Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

പാക് ഭീകരത ലോകത്തെ അറിയിക്കും; ഇന്ത്യന്‍ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളിലേക്ക്

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ നിലപാട് ലോകത്തെ അറിയിക്കാൻ ഒരുങ്ങി കേന്ദ്രം . ഇതിനായി നിരവധി രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു . അതേസമയം ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കൂടാതെ ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നയിക്കുമെന്നാണ് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ വിഷയത്തില്‍ ഒരു സഖ്യം കെട്ടിപ്പടുക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. കൂടാതെ കോണ്‍ഗ്രസ് എന്നും ദേശീയതാത്പര്യത്തിനൊപ്പമാണെന്നും ദേശീയതയെ രാഷ്ട്രീയവത്കരിക്കുന്ന […]
Read more

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ലഷ്‌കർ ബന്ധമുള്ള മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു

ജമ്മു കാശ്മീർ : ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്ത പോലീസ് .മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീർ അഹമ്മദ് എന്നീ ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഇവർ ഭീകര പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുകയും പ്രദേശവാസികളെ ഭീകരതയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പോലീസ് ഇവരിൽ നിന്ന് പിസ്റ്റളും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൂടാതെ അറസ്റ്റിലായ ഭീകരർക്ക് 2020 ൽ പാകിസ്ഥാനിലേക്ക് കടക്കുകയും പിന്നീട് […]
Read more

ഇത് ട്രെയിലർ മാത്രം ; ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല : രാജ്നാഥ് സിങ്

ഗുജറാത്ത് : ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തേത് ‘ട്രെയിലർ’ മാത്രമാണെന്നും ശരിയായ സമയം വരുമ്പോൾ ‘മുഴുവൻ സിനിമയും’ ലോകത്തിനു മുന്നിൽ കാണിക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക് ഭീകരവാദത്തെ തുടച്ചു നീക്കുമെന്നും ഗുജറാത്തിലെ ഭുജിൽ സൈനിക താവളം സന്ദർശിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. കൂടാതെ “നമ്മുടെ വ്യോമസേനയ്ക്ക് പാകിസ്ഥാന്റെ എല്ലാ കോണുകളിലും എത്താൻ കഴിവുണ്ടെന്നും ഓപ്പറേഷൻ സിന്ദൂരിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 23 മിനിറ്റിനുള്ളിൽ പാക്ക് താവളങ്ങളെ നശിപ്പിച്ച വ്യോമസേനയെ രാജ്‍നാഥ് സിങ് അഭിനന്ദിച്ചു. ‘‘പാക്കിസ്ഥാന്റെ […]
Read more

മോദിക്ക് മുന്നിൽ സൈന്യം തലകുനിക്കണമെന്ന് ബിജെപി നേതാവ്: കടുത്ത വിമർശനവുമായി കോൺഗ്രസ്

മധ്യപ്രദേശ്‌ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ സൈന്യം തലകുനിക്കണമെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയുടെ പരാമർശത്തിൽ കടുത്ത വിനർശനവുമായി കോൺഗ്രസ്. ഇദ്ദേഹത്തിന്റെ പരാമർശം ലജ്ജാകരമാണെന്ന് കോൺഗ്രസ് പാർട്ടി പറയുകയും സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ കോൺഗ്രസ് ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. ദേവ്ദയുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് എത്തിയത് “രാജ്യത്തിന്റെ സൈന്യവും സൈനികരും പ്രധാനമന്ത്രി മോദിയുടെ കാൽക്കൽ വണങ്ങുന്നു.” മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയാണ് ഇത് പറഞ്ഞത്. ജഗദീഷ് […]
Read more

സാഗർ സൂര്യയെയും ജുനൈസിനെയും പുകഴ്ത്തി കമൽഹാസൻ

പണി എന്ന ഒറ്റ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളാണ് സാഗർ സൂര്യയും ജുനൈസും. വില്ലൻ കഥാപാത്രമായാണ് ഇരുവരും പണിയിലെത്തിയതെങ്കിലും വൻ പ്രേക്ഷക സ്വീകാര്യതയാണ് ഇരുവരും നേടിയെടുത്തത്. ഇപ്പോഴിതാ ഇരുവരെയും പ്രശംസിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. അതിയതായി വരുന്നവർക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന് ഇരുവരുടെയും പ്രകടനം കണ്ടപ്പോൾ തോന്നിപ്പോയെന്നും കമൽ ഹാസൻ പറയുന്നു. പേർളി മാണി ഷോയിലായിരുന്നു കമൽഹാസൻ ഇരുവരെയും പ്രശംസിച്ച് എത്തിയത് . ജോജുവിന്റെ സിനിമയിൽ രണ്ട് പേർ […]
Read more

‘പാകിസ്ഥാനുള്ള വായ്പ ഐഎംഎഫ് പുനഃപരിശോധിക്കണം’: ഭീകരവാദ ധനസഹായത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : ഐഎംഎഫിൽ നിന്ന് പാകിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നതിന് കടുത്ത വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് .ഐഎംഎഫിന്റെ സഹായം പാകിസ്ഥാന്റെ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പും ഇദ്ദേഹം നൽകി.”ഐഎംഎഫ് സഹായം ഈ ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നതിനായിരിക്കും ഉപയോഗിക്കുക. പാകിസ്ഥാന് ഒരു സാമ്പത്തിക സഹായവും നൽകരുത്, അല്ലെങ്കിൽ അവർ ഭീകരതയ്ക്ക് ധനസഹായം നൽകും. ഐഎംഎഫ് വീണ്ടും ചിന്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നതിനായി ആഗോള ധനസഹായം […]
Read more

യുവാവിനെ കാറിടിപ്പിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു

കൊച്ചി : നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി. അതേസമയംഅശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത് എന്ന് കേസിലെ രണ്ടാം പ്രതി മോഹന്‍ മൊഴി നല്‍കി. വാഹനം തട്ടിയതിന് പിന്നാലെ യുവാവിനെ മർദിച്ചെന്നും കൂടാതെ യുവാവ് വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും പ്രതി മൊഴി നല്‍കി. ഐവിന്റെ കാറിൽ തട്ടിയതോടെ വാക്കേറ്റം ഉണ്ടയായി ഇവർ തമ്മിൽ […]
Read more

ഓപ്പറേഷൻ കെല്ലർ & നാദർ’; 48 മണിക്കൂറിനിടെ സേന വധിച്ചത് 6 കൊടുംഭീകരരെ

ന്യൂഡൽഹി : 48 മണിക്കൂറിനിടെ ആറ് കൊടും ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം . ലഷ്‌കറെ തൊയ്‌ബ, ജയ്‌ഷെ മുഹമ്മദ്‌ ഭീകരരെയാണ്‌ രണ്ടു ദിവസത്തിനിടെ സൈന്യം വധിച്ചത്‌. അതേസമയം സൈന്യം വ്യാഴാഴ്ച ഓപ്പറേഷൻ നാദർ ദൗത്യത്തിൽ മൂന്ന് പേരെ കൊലപ്പെടുത്തി.ലഷ്കർ കമാൻഡർ ഷാഹിദ് കുട്ടെ, അദ്‌നാൻ ഷാഫി, എന്നിവരെയും കൂടാതെ മറ്റൊരാളെയും സൈന്യം വധിച്ചു . എന്നാൽ അയാളുടെ ഐഡന്റിറ്റി ഇതുവരെ സ്ഥിതിക്കരിച്ചിട്ടില്ല. ലഷ്കർ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ് ഷാഹിദ് […]
Read more

ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെ

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ബെയ്ലിന്‍ ദാസ് രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പോലീസ് റിപ്പോർട്ട്. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞത് . അതേസമയം പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിൽ തിരച്ചിൽ നടത്തുകയും പ്രതിയുടെ ഭാര്യക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഈ സമയത്ത് തന്നെ പ്രതി വലിയതുറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു.അതേസമയം പോലീസിനെ പ്രതയിലേക്ക് എത്തിച്ചത് […]
Read more

സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ചികിത്സയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

ആലപ്പുഴ : തലവടിയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് തലവടി സ്വദേശി ടി ജി രഘു മരിച്ചത്. കഴിഞ്ഞ വർഷം കോളറ സ്ഥിതിക്കരിച്ച് കവടിയാർ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. അതേസമയം ഈ വർഷം സംസ്ഥാനത്ത് സ്ഥിതിക്കരിക്കുന്ന രണ്ടാമത്തെ കേസ് ആണിത്.കഴിഞ്ഞ വർഷം വയനാട്ടില്‍ കോളറ ബാധിച്ച് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ സ്വാദേശിനിയായ ഒരു യുവതിയും മരിച്ചിരുന്നു. പ്രായഭേദമന്യേ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix