറ്റുവാന്‍ ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി. തന്നെ മാറ്റിയത് പാര്‍ട്ടിക്ക് ഗുണമായോ ദോഷമായോ എന്ന് വിലയിരുത്തേണ്ടത് പാര്‍ട്ടിയിലെ മറ്റു നേതാക്കളും പൊതുജനങ്ങളുമാണ്’- കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.




