Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം; വിസ ഇന്റർവ്യൂകൾ താൽക്കാലികമായി നിർത്തിവെച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമേരിക്ക : വിദ്യാര്‍ത്ഥി വിസയിൽ കടുത്ത നടപടിയുമായി ട്രംപ് ഭരണകൂടം. യുഎസ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നോ ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുമെന്നോ ഉള്ള അവകാശവാദങ്ങളുടെ പേരിൽ അമേരിക്കൻ സ്കൂളുകളിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമാണിതെന്ന് കരുതപ്പെടുന്നു. ആദ്യഘട്ടത്തിൽ ഹാർവാർഡ് സർവകലാശാല, കൊളംബിയ സർവകലാശാല തുടങ്ങിയ ഉന്നത സ്കൂളുകളെ കേന്ദ്രീകരിച്ചായിരുന്നു ഇത്. അതിനാൽ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഇന്റർവ്യൂകൾ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു .

അതേസമയം യുഎസിലുടനീളമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ തീരുമാനം പ്രത്യാഘാതങ്ങൾ തീർക്കുമെന്നാണ് ഒരു വിഭാഗം പറയുന്നു .യുഎസിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏകദേശം 19 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 5.9% അന്താരാഷ്ട്ര വിദ്യാർത്ഥികളാണ്. 2023-2024 അധ്യയന വർഷത്തിൽ, 1.1 ദശലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളാണ് യുഎസിലേക്ക് എത്തിയത്,ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്, തൊട്ടുപിന്നാലെ ചൈനയും. യുഎസിലേക്ക് വരുന്ന മിക്ക അന്താരാഷ്ട്ര വിദ്യാർത്ഥികളും ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഗണിതം എന്നെ വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix