ചണ്ഡിഗഢ്: പഞ്ചാബിൽ വ്യാജ മദ്യദുരന്തത്തിൽ 14 പേർ മരിച്ചു. 6 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്.
മദ്യം വിതരണം ചെയ്ത പ്രധാനി പരബ് ജിത് സിംഗ് ഉൾപ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ മദ്യം നിർമ്മിച്ചവരെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചെന്ന് അമൃതസർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. സംഭവത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്നു വർഷത്തിനിടെയുള്ള നാലാമത്തെ മദ്യ ദുരന്തമാണ് പഞ്ചാബിലുണ്ടാവുന്നത്.




