Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

നിയമനം അഭിമുഖത്തിന് ശേഷം, ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ല: പി സരിന്‍

തിരുവനന്തപുരം : വിജ്ഞാന കേരളം ഉപദേശക സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് പി സരിന്‍. അഭിമുഖം നടത്തിയാണ് തന്നെ സ്ഥാനത്തേക്ക് നിയമിച്ചതെന്നും കേരളത്തിലെ തൊഴിൽ മേഖലയിലെ പുതിയ സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പഴയ കാലം പരിശോധിച്ചാല്‍ പണത്തിന് പിന്നാലെ പോകുന്നവനല്ല താൻ എന്ന കാര്യവും മനസിലാകുമെന്നും സിവില്‍ സര്‍വ്വീസ് പശ്ചാത്തലമുളളതു കൊണ്ടാവാം തനിക്ക് പുതിയ ചുമതല നല്‍കിയതെന്നും സരിന്‍ കൂട്ടിച്ചേർത്തു. 80,000 രൂപ മാസ ശമ്പളത്തിലാണ് സരിന്റെ […]
Read more

നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’: നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

ഗുജറാത്ത് : ഇന്ത്യ പാക് ആക്രമണത്തിന് പിന്നാലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’ എന്നാണ് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നത്. ‘പാകിസ്ഥാൻ’ എന്ന പേരിലാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്. ‘ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെയാണ് ഭീഷണി വന്നിരിക്കുന്നത്. അതേസമയം ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് , അഹമ്മദാബാദ് സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡ് എന്നിവരുമായി ചേർന്ന് ചന്ദ്ഖേഡ പോലീസ് മുഴുവൻ പരിസരവും സമഗ്രമായ പരിശോധന നടത്തി. സ്റ്റേഡിയം, ഡ്രസ്സിംഗ് […]
Read more

“ഈ പോസ്റ്റ് കണ്ട് കലികേറിയ പൃഥ്വിരാജ് സിനിമയിൽ നിന്ന് ഏട്ടന് ഒഴിവാക്കുന്നു”മോഹൻലാലിനെതിരെ വീണ്ടും സൈബർ ആക്രമണം

പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാൻ നൽകിയ തിരിച്ചടിയിൽ നിരവധി താരങ്ങൾ പ്രതികരിച്ച് എത്തിയിരുന്നു. ആ കൂട്ടത്തിൽ മോഹൻലാലും തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. “ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് ഞങ്ങൾ സിന്ദൂരം ധരിക്കുന്നത് എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു ഞങ്ങൾ എക്കാലത്തെക്കാളും നിർഭയരും ശക്തരുമായി ഉയരും ഇന്ത്യൻ കരസേന ,നാവികസേന ,വ്യോമസേന ,ബി എസ് എഫ് എന്നിവയുടെ ഓരോ ധീര ഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. […]
Read more

കുതിച്ചുയർന്ന് സ്വർണവില; ഇന്ന് വർധിച്ചത് 440 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. പവൻ ഇന്ന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില വീണ്ടും 73,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 73,040 രൂപയാണ്. അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7470 രൂപയാണ്. ഈ മാസം ആദ്യമായാണ് സ്വർണ വില 73,000 കടന്നത്. അതേസമയം വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ […]
Read more

സംസ്ഥാനത്ത് കെ സുധാകരനെ പിന്തുണച്ച് വീണ്ടും പോസ്റ്ററുകൾ

തൃശൂർ :നേതൃമാറ്റ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച് തൃശ്ശൂരിലും, തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും. തുടരണം ഈ നേതൃത്വം എന്ന മുദ്രാവാക്യതോട് കൂടിയുള്ള പോസ്റ്ററുകളാണ് തൊടുപുഴയിലും മൂവാറ്റുപുഴയിലും പതിപ്പിച്ചിരിക്കുന്നത്. ധീരമായ നേതൃത്വം സേവ് കോൺഗ്രസ് തുടങ്ങിയ മുദ്രാവാക്യങ്ങളോടുകൂടെ ആണ് തൊടുപുഴയിലെ പ്രൈവറ്റ് സ്റ്റാൻഡിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരൻ തുടരട്ടെ പിണറായി ഭരണം തുലയട്ടെ എന്നാണ് തൃശ്ശൂരിൽ പ്രത്യക്ഷപ്പെട്ട ബോർഡിലെ വാചകം. തൃശ്ശൂർ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം കെപിസിസി ഓഫീസിന് […]
Read more

റാന്നിയിൽ നവവധുവിനെ സംശയം: പല്ലടിച്ച് പൊഴിച്ച് ഭർത്താവ്

റാന്നി : സംശയത്തെ തുടർന്ന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ . ഭാര്യ ഫോണിൽ സംസാരിക്കുന്നതടക്കം ചൂണ്ടിക്കാണിച്ചായിരുന്നു യുവാവിന്റെ ക്രൂരമർദ്ദനം. റബ്ബർ കമ്പു കൊണ്ടായിരുന്നു യുവതിക്ക് അടിയേറ്റത് . മുഖത്ത് അടിയേറ്റ് യുവതിയുടെ അണപ്പല്ല് പൊഴിഞ്ഞു. സംഭവത്തെ തുടർന്ന് ഭർത്താവായ ഷാനിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ് . ഷാനിന്റെ രണ്ടാം വിവാഹവും യുവതിയുടെ ഒന്നാം വിവാഹവുമായിരുന്നു ഇത് . ഈ വർഷം ജനുവരി രണ്ടാം തീയതി ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, മിക്ക ദിവസവും ഷാൻ […]
Read more

കേരളത്തിലും ജാഗ്രത; റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: ഇന്ത്യ പാക് സംഘർഷത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം , വിമാനത്താവളങ്ങൾ , കര ,നാവിക വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി. കൂടാതെ ഈ സ്ഥലങ്ങളിലെ നിരീക്ഷണവും ശക്തമാക്കി. കൂടാതെ കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം വർദ്ധിപ്പിച്ചു. സൈനികത്താവളങ്ങൾക്കു പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണശുദ്ധീകരണശാല ഷിപ്‌യാഡ്, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു. ഐഎൻഎസ് ഗരുഡ, നാവിക […]
Read more

ഓപ്പറേഷൻ സിന്ധൂറിനെ പിന്തുണയ്ക്കില്ല; യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല നടി ആമിന നിജാം

പാകിസ്ഥാന് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി നടി ആമിന നിജാം. ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണയ്ക്കുന്നില്ല എന്നും പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്നുമായിരുന്നു ആമിന നിജാം പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു താരം പ്രതികരിച്ചത് . കൂടാതെ പാകിസ്ഥാന്‍ ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായ റോസി പിരാനിയുടെ കുറിപ്പ് കൂടി ആമിന നിജാം പങ്കുവച്ചിട്ടുണ്ട് സാധാരണക്കാര്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ ആയിരുന്നു ഇന്ത്യ ആക്രമിച്ചത്. ഉറങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ ബോംബ് എറിഞ്ഞത്. ഭീരുക്കള്‍ […]
Read more

PS 2 കോപ്പി റൈറ്റ് കേസ്; 2 കോടി കെട്ടിവയ്ക്കണമെന്ന കോടതി വിധിക്ക് സ്‌റ്റേ

ന്യൂഡൽഹി : മണിരത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ പണം കെട്ടിവയ്ക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് സ്‌റ്റേ. കേസുമായി ബന്ധപ്പെട്ട സംഗീത സംവിധായകന്‍ എആര്‍ റഹ്മാനും സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്ത റഹ്മാന്‍ മെയ് 23ന് അപ്പീല്‍ നല്‍കിയിരുന്നു. കൂടാതെ എല്ലാ ഒടിടി പ്ലാറ്റുഫോമുകളിൽ നിന്നും ഗാനത്തോടൊപ്പമുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റണമെന്ന […]
Read more

കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തീവ്രവാദത്തിനെതീരെ കേന്ദ്രവും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix