Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ഓപ്പറേഷൻ സിന്ദൂര്‍; സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി

നമ്മുടെ സൈന്യത്തെക്കുറിച്ച് ആർത്ത് അഭിമാനിക്കുനിന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ പാകിസ്ഥാൻ നൽകിയ തിരിച്ചടിക്ക് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും എക്സിൽ കുറിച്ചു. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്നുമായിരുന്നു കോൺഗ്രസ് എം പി ശശി തരൂർ എക്സിൽ കുറിച്ചത്. “പാകിസ്ഥാനിൽ നിന്നും പാക് അധീന കശ്മീരിൽ നിന്നും ഉയർന്നുവരുന്ന എല്ലാത്തരം ഭീകരതകൾക്കും എതിരെ ഇന്ത്യയ്ക്ക് ഉറച്ച ദേശീയ നയമുണ്ട്.പാകിസ്ഥാനിലെയും പാക് അധീന […]
Read more

സന്തോഷം തരുന്ന നിമിഷം’; ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

കൊച്ചി : ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി. നമ്മളുടെ മണ്ണിൽ വന്നുകൊണ്ടാണ് അവർ ഒരു ദാക്ഷിണ്യവും കൂടാതെ നിരപരാധികളെ കൊന്നു തള്ളിയത് രാജ്യം തിരിച്ചടിച്ചതിൽ അഭിമാനമുണ്ടെന്ന് ആരതി പറഞ്ഞു. പഹല്‍ഗാം കൂട്ടക്കൊല നടന്ന പതിനഞ്ചാം നാളാണ് പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി. ഇടപ്പള്ളി സ്വദേശിയായ എൻ രാമചന്ദ്രനെ മകൾ ആരതിയുടെ മുമ്പിൽ വെച്ചാണ് ഭീകരർ കൊന്ന് തള്ളിയത് . കൃത്യമായ […]
Read more

മധുര വിമാനത്താവളം ‘ആക്രമിച്ച്’ ടിവികെ പ്രവര്‍ത്തകര്‍

മധുര വിമാനത്താവളം തകർത്ത സംഭവത്തിൽ നടനും ടിവികെ നേതാവുമായ വിജയുടെ പാർട്ടി പ്രവർത്തക്കർക്കെതിരെ കേസെടുത്ത് പോലീസ് .വിജയ് സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ കൂട്ടമായി വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്. കൂടാതെ വിജയെ കണ്ട് ആവേശഭരിതരായവര്‍ നടൻ സഞ്ചരിച്ച വാഹനത്തിനു മുകളില്‍ കയറുകയും കൂടാതെ വാഹനത്തിന്റെ മുന്‍ഭാഗവും തകരുകയും ചെയ്തിരുന്നു. സംഘം കടന്നുപോയത് വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകര്‍ത്താണ്. കൂടാതെ ചിത്രീകരണം പൂര്‍ത്തിയാക്കി വിജയ് ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇവിടെ വീണ്ടും സംഘര്‍ഷമുണ്ടായി. അതേസമയം […]
Read more

റീ റിലീസിങ്ങിന് ഒരുങ്ങി ‘തലയും പിള്ളേരും’

അന്‍വര്‍ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം ഛോട്ടാ മുംബൈ റീ റിലീസിന് ഒരുങ്ങുന്നു. മെയ് 21 ന് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലായിരിക്കും ചിത്രം തിയേറ്ററിലെത്തുക എന്ന നേരെത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി മോഹന്‍ലാല്‍ തന്നെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. എക്കാലത്തെയും മികച്ച എന്റര്‍ട്ടെയിനര്‍ ആയിരുന്നു ഛോട്ടാ മുംബൈ ഒരിക്കൽ കൂടി തിയേറ്ററിൽ ആസ്വദിക്കാനുള്ള ആവേശത്തിലാണ് ആരാധകർ. വാസ്‌കോ ഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ സ്‌ക്രീനിൽ പ്രതിനായകനായ നടേശന്‍ ആയി തിളങ്ങിയത് കലാഭവന്‍ മണിയായിരുന്നു. […]
Read more

ഇ. പി. ജയരാജന്റെ ആത്മകഥ അടുത്തമാസം പുറത്തിറങ്ങും

തിരുവനന്തപുരം: വിവാദങ്ങൾക്ക് ശേഷം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ‘കട്ടൻചായയും പരിപ്പുവടയും’ അടുത്തമാസം പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഡി സി ബുക്സിനെതിരെ തുടർനിയമനടപടിക്കൽക്കില്ലെന്നും നിയമപരമായി നടപടികൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു . 2024-ലെ പാലക്കാട്, ചേലക്കര, വയനാട് ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ നടന്ന സമയത്തായിരുന്നു ഇ.പി. ജയരാജന്റെ വരാനിരിക്കുന്ന ആത്മകഥയെക്കുറിച്ചുള്ള ഒരു വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചത് , ബുക്കിൽ പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്തെ […]
Read more

പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവം : പുനലൂർ താലൂക്ക് ആശുപത്രിക്കെതിരെ കുട്ടിയുടെ അമ്മ

കൊല്ലം : പുനലൂരിൽ പേവിഷബാധയേറ്റ് ഏഴുവയസ്സുക്കാരി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്ന് കുടുംബം. കുന്നിക്കോട് സ്വദേശി നിയ ഫൈസലിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും കുട്ടിയുടെ അമ്മ ഹബീറ പറഞ്ഞു. ആശുപത്രി അധികൃതർ ചികിത്സ വൈകിപ്പിച്ചെന്നും കുത്തിവയ്പ്പ് എടുത്തപ്പോൾ മരുന്ന് മുഴുവൻ കയറ്റാതെ ബാക്കി മരുന്ന് മുറിവിലേക്ക് ഒഴിച്ചു എന്നും കുട്ടിയുടെ ‘അമ്മ ആരോപിക്കുന്നു. വാക്സിനെടുത്തിട്ടും മകൾക്ക് എങ്ങനെ മരണം സംഭവിച്ചെന്നും’അവർ ചോദിച്ചു. ഇനി […]
Read more

കേസിന് പിന്നില്‍ മുഖ്യമന്ത്രിയോ ഡിജിപിയോ ; ആരെയും ഭയക്കുന്നില്ലെന്ന് ഷാജന്‍ സ്‌കറിയ

തിരുവനന്തപുരം : മുഖ്യമന്ത്രിയോ ഡിജിപിയോ ആണ് തന്റെ കേസിന് പിന്നിലെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. ആരെയും ഭയക്കുന്നിലെന്നും താൻ ആരെക്കുറിച്ചും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഷാജൻ സ്‌കറിയ വ്യക്തമാക്കി. ഷര്‍ട്ട് പോലും ധരിക്കാനുള്ള സാവകാശം നല്‍കാതെ തന്നെ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച ഇയാൾ പിണറായിസം തുലയട്ടെ എന്ന മുദ്രവാക്യവും വിളിച്ചു. ജാമ്യം ലഭിച്ചതിനു ശേഷമായിരുന്നു ഇദ്ദേഹം പ്രതികരണം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു കുടപ്പനക്കുന്നിലെ വീട്ടില്‍ നിന്നാണ് തിരുവനതപുരം സിറ്റി സൈബര്‍ പോലീസ് ഷാജന്‍ സ്‌കറിയയെ […]
Read more

തന്നെ അനുകരിക്കരുത്,ഉപദേശിക്കാന്‍ ആരുമില്ലായിരുന്നെന്ന് :റാപ്പര്‍ വേടന്‍

ഇടുക്കി : സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് റാപ്പര്‍ വേടന്‍.ഇടുക്കി വാഴത്തോപ്പില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. വൻ വരവേൽപ്പായിരുന്നു വേടന് ലഭിച്ചത്. പരുപാടിയിൽ വേടൻ തന്റെ ചില കാര്യങ്ങള്‍ ആരും അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും പറഞ്ഞു.നേരത്തെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ വേടനെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ലഹരി കേസില്‍ ഉള്‍പ്പെട്ടതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. പിന്നീട് വീണ്ടും സർക്കാർ ഇടപെടലിനെ തുടർന്ന് വേടന് വേദിയൊരുക്കുകയായിരുന്നു . വേടന്‍ എന്ന വ്യക്തി പൊതുസ്വത്തതാണെന്നും താന്‍ ഒരു […]
Read more

വാക്‌സിൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് എഴുവയസുകാരി മരിച്ച സംഭവം അതീവ ഗൗരവതരം; വിഡി സതീശൻ

തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് കൊല്ലം കുന്നിക്കോട് സ്വദേശിനി ഏഴുവയസുകാരി നിയാ ഫൈസൽ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ഒന്നു കൂടി വ്ത്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ.സംസ്ഥാനത്തെ ആദ്യ സഭവമല്ല ഇന്നുണ്ടായത്. ഒരുമാസത്തിനിടെ പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് മരിച്ചത് എന്നും സതീശൻ വ്യക്തമാക്കി. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ച 102 പേരിൽ 20 പേർക്കാണ് വാക്സിനെടുത്തിട്ടും ജീവൻ നഷ്ടപ്പെട്ടത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ […]
Read more

‘ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായി വിജയിക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ല’; രാജിവെച്ച് സാമൂഹികമാധ്യമ താരം വൈഷ്ണവി

സിനിമാതാരം വിജയുടെ പാർട്ടിയായ ടിവികെയിൽ വനിതാനേതാക്കളെ പരിഗണിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ആരോപിച്ച് സമൂഹികമാധ്യമങ്ങളിലുടെ പ്രശസ്തയായ വൈഷ്ണവി പാർട്ടിയിൽ നിന്ന് രാജി വെച്ചു. പാര്‍ട്ടിപരിപാടികളില്‍നിന്ന് ഒഴിവാക്കുന്നതും അപമാനിക്കുന്നതും പതിവായതോടെയാണ് രാജിയിലേക്ക് പോയെതെന്നാണ് വൈഷ്ണവി പ്രതികരിച്ചത്. വിജയ് തമിഴക വെട്രിക്കഴകം ആരംഭിച്ചപ്പോൾ മുതൽ വൈഷ്‌ണവി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചിരുന്നു . എന്നാൽ സമൂഹികമാധ്യമങ്ങളിലുടെ പ്രശസ്തയായ വൈഷ്ണവിക്ക് കൂടുതല്‍ ശ്രദ്ധലഭിച്ചതോടെ പാര്‍ട്ടിയില്‍ ഒഴിവാക്കല്‍ നടക്കുകയാണെന്നും അവര്‍ പറഞ്ഞു. കൂടാതെ തേനിയില്‍നിന്ന് മറ്റൊരു വനിതാനേതാവും സമാനമായ പരാതി ഉന്നയിച്ചിരുന്നു . ഈവിധത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix