Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി

കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി ചുണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താൻ. അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറത്ത് ലഹരിമരുന്ന് കേസില്‍ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മാതാവുമാണ് ഹൈക്കോടതിയെ […]
Read more

ഇന്ത്യ – പാക് സംഘർഷം; കേരള സർക്കാരിൻ്റെ ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം

തിരുവനന്തപുരം :ഇന്ത്യ പാക് സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച ആഘോഷപരിപാടികൾ വെട്ടിച്ചുരുക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി . അടിയന്തരമായി ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട് . അതേസമയം കാസർഗോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട് . ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ജാഗൃത നിർദേശത്തിന്റെ ഭാഗമായി ഏർപ്പെടുത്തി . അതേസമയം ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും […]
Read more

മലപ്പുറത്ത് ലഹരിക്കടത്ത് സംഘത്തലവൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി പൊലീസ്

മലപ്പുറം: അരീക്കോട് അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി. അരീക്കോട് പൂവത്തിക്കല്‍ സ്വദേശി അറബി അസീസ് എന്ന പൂളക്ക ചാലില്‍ അസീസിന്റെ സ്വത്തുക്കളാണ് അധികൃതർ കണ്ട് കെട്ടിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്മഗ്‌ളേഴ്‌സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് അസീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. നടപടികളുടെ ഭാഗമായി അസീസിന്റെ ഭാര്യയുടെ പേരില്‍ പുതുതായി പണിത ഗൃഹപ്രവേശത്തിന് തയ്യാറായ 75 ലക്ഷം വില വരുന്ന വീടും പൂവത്തിക്കലില്‍ ഉള്ള 15 ലക്ഷത്തോളം വിലവരുന്ന […]
Read more

എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍

തിരുവനന്തപുരം: എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് . കൂടാതെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമർപ്പിക്കാമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു . അതേസമയം വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു . ഇതിനായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് നിർദേശം നൽകും […]
Read more

‘ഡീയസ് ഈറേ’യുമായി രാഹുല്‍ സദാശിവനും പ്രണവ് മോഹന്‍ലാലും

ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മരിച്ചവർക്ക് വേണ്ടി പാടുന്ന ലാറ്റിൻ ഗീതമായ ‘ഡീയസ് ഈറേ’ (Dies Irae) എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് .കൂടാതെ ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനൊപ്പമുണ്ട്. ‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നീ ഹിറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രികരണം കഴിഞ്ഞ മാസത്തോടെ പൂർത്തിയായിരുന്നു. 35 ദിവസം കൊണ്ട് പൂർത്തിയാക്കിയ […]
Read more

നിപ: വളാഞ്ചേരിയിൽ 9 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോൺ

മലപ്പുറം: വളാഞ്ചേരിയിൽ ഒരാൾക്ക് നിപ്പ സ്ഥിതീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ 4 തദ്ദേശ സ്ഥാപനങ്ങളിലെ 9 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ , താണിയപ്പൻ കുന്ന്, കക്കാട്ടുപാറ, കാവുംപുറം ,മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് , മലയിൽ,നീരടി , എടയൂർ പഞ്ചായത്തിലെ വലാർത്തപടി,കരിപ്പോൾ എന്നീ പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത് . മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദാണ് പ്രദേശങ്ങളെ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. […]
Read more

യുദ്ധ ഭീതിയിൽ ഹാഫ്; മലയാള സിനിമയുടെ ചിത്രീകരണം റദ്ദാക്കി

ഇന്ത്യ പാക് സംഘർഷങ്ങൾ തുടർന്നുകൊണ്ടിരിക്കെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാളം സിനിമയുടെ ചിത്രികരണം നിർത്തിവച്ച് അണിയറപ്രവർത്തകർ . ഷെല്ലാക്രമണ ഭീതിയേത്തുടർന്നാണ് ചിത്രികരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻസജീവ് പറഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണവും വിജയവും നേടിയ ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് ഹാഫും സംവിധാനം ചെയുന്നത്. മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ചിത്രം കൂടിയാണ് ഹാഫ്. കഴിഞ്ഞ മാസം ഏപ്രിൽ ഇരുപത്തിയെട്ടിനാണ് ചിത്രീകരണം ആരംഭിച്ചത്. ഇന്ത്യയെ കൂടാതെ ചിത്രം […]
Read more

മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയില്‍, സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ : ആരോഗ്യമന്ത്രി

മലപ്പുറം : വളാഞ്ചേരിയിൽ നിപ്പ സ്ഥിതിക്കരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് മന്ത്രി വീണ ജോർജ് . ചികിത്സയിൽ തുടരുന്ന ഇവർക്ക് ആൻ്റിബോഡി മെഡിസിൻ കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇവരുടെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടുണ്ട് . റൂട്ട് മാപ്പ് പ്രകാരം കഴിഞ്ഞ മാസം 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. ഇവർ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും .ഇവർ ഡോക്ടറുടെ ക്ലിനിക്കിൽ അടക്കം പോയിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് . […]
Read more

പഞ്ചാബിൽ പാക് മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി

പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂരിനുശേഷം വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, പാകിസ്ഥാൻ അയച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്ന് കണ്ടെത്തി. പാകിസ്ഥാൻ അയച്ച മിസൈൽ ഇന്നലെ പുലർച്ചെ ഇന്ത്യയുടെ മിസൈൽ വിരുദ്ധ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഹോഷിയാർപൂരിയിൽ കുന്നിൻ പ്രദേശത്തുനിന്നാണ് മിസൈൽ ഭാഗങ്ങൾ കണ്ടെത്തിയത്.കൂടാതെ പ്രേദേശത്തുള്ള ജനങ്ങളോട് വീടിനുള്ളി തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയെ ഉന്നംവെച്ചുകൊണ്ട് പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെയെല്ലാം ഇന്നലെ രാത്രി സൈന്യം പരാജയപ്പെടുത്തിയിരുന്നു. മാത്രമല്ല ഇന്ത്യയുടെ നിരവധി സ്ഥലങ്ങളെ […]
Read more

എല്ലാവരും രാജ്യത്തിനൊപ്പം അണിനിരക്കണം, ഉച്ചയ്ക്ക് മന്ത്രിസഭ യോഗം ചേരും : മുഖ്യമന്ത്രി

കണ്ണൂർ : ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും ഇന്ത്യ പാക് സംഘർഷം നടക്കുന്ന പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം അണിനിരക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . സംഘർഷം എങ്ങോട്ടാണ് പോകുന്നതെന്ന് പറയാൻ പറ്റാത്ത സാഹചര്യമാണ്. രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും സർക്കാർ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. അയൽ രാജ്യങ്ങളുമായി നല്ല ബന്ധത്തിന് ശ്രമിക്കുമ്പോൾ പാകിസ്ഥാൻ വിപരീത ദിശയിലേക്കാണ് പോകുന്നത്. മാത്രമല്ല അവിടെ ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള നീക്കം നടക്കുകയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix