Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പരിശീലകനുമായി ഒത്തുപോകാനാകില്ല; റൊണാള്‍ഡോ അല്‍ നസ്ര്‍ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസ്ര്‍ ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തം സൗദി പ്രോ ലീഗിലെ നിര്‍ണായകമത്സരത്തില്‍ കളിക്കാതിരുന്നതോടെയാണ് താരം ടീം വിടുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. എന്നാല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ വിട്ടുനിന്നതിന്റെകാരണം ക്ലബ് വ്യക്തമാക്കിയിട്ടില്ല. ടീമിനൊപ്പം പരിശീലനത്തിലും പങ്കെടുക്കാത്ത താരം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന സൂചനമാത്രമാണ് പുറത്തുവരുന്നത്.

സീസണില്‍ മൂന്നുമത്സരമാണ് ക്ലബ്ബിന് ലീഗില്‍ അവശേഷിക്കുന്നത്. ശാരീരികക്ഷമത വീണ്ടെടുത്താല്‍ ക്രിസ്റ്റ്യാനോ അടുത്തമത്സരത്തില്‍ കളിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍, പോര്‍ച്ചുഗല്‍ താരം ക്ലബ് വിടാനുള്ള നീക്കത്തിലാണെന്ന അഭ്യൂഹം ശക്തമാണ്. അല്‍ നസ്ര്‍ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേരുമെന്നും സൂചനയുണ്ട്. ഇറ്റാലിയന്‍ പരിശീലകന്‍ സ്റ്റാഫാനെ പിയോളിയുടെ തന്ത്രങ്ങളില്‍ താരം തൃപ്തനല്ലെന്നാണ് പുറത്തുവരുന്ന വിവരം.

ക്ലബ്ബുമായി കരാര്‍ പുതുക്കുന്നതിന് പിയോളിയെയും ക്ലബ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഫെര്‍ണാണ്ടോ ഹിയേറോയെയും പുറത്താക്കണമെന്ന് ക്രിസ്റ്റ്യാനോ ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്. വമ്പന്‍ തുകയ്ക്ക് ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചെങ്കിലും അല്‍ നസ്റിന് ശ്രദ്ധേയമായ കിരീടങ്ങളൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ താരം അസംതൃപ്തനുമാണ്. അതേസമയം ക്രിസ്റ്റ്യാനോയില്ലാതെ കഴിഞ്ഞദിവസം കളത്തിലിറങ്ങിയ അല്‍ നസ്ര്‍ ലീഗില്‍ അല്‍ അഖ്ദൂദിനെ 9-0ത്തിന് തകര്‍ത്തു. സാദിയോ മാനെ നാലുഗോളുമായി തിളങ്ങി. ലീഗില്‍ 63 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് ടീം. 74 പോയിന്റുമായി അല്‍ ഇത്തിഹാദ് കിരീടത്തിലേക്ക് നീങ്ങുകയാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer