Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാക് ഷെല്ലാക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ചു.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ : പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീർ സർക്കാർ. 10 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്‍റ് കമ്മിഷണര്‍ രാജ് കുമാർ ഥാപ്പ ഉൾപ്പെടെയുള്ള 5 പേരായിരുന്നു കൊല്ലപ്പെട്ടത് . കൂടാതെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജ് കുമാർ ഥാപ്പയുടെ വീടും തകർന്നിരുന്നു.

അതേസമയം ഇന്ത്യ പാക് സംഘർഷം ശക്തമായതോടെ പഞ്ചാബിലും മുംബൈയിലും കടുത്ത ജാഗ്രത പുലർത്തണം എന്ന നിർദേശം പുറത്ത് വിട്ടിരുന്നു .ജനങ്ങൾ കൂട്ടം കൂടാൻ പാടില്ല ,തുറസ്സായ സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങരുത്,കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം, തുടങ്ങിയ മുന്നറിയിപ്പുകളാണ് ഭരണകൂടം ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നും നിർദേശം നൽകി. മുംബൈയിലെ ആരാധനാലയങ്ങൾ, എയർപോർട്ട് പ്രധാന റയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix