മലപ്പുറം : മലപ്പുറത്ത് നിപ സ്ഥിതീകരിച്ച നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലെറ്ററിൽ തുടരുകയാണ് .
അതേസമയം ഒടുവിൽ ലഭിച്ച രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ സമ്പർക്കപ്പട്ടികയിൽ തുടരുന്ന 152 പേരിൽ 62 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. 40 പേർ കൂടി മ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്തോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 152 ആയി മാറുകയായിരുന്നു .




