Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ലഷ്‌കര്‍ കമാന്‍ഡര്‍ മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാന്‍ സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ലഷ്‌കര്‍ കമാന്‍ഡര്‍ മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാൻ ഗാർഡ് ഓഫ് ഓണര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. മെയ് 7 നായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണത്തെ തുടർന്ന് പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകള്‍ തകർന്നത്‌. ഈ ആക്രമണത്തിലാണ് മുദാസര്‍ ഖാദിന്‍ ഖാസി ഉൾപ്പടെ നിരവധി ഭീകരർ കൊല്ലപ്പെട്ടത് . ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസ്ഹര്‍, ഖാലിദ് , മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കൊല്ലപ്പെട്ടിരുന്നു. […]
Read more

പാക് ഷെല്ലാക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ചു.

ശ്രീനഗർ : പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീർ സർക്കാർ. 10 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്‍റ് കമ്മിഷണര്‍ രാജ് കുമാർ ഥാപ്പ ഉൾപ്പെടെയുള്ള 5 പേരായിരുന്നു കൊല്ലപ്പെട്ടത് . കൂടാതെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജ് കുമാർ ഥാപ്പയുടെ വീടും തകർന്നിരുന്നു. അതേസമയം ഇന്ത്യ പാക് സംഘർഷം ശക്തമായതോടെ പഞ്ചാബിലും മുംബൈയിലും കടുത്ത ജാഗ്രത പുലർത്തണം എന്ന നിർദേശം പുറത്ത് […]
Read more

നിപ;രോഗലക്ഷണമുള്ളവരുടെ ഫലം നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 59 പേർ

മലപ്പുറം : വളാഞ്ചേരിയിൽ നിപ സ്ഥിതീകരിച്ച 42കാരിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല . ഇവർ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ തന്നെ തുടരുകയാണ്. അതേസമയം രോഗലക്ഷണമുള്ള ആറ് പേരുടെയും നിപ പരിശോധനാ ഫലം നെഗറ്റീവാണ്. 59 പേരാണ് ഇതുവരെ സബർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം എവിടെയാണ് എന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല . ഉറവിടം കണ്ടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്. അതേസമയം വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ 4 തദ്ദേശ സ്ഥാപനങ്ങളിലെ 9 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ […]
Read more

അതിര്‍ത്തിയിലെ സംഘര്‍ഷം; പഞ്ചാബിലും മുംബൈയിലും ജാഗ്രത നിർദേശം

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ പഞ്ചാബിലും മുംബൈയിലും കൂടുതൽ ജാഗ്രത നിർദേശം നൽകി . ജനങ്ങൾ കൂട്ടം കൂടാൻ പാടില്ല ,തുറസ്സായ സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങരുത്,കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം, തുടങ്ങിയ മുന്നറിയിപ്പുകളാണ് ഭരണകൂടം ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നും നിർദേശം നൽകി. അതേസമയം പഞ്ചാബിലെ അമൃത്സറിൽ പാകിസ്ഥാൻ ആക്രമണത്തിനായി ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകൾ കണ്ടെത്തിയിരുന്നു. .ഇന്ന് പുലർച്ചെ 5 മണിക്കാണ് പ്രദേശത്ത് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണശ്രമം നടത്തിയത്. കൂടാതെ […]
Read more

ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് : മോഹൻ ഭഗവത്

ഇന്ത്യ പാക് സംഘർഷങ്ങൾ ശക്തമാകുന്നതിടെ ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്. ‘പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വപരമായ ആക്രമണത്തെത്തുടർന്ന് പാക് സ്പോൺസർ ചെയ്ത തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥയ്ക്കുമെതിരെ സ്വീകരിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന നിർണായക നടപടിക്ക് കേന്ദ്ര സർക്കാർ നേതൃത്വത്തെയും സായുധ സേനയെയും ഞങ്ങൾ അഭിനന്ദിക്കുന്നു എന്നായിരുന്നു മോഹൻ ഭാഗാവാട് പറഞ്ഞതാ . ദേശിയ മാധ്യമങ്ങൾ ഉൾപ്പടെ വിഷയം റിപ്പോർട്ട് ചെയുകയും ചെയ്തു . കൂടാതെ ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ […]
Read more

പാക്കിസ്ഥാൻ ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകളെന്ന് റിപ്പോർട്ട്

പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലെ അമൃത്സറിൽ പാകിസ്ഥാൻ ആക്രമണത്തിനായി ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകളെന്ന് കണ്ടെത്തി . ‘ബൈക്കർ യിഹ III കാമികാസെ’ എന്ന തുർക്കി നിർമിത ഡ്രോണുകളാണ് അമൃത്സറിൽ നിന്ന് കണ്ടെത്തിയത് . ഇന്ന് പുലർച്ചെ 5 മണിക്കാണ് പ്രദേശത്ത് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണശ്രമം നടത്തിയത്. എന്നാൽ ഈ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ജനവാസമേഘലയുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചായിരുന്നു പാക്കിസ്ഥാൻ ആക്രമണമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹി ലക്ഷ്യമാക്കിയുള്ള […]
Read more

26ലധികം ഇടങ്ങളില്‍ വ്യോമ മാർഗം നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ ശ്രമം

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂർ ശക്തമായിരിക്കെ ഇന്ത്യയ്ക്ക് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് കേണൽ സോഫിയ ഖുറേഷി. കൂടാതെ പ്രതികാര നടപടികൾ നിയന്ത്രിതവും ആക്രമണാത്മകമല്ലാത്തതുമായ രീതിയിലാണ് നടത്തിയതെന്നും ഇവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാകിസ്ഥാൻ ദീർഘദൂര ആയുധങ്ങളും ഡ്രോണുകളും ഉപയോഗിക്കുന്നത് തുടരുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളും സ്കൂളുകളും വരെ പാകിസ്ഥാൻ ലക്ഷ്യമാക്കി. കൂടാതെ ആക്രമങ്ങൾക്കായി ഡ്രോണുകൾ, ദീർഘദൂര ആയുധങ്ങൾ, ലോയിറ്ററിങ് അമ്യൂണിഷൻ, യുദ്ധവിമാനങ്ങൾ എന്നിവ പാകിസ്ഥാൻ ഉപയോഗിച്ചു. എന്നാൽ ഏതെല്ലാം ഇന്ത്യ നിർവീര്യമാക്കി. കൂടാതെ 26 ലധികം […]
Read more

ഓപ്പറേഷൻ സിന്ധൂർ: എഴുപത്തഞ്ചോളം വിദ്യാർഥികൾ കേരള ഹൗസിലെത്തി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിത മേഖലകളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിൽ എത്തി. വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കേരള ഹൗസിൽ എത്തിയിരിക്കുന്നത്. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഡൽഹിയിലെത്തിയത് . അതേസമയം വിദ്യാർത്ഥികൾ വിവിധ വിമാനങ്ങളിലും ട്രെയിനികളിലുമായി ഇന്നും പുലർച്ചെ നാട്ടിലേക്ക് തിരിച്ചു. അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേരള ഹൗസിൽ […]
Read more

പാകിസ്‌താന് 8500 കോടി നൽകി ഐഎംഎഫ് : വിമർശനവുമായി ഇന്ത്യ

ജമ്മു കാശ്മീർ : ഇന്ത്യ പാക് സംഘർഷം ശക്തമാകുന്നതിനിടെ പാകിസ്ഥാന് 8500 കോടിയുടെ സഹായം നൽകി ഐഎംഎഫ്. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് പാകിസ്ഥാന് ഐഎംഎഫിന്റെ സഹായം . അതേസമയം ഐഎംഎഫിന്റെ ഈ സഹായത്തെ വിമർശിച്ച് ജമ്മുകശ്മീർ മുഖ്യ മന്ത്രി ഒമർ അബ്ദുള്ള എത്തിയിരുന്നു. ഇന്ത്യയുടെ പല പ്രദേശങ്ങളെയും തകർക്കാൻ അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ വാങ്ങിയതിനുള്ള പണം തിരിച്ചടയ്ക്കാനാണ് ഇത് ഉപയോഗിക്കപ്പെടുകയെന്ന് ഒമര്‍ പറഞ്ഞു. കൂടാതെ പാകിസ്താൻ പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. […]
Read more

രജൗരിയിലെ ഷെല്ലാക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ജമ്മുകാശ്മീർ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമായി തുടർന്നുകൊണ്ടിരിക്കെ രജൗരിയിലുണ്ടായ ഷെല്ലാക്രമണത്തിൽ ജമ്മു സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിലാണ് അഡീഷണൽ ഡിസ്ട്രിക്ട് കമ്മീഷണറായ രാജ്‍കുമാര്‍ ഥാപ്പ കൊല്ലപ്പെട്ടത്. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു. കൂടാതെ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. അതേസമയം അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായിരുന്നു . പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി .26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും ഇന്ത്യൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix