Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ഇന്ത്യ-പാകിസ്ഥാന് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ലിയോ മാർപ്പാപ്പ

റോം : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തിയ ജനക്കൂട്ടത്തോടുള്ള തന്റെ ആദ്യ ഞായറാഴ്ച സന്ദേശത്തില്‍ ലോകത്തിലെ മറ്റ് പ്രധാന ശക്തികളോട് ‘ഇനി യുദ്ധം വേണ്ട’എന്ന അദ്ദേഹം അഭ്യർത്ഥിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി ഒരു ദിവസത്തിന് ശേഷമായിരുന്നു മാർപാപ്പ പ്രതികരണം നടത്തിയത്. വെടിനിർത്തൽ കരാറിനെക്കുറിച്ച് കേട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു . കൂടാതെ ഗാസയിലെ യുദ്ധത്തിൽ താൻ “അഗാധമായി ദുഃഖിതനാണെന്നും” അദ്ദേഹം പറഞ്ഞു, […]
Read more

ഗോസിപ്പുകൾക്ക് വിരാമം; ലിസ്റ്റിൻ നിര്‍മ്മിക്കുന്ന ‘ബേബി ഗേള്‍’ സെറ്റില്‍ നിവിന്‍ പോളി

കോട്ടയം : ഗോസിപ്പുകൾക്ക് വിരാമം ഇട്ട് കൊണ്ട് ലിസ്റ്റിൻ സ്റ്റിഫന്‍റെ മാജിക് ഫ്രൈംസ് നിര്‍മ്മിക്കുന്ന ബേബി ​ഗേളിന്‍റെ സെക്കന്‍റ് ഷെ‍‍ഡ്യൂളിൽ ജോയിൻ ചെയ്ത നിവിൻ പോളി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനായ വൈക്കത്ത് എത്തിയ വീഡിയോ പങ്കുവെച്ചത്. ഒരു വേദിയിൽ വെച്ച് ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിൻ നടത്തിയ ചില പരാമർശങ്ങൾ നിവിനെ ഉദ്ദേശിച്ചാണ് എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ ബേബി ഗേളിന്‍റെ സംവിധായകനും ലിസ്റ്റിനും സമൂഹമാധ്യമത്തിൽ താരത്തെ അൺഫോളോ ചെയ്തതും സംശയങ്ങൾക്ക് […]
Read more

പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധിയും ഖാർഗെയും

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ധൂരും ഉളപ്പടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മാലികാർജ്ജുൻ ഖാർഗെയും . ഇത് സംബന്ധിച്ച് ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രണ്ടു ദിവസം മുൻപ് അമേരിക്ക പറഞ്ഞത് ഇത് ഞങ്ങളുടെ വിഷയം അല്ലെന്നാണ് അമേരിക്ക- ഇന്ത്യ ചർച്ച എങ്ങിനെയായിരുന്നു, എന്തെല്ലാം ചർച്ച ചെയ്തു എന്നത് ചർച്ച ചെയ്യണം എന്ന ആവശ്യവും കത്തിൽ പറയുന്നുണ്ട് .”പാർലമെന്റിന്റെ […]
Read more

അതിർത്തി ശാന്തമാകുന്നു; പുഞ്ച് സാധാരണ നിലയിലേക്ക്

ജമ്മുകശ്മീർ : സംഘർഷഭരിതമായ ദിനങ്ങൾക്ക് ശേഷം ജമ്മുവിന്റെ അതിർത്തി പ്രദേശം ശാന്ത നിലയിലേക്ക് . കഴിഞ്ഞ നാല് ദിവസമായി തുടർന്നിരുന്നു ഷെല്ലാക്രമണത്തിന് ശേഷമാണ് ഈ ശാന്തത. പ്രദേശത്ത് ഡ്രോണുകൾ, വെടിവയ്പ്പുകൾ, ഷെല്ലാക്രമണങ്ങൾ എന്നിവ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. പൂഞ്ച് പ്രദേശത്തും സ്ഥിതി സാധാരണമായിരുന്നു. അതേസമയം പഞ്ചാബ് അമൃത്സറിൽ റെഡ് അലർട്ട് തുടരുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചതുകൊണ്ട് തന്നെ ജനങ്ങള്‍ വീട്ടിൽ തന്നെ തുടരണം എന്നും പച്ച സിഗ്നൽ ലഭിക്കുമ്പോൾ തങ്ങൾ നിങ്ങളെ അറിയിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞിരുന്നു. […]
Read more

നരിവേട്ട’യ്ക്ക് U/A സർട്ടിഫിക്കറ്റ്; ഉടൻ തീയേറ്ററുകളിലേക്ക്

‘ഇഷ്‌ക്’ന് ശേഷം ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മോഹൻ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ ഉടൻ തീയേറ്ററുകളിലേക്ക് . ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി . മികച്ച പ്രതികരണങ്ങളോടെ U/ A സർട്ടിഫിക്കറ്റാണ് നരിവേട്ട’ ക്ക് ലഭിച്ചിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രം ഒരു സാധാരണക്കാരനായ പോലീസ് കൊൺസ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥയിലൂടെയാണ് പോകുന്നത്. കൂടാതെ സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ചിത്രത്തിൽ പറയുന്നുണ്ട് […]
Read more

പുതുപ്പള്ളിയിൽ എത്തി സണ്ണി ജോസഫ് ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി

കോട്ടയം : കെ കരുണാകരന്റെ സ്‌മൃതിമണ്ഡപത്തിന് മുൻപിൽ പുഷ്പാർച്ചന അർപ്പിച്ചതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ചുമതലയേൽക്കും മുൻപ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പി സി വിഷ്ണുനാഥ് ,ഷാഫി പറമ്പിൽ , എ.പി അനിൽകുമാർ എന്നിവരും സണ്ണി ജോസേഫിനോടൊപ്പമുണ്ടായിരുന്നു . ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നായിരുന്നു കരുണാകരന്‍റെ സ്‌മൃതിമണ്ഡപത്തിന് മുൻപിൽ പുഷ്‌പാർച്ചന നടത്തിയതിന് പിന്നാലെയുള്ള സണ്ണിയുടെ പ്രതികരണം. അതേസമയം നാളെയാണ് പുതിയ കെപിസിസി […]
Read more

മാറ്റമിലാതെ തുടർന്ന് സ്വർണ വില

സംസ്ഥാനത്ത് മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില .ഒരു ദിവസത്തെ ഇടവിലേയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ 240 രൂപയാണ് പവന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,360 രൂപയാണ്.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7455 രൂപയാണ്.അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9045 രൂപയാണ്. രണ്ടു ദിവസമായി സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ് . ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്. […]
Read more

മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച് വീണ്ടും പോസ്റ്ററുകൾ

പാലക്കാട്: മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അനുകൂലിച്ച് വീണ്ടും പോസ്റ്ററുകൾ . പാലക്കാട് നഗരമധ്യത്തിലാണ് കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ ഉയർന്നിട്ടുള്ളത്. ഐഎംഎ ജംഗ്ഷനിലാണ് സുധാകരനായുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.‘പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും കെ എസ് എന്ന കുമ്പക്കുടി സുധാകരൻ തന്നെയാണ് സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ തലയെടുപ്പുള്ള രാജാവ്’ എന്നാണ് പോസ്റ്ററിൽ ഉള്ളത്.അതേസമയം നേരത്തെ തൃശ്ശൂരിലും തിരുവനന്തപുരത്തും ഇദ്ദേഹത്തിനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് ഈ പോസ്റ്ററുകൾ എല്ലാം സ്ഥാപിച്ചിട്ടുള്ളത്. ‘കെ എസ് […]
Read more

അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം; റെഡ് അലർട്ട് തുടരുന്നു

പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂർ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ് അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം. ഇവിടെ റെഡ് അലർട്ട് തുടരുകയാണ് . കൂടാതെ ഇവിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടില്ലെന്നും ആരും പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടര്‍ ഇന്ന് പുലർച്ചെ അറിയിച്ചു. കൂടാതെ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും കളക്ടർ നിർദേശം നൽകി .”റോഡുകളിലോ ബാൽക്കണികളിലോ ടെറസുകളിലോ ഇറങ്ങരുത്. പരിഭ്രാന്തരാകരുത്. സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സുരക്ഷിതമാകുമ്പോൾ ഞങ്ങൾ നിങ്ങളെ അറിയിക്കും” എന്ന് കളക്ടർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം […]
Read more

കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തൃശൂർ : നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി കെ കരുണാകരന്റെ സ്‌മൃതിമണ്ഡപം സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . ഇന്ന് രാവിലെയാണ് കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി സണ്ണി ജോസഫ് പുഷ്പാര്‍ച്ചന നടത്തിയത്. എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവരും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കരുണാകരന്റെ സ്‌മൃതി മണ്ഡപം കൂടാതെ പുതുപ്പള്ളിയിലേക്ക് പോവുകയാണെന്നും അവിടെ എത്തി ഉമ്മൻചാണ്ടിയെ അനുസ്മരിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കരുണാകരന്‍റെ ഓർമകൾ ഊർജ്ജം പകരുമെന്നും തന്റെ പ്രവർത്തനം ഇവിടെ നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer